Latest News

സതീശേട്ടനും രേവതിയും യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചു; വളരെ ലളിതമായി നാലുകെട്ടിൽ നടന്ന വിവാഹം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Malayalilife
സതീശേട്ടനും രേവതിയും യഥാർത്ഥ ജീവിതത്തിലും ഒന്നിച്ചു; വളരെ ലളിതമായി നാലുകെട്ടിൽ നടന്ന വിവാഹം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിലെ ഏറ്റവും അധികം വൈറൽ ആയിട്ടുള്ള രണ്ട് പേരുണ്ടെങ്കിൽ അത് ജിസ്മയും വിമലുമാണ്. ഇരുവരും കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇവർ ഒന്നിച്ച് ചെയ്യുന്ന ' ആദ്യം ജോലി പിന്നെ കല്യാണം ' വളരെയധികം വൈറലാണ്.  രേവതി, സതീഷ് എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും സീരിസിൽ അഭിനയിച്ചത്. ഇവരുടെ തന്നെ യുട്യൂബ് ചാനൽ വഴിയാണ് ആ വെബ് സീരിസ് പ്രേക്ഷകരിലേക്ക് എത്തിയത്.

ഇപ്പോഴിതാ ഇരുവരെയും സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഇരുവരും വിവാഹിതരായി എന്ന വാർത്തയാണ് വരുന്നത്. ഇരുവരും തന്നെയാണ് സോഷ്യൽമീഡിയ വഴി ചിത്രങ്ങൾ പങ്കുവെച്ച് വിവാഹം കഴിഞ്ഞ വിവരം പ്രേക്ഷകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങിലാണ് ഇരുവരുടേയും വിവാഹം നടന്നത്. കഴിഞ്ഞ ദിവസമായിരിക്കും വിവാഹമെന്ന് യാതൊരു സൂചനയും പ്രേക്ഷകർക്ക് ഇല്ലായിരുന്നു. അത്രമാത്രം രഹസ്യ സ്വഭാവത്തോടെ ആയിരുന്നു വെച്ചിരുന്നത്. അതുകൊണ്ട് തന്നെ ആരാധകര് വല്ലാത്ത ഞെട്ടലിലയിരുന്നു. ഇളം റോസ് നിറത്തിലുള്ള കസവ് മുണ്ടും ക്രീം നിറത്തിലുള്ള ഷർട്ടുമായിരുന്നു വിമലിന്റെ വിവാഹ വേഷം. ക്രീ നിറത്തിലുള്ള ബ്രൈഡൽ‌ സാരിയും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമായിരുന്നു ജിസ്മയുടെ വേഷം. വളരെ സിപിംൾ ലുക്കായിരുന്നു ഇരുവരും ഉപയോ​ഗിച്ചിരുന്നത്.

ഇരുവരും ആദ്യം കണ്ടപ്പോഴുള്ള ഓർമകൾ പണ്ട് പങ്കുവച്ചിരുന്നു. ജിസ്മയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. " ഒറ്റയ്ക്കൊരു ഷോ ചെയ്യാനുള്ള ആഗ്രഹമായിട്ടായിരുന്നു സ്റ്റുഡിയോയിലേക്കെത്തിയത്. 'അവിടെ വെച്ചാണ് വിമലിനൊപ്പമാണ് ഷോ ചെയ്യേണ്ടത് എന്ന് അറിഞ്ഞത്. ആദ്യം കണ്ടപ്പോൾ ഇവൻ്റെ മോന്ത പിടിച്ച് ഭിത്തിയിൽ ഉരയ്ക്കാനാ തോന്നിയത്' ഇതായിരുന്നു ജിസ്മയുടെ വാക്കുകൾ. വിമലിൻ്റെ വാക്കുകൾ ഇങ്ങനെ "'ഞാൻ അതിലും ദുഷ്ടനായിരുന്നു. ഒറ്റയ്ക്ക് ഷോ കാണിച്ച് ഷോ ചെയ്യാമെന്ന രീതിയിലാണ് ഞാനും വന്നത്  അവിടെ ചെന്നപ്പോഴാണ് കൂട്ടായി ജിസ്മയെ കിട്ടുന്നത് . ഞങ്ങളുടെ കോമ്പോ വർക്കായി ഷോ ഹിറ്റായി പിന്നെ കൊവിഡ് സമയത്ത് ഷോ ചെയ്യാൻ സ്റ്റുഡിയോയിലെത്താനുള്ള ഊർജം കൂടെ ഒരാളുള്ളത് കൊണ്ടായിരുന്നു. " ഇതായിരുന്നു വിമലിൻ്റെ വാക്കുകൾ.

Read more topics: # ജിസ്മ വിമൽ
Jisma and Vimal marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക