Latest News

ഓര്‍മ്മ തിരിച്ചുകിട്ടി കാവ്യയെ നെഞ്ചോട് ചേര്‍ത്ത് ജീവ; ഇനി ഇന്ദിരയ്ക്കും ശിവാനിക്കും കിട്ടുന്ന പണികള്‍ ചിരിപ്പിച്ച കൊല്ലും

Malayalilife
topbanner
ഓര്‍മ്മ തിരിച്ചുകിട്ടി കാവ്യയെ നെഞ്ചോട് ചേര്‍ത്ത് ജീവ; ഇനി ഇന്ദിരയ്ക്കും ശിവാനിക്കും കിട്ടുന്ന പണികള്‍ ചിരിപ്പിച്ച കൊല്ലും

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ കസ്തൂരിമാനില്‍ നായകന്‍ ജീവയുടെ ഓര്‍മകള്‍ നഷ്ടപ്പെട്ടത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. നായകനായ ജീവയുടെ കാര്‍ ആക്‌സിഡന്റായതും തുടര്‍ന്നുളള സംഭവങ്ങളുമാണ് സീരിയലില്‍ ഇപ്പോള്‍ കാണിക്കുന്നത്. ഗുരുതരമായ പരിക്കേറ്റ ജീവയ്ക്ക് ബോധം വന്നെങ്കിലും നാലുവര്‍ഷം വരെയുള്ള ഓര്‍മ ജീവയില്‍ നിന്നും മാഞ്ഞുപോയി. ഇപ്പോള്‍ ജീവയ്ക്ക് ഓര്‍മ തിരിച്ചുകിട്ടിയെന്ന പ്രമോ എത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്.

നായകനായ ജീവയും കാവ്യയും സന്തോഷത്തോടെ ജീവിക്കുന്നതും കാവ്യ ഗര്‍ഭിണിയാവുകയും ചെയ്ത നല്ല മൂഹൂര്‍ത്തങ്ങളോടെ പ്രേക്ഷക പ്രീതിയുമായി മുന്നേറുകയായിരുന്നു കസ്തൂരിമാന്‍. കാവ്യ ഗര്‍ഭിണി ആയതും ഇന്ദിരാഭായിയെ ഈശ്വരമഠം പുറത്താക്കിയതും ആരാധകര്‍ കൈയടിയോടെ സ്വീകരിച്ചതിന് പിന്നാലെയാണ് സന്തോഷങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ജീവയെ തേടി അപകടമെത്തിയത്. ഗുരുതരമായി പരിക്കേറ്റങ്കിലും ജീവ ജീവിതത്തിലേക്ക് തിരികേ എത്തിയിരുന്നു, എന്നാല്‍ ബോധം വീണ് ജീവിതത്തിലേക്ക് തിരികേ എത്തിയ ജീവയ്ക്ക് ഓര്‍മ്മക്കുറവ് സംഭവിക്കുകയും നാലു വര്‍ഷം വരെയുള്ള ഓര്‍മകള്‍ മാഞ്ഞുപോവുകയും ചെയ്തു. കാവ്യയെ കല്യാണം കഴിച്ചതുള്‍പെടെയുള്ള കാര്യങ്ങള്‍ ജീവ മറന്നുപോയിരുന്നു. പിന്നീട് കാവ്യ ഹോംനഴ്‌സായി ഈശ്വര മഠത്തില്‍ തുടര്‍ന്ന് ജീവയെ പരിചരിക്കുന്നു. ഇന്ദിരാഭായിയും ശിവാനിയും പലതരത്തില്‍ കാവ്യയെ പീഡിപ്പിക്കുന്നു. 

ഇതിനിടെയില്‍ ഇന്നലെത്തെ എപിഡോയില്‍ ശിവാനിയും സിദ്ധാര്‍ത്തും തമ്മില്‍ വഴക്കിടുന്നതും ജീവ ബോധം കെടുന്നതുമാണ് പ്രേക്ഷകര്‍ കണ്ടത്. അതിന് മുന്നോടിയായി കാവ്യേ എന്ന് ജീവ ഉച്ചത്തില്‍ വിളിക്കുകയും ചെയ്യുന്നു. പിന്നീട് എപിസോഡ് അവസാനിക്കുന്നതിന് മുന്നോടിയായി ജീവയ്ക്ക് ബോധം വരുന്നതും കാവ്യയെ തിരിച്ചറിഞ്ഞ് നെഞ്ചോട് ചേര്‍ക്കുന്നതുമാണ് പ്രേക്ഷകര്‍ കണ്ടത്. ഇതോടെ പ്രേക്ഷകര്‍ സന്തോഷത്തിലാണ്. അതേസമയം ഇത് കാവ്യ സ്വപ്‌നം കണ്ടതായിരിക്കുമെന്നാണ് ചില പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ ശരിക്കും ബോധം വീണെന്നും തങ്ങളെ ദ്രോഹിച്ച ശിവാനിയെയും ഇന്ദിരയെയും ഒരു പാഠം പഠിപ്പിക്കാന്‍ ജീവ ഓര്‍മയില്ലാത്തതായി അഭിനയിച്ച് ഇവരെ പാഠം പഠിപ്പിക്കുമെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. കാവ്യയുടെയും ജീവയുടെയും പ്രണയനിമിഷങ്ങള്‍ കാണുന്ന ശിവാനിയും ഇന്ദിരയും ഞെട്ടുന്നതും പ്രമോയിലുണ്ട്. കസ്തൂരിമാനില്‍ ഇനിയുള്ള രസകരമായ നിമിഷങ്ങള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.

Read more topics: # kasthooriman,# jeeva,# kavya
kasthooriman, jeeva, kavya

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES