ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലയിലേക്ക് കടക്കാന്‍ ഒരുങ്ങവേ രണ്ടാം സീസനായി ഏഷ്യാനെറ്റ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.മ ിനിസ്‌ക്രീനില്‍ പ്രേക്ഷക ശ്രദ്ദ നേടിയ പരിപാടിയായി ബിഗ്ബോസ് മാറിയതോടെ രണ്ടാം ഭാഗം ഉടന്‍ ആരംഭിക്കുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഹിന്ദി പതിപ്പ് പോലെ അവതാരകരില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത സീസണില്‍ മോഹന്‍ലാലിന് പകരം ആരെത്തുമെന്ന കൗതുകവും പ്രേക്ഷകര്‍ക്കുണ്ട്.
ബിഗ്ബോസ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് വീണ്ടും ഒരു മലയാളം ബിഗ് ബോസിനായി അണിയറ ഒരുങ്ങുന്നത്. ആദ്യ സീസണില്‍ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികളെ നിരത്തിയായിരുന്നു ബിഗ്ബോസ് ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ദിയ സന, ഹിമ ശങ്കര്‍, തരികിട സാബു, അരിസ്റ്റോ സുരേഷ്, ബഷീര്‍ ബഷി തുടങ്ങിയ മത്സരാര്‍ത്ഥികളെയളെയാണ് ആദ്യ സീസണില്‍ ചാനല്‍ രംഗത്തെത്തിച്ചത്. ഇവര്‍ക്കൊപ്പം ചാനല്‍ അവതാരകരായ രഞ്ജിനി ഹരിദാസിനേയും, പേളി മാണിയേയും ബിഗ് ബോസ് ഹൗസിലെത്തിച്ചിരുന്നു.
100 ദിവസം നീളുന്ന വ്യത്യസ്തമാര്‍ന്ന ടാസ്‌കുകളും, മത്സരങ്ങളും കൊണ്ട് ഏഷ്യാനെറ്റിലെ ബിഗ്ബോസ് റിയാലിറ്റി ഷോ ദിവസങ്ങള്‍ക്കുള്ളിലാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ബിഗ്ബോസ് ഹൗസിലെ അടിയും വഴക്കും വിവാദങ്ങളുമെല്ലാം ഏറെ ചര്‍ച്ചയായിരുന്നു. തരികിട സാബുവും, അരിസ്റ്റോ സുരേഷും അടങ്ങുന്ന മത്സാര്‍ത്ഥികള്‍ മികവുറ്റ പ്രകടമാണ് കാഴ്ചവെച്ചത്. ആദ്യം പരാജയമെന്ന് വിലയിരുത്തിയെങ്കിലും ഷോ വന്‍ വിജയമായതിന് പിന്നാലെയാണ് രണ്ടാംഘട്ടവുമായി ബിഗ്ബോസ് എത്താന്‍ ഒരുങ്ങുന്നത്. സിനിമസീരിയല്‍ താരങ്ങളേയും, സോഷ്യല്‍ മീഡിയയില്‍ സജീവമായ അംഗങ്ങളേയും ഉള്‍കൊള്ളിച്ചായിരിക്കും അടുത്ത ബിഗ്ബോസ് ആരംഭിക്കാനൊരുങ്ങുന്നത്. ഡിസംബറില്‍ ബിഗ്ബോസ് രണ്ടാം സീസണ്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
എന്നാല്‍ അവതാരനില്‍ മാറ്റമുണ്ടാകുമോ എന്നുാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നതത്. മോഹന്‍ലാല്‍ മാറിയേക്കും എന്ന തരത്തിലുള്ള അഭ്യുഹങ്ങള്‍ എത്തുന്നുണ്ട്. എങ്കില്‍ മോഹന്‍ലാലിന് പകരം മുകേഷോ സുരാജോ എത്തുമെന്നാണ് സൂചന. സുരേഷ് ഗോപിയെയും പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബിഗ്ബോസ് ഷോയുടെ ഹിന്ദി പതിപ്പില്‍ സല്‍മാന്‍ഖാന് എത്തുന്നതിന് മുമ്പ് അമിതാഭ് ബച്ചനും ഷില്‍പ ഷെട്ടിയുമുള്‍പെടെയുള്ള താരങ്ങള്‍ അവതാരകരായി എത്തിയിരുന്നു. പത്രണ്ട് സീസണുകള്‍ വിജയകരമായി കാഴ്ചവെച്ചാണ് ഹിന്ദി ബിഗ്ബോസ് കുതിക്കുന്നത്.