ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ കസ്തൂരിമാനില്‍ ഇപ്പോള്‍ കാവ്യയുടെയും ജീവയുടെയും സന്തോഷ നിമിഷങ്ങളാണ്. കാവ്യ ഗര്‍ഭിണി ആണെന്ന വാര്‍ത്ത ഈശ്വരമഠത്തിലും കലാക്ഷേത്രയിലും എത്തിയതോടെ എല്ലാവരും സന്തോഷത്തിലായി. എല്ലാവരുടെയും ഒത്തുചേരലിന്് ഇന്നലെ ഈശ്വരമഠം സാക്ഷിയായപ്പോള്‍ പിണക്കം മറന്ന് സിദ്ധുവും കീര്‍ത്തിയും എത്തി. ഇതിനിടയില്‍ കാവ്യയുടെ കുഞ്ഞിനെ കൊല്ലാന്‍ ശിവാനി മധുരത്തില്‍ വിഷം കലര്‍ത്തിയതോടെ പ്രേക്ഷകര്‍ ആശങ്കയിലാണ്.
കാവ്യയുടെയും ജീവയുടെയും പ്രണയവും ദാമ്പത്യവുമാണ് കസ്തൂരിമാന്‍ സീരിയലിന്റെ ഇതിവൃത്തം. ഈശ്വരമഠത്തിലെ അച്ഛമ്മയുടെ ഏറെ കാലമായുള്ള ആഗ്രഹം സഫലമാകുന്ന കാഴ്ചയാണ് കഴിഞ്ഞ വാരങ്ങളിലെ എപിസോഡില്‍ പ്രേക്ഷകര്‍ കണ്ടത്. ഇതില്‍ അതിരറ്റ് സന്തോഷിക്കുകയാണ് കാവ്യയെയും ജീവയെയും സ്നേഹിക്കുന്നവര്‍ എല്ലാവരും. കീര്‍ത്തിയും സിദ്ധുവും പോലും കാവ്യ ഗര്‍ഭണിയാണെന്ന് അറിയുമ്പോള്‍ ഏറെ സന്തോഷിക്കുകയും കാവ്യയോടും ജീവയോടും വീണ്ടും പിണക്കം മറന്നു ഈശ്വരമഠത്തില്‍ എത്തുകയും ചെയ്തിരിക്കയാണ്. അതേസമയം കാവ്യയുടെ കുഞ്ഞിനെ ഏത് വിധേനയും ഇല്ലാതാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ഇന്ദിരാഭായിയും മക്കളായ ശിവാനിയും ശിവയും. കീര്‍ത്തിയും സിദ്ധുവും പിണക്കം മറന്ന് തിരികേ എത്തിയതും ഇവര്‍ക്ക് രസിച്ചിട്ടില്ല. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നിലയില്‍ കാവ്യയുടെ കുഞ്ഞിനെ ഇല്ലാതാക്കുന്നതിനൊപ്പം സിദ്ധുവിനെയും കീര്‍ത്തിയെയും വീണ്ടും ഈശ്വരമഠത്തില്‍നിന്നും അകറ്റാനാണ് ഇവരുടെ ശ്രമം. ഇതിന്റെ ഭാഗമായി കാവ്യക്കായി കീര്‍ത്തി കൊണ്ടുവന്ന മൈസൂര്‍ പാക്കില്‍ ശിവാനി ആരും അറിയാതെ വിഷം കലര്‍ത്തുകയാണ്. തുടര്‍ന്ന് ചടങ്ങുകള്‍ നടക്കുന്നുണ്ട്. ഇതോടയാണ് ഇന്നലെത്തെ എപിസോഡ് കഴിഞ്ഞത്. ഇതൊടെ പ്രേക്ഷകര്‍ ആകാംക്ഷയുടെ മുള്‍മുനയിലായി. ഇന്നത്തെ എപിസോഡിന്റെ പ്രമോയില്‍ വിഷം കലര്‍ന്നു എന്നറിയാതെ ഈ മൈസൂര്‍ പാക്ക് കീര്‍ത്തി തന്നെ കാവ്യയുടെ വായില്‍ വച്ചുകൊടുക്കുന്നതാണ് പ്രേക്ഷകര്‍ കണ്ടത്. ഇതൊടെ ഇനിയെന്താകുമെന്ന് അറിയാന്‍ കാണികള്‍ കാത്തിരിക്കയാണ്
ഈശ്വരമഠത്തിലും കലാക്ഷേത്രയിലും കുഞ്ഞുപിറക്കുന്ന സന്തോഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ദുരന്തം സംഭവിക്കുമോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ഉത്കണ്ഠ. അതേസമയം ഈ മൈസൂര്‍ പാക്ക് കഴിക്കുന്നതില്‍ നിന്നും ശിവ കാവ്യയെ രക്ഷിക്കുമോ എന്നും കാണികള്‍ ഉറ്റുനോക്കുന്നു. നേരത്തെ മസാലദോശ കഴിച്ച കാവ്യ ചര്‍ദ്ദിച്ചിരുന്നു. അതുപൊലെ ഇതിലും എതെങ്കിലും ട്വിസ്റ്റ് നടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.