മിനസ്‌ക്രീനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് ബിഗ്‌ബോസ്. ഏറെ വിവാദങ്ങളുണ്ടാക്കിയ പരിപാടിയിലെ മത്സരാര്‍ത്ഥിക്കളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോയിലെ വിവാദനായകനായിരുന്നു സാബു മോന്‍. ഹിമയ്ക്ക് സാബുമോനോടുളള പ്രണയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഷോ അവസാനിച്ച ശേഷം ഇതിനെപറ്റി വിവരമൊന്നും ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ പ്രണയ ദിനത്തില്‍ ഹിമയും സാബുവും ഒന്നിച്ചിരിക്കയാണ്. സാബുവിനും ഹിമയ്ക്കുമൊപ്പം കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ മറ്റു ബിഗ്‌ബോസ് താരങ്ങളും പങ്കെടുക്കുന്നുണ്ട്.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പരിപാടിയാണ് ബിഗ്‌ബോസ്. ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികളെല്ലാം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ വിവാദങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടാക്കിയ ബിഗ്‌ബോസില്‍ വിജയിയായത് തരികിട സാബു എന്ന സാബുമോനാണ്. ഷോയില്‍ എത്തിയ സമയത്ത് സാബുവിനെ പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടമല്ലായിരുന്നുവെങ്കിലും പിന്നീട് ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. സാബുവിനോടുളള പ്രണയം പറഞ്ഞും ബിഗ്‌ബോസിലെ പെരുമാറ്റം കൊണ്ടും പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ച വ്യക്തിയാണ് ഹിമ. സാബുവിനോട് പ്രണയമാണെന്ന് പറഞ്ഞ ഹിമയുടെ പെരുമാറ്റം ബിഗ്‌ബോസ് അംഗങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും അലോസരം സൃഷ്ടിച്ചിരുന്നു. ഷോയിലെ മറ്റു മത്സരാര്‍ത്ഥികളായ ശ്രീനിഷ്, പേളി, ഷിയാസ്, അരിസ്‌റ്റോ സുരേഷ്, ദിയ സന, രഞ്ജിനി, അദിതി തുടങ്ങിയവരും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോ അവസാനിച്ചതോടെ ബിഗ്‌ബോസ് രണ്ട് ടീമുകളായി മാറുകയും ചെയ്തിരുന്നു. ബിഗ്‌ബോസില്‍ അവസാനിച്ച് മാസം മൂന്ന് പിന്നിട്ടെങ്കിലും ഇന്നും മത്സരാര്‍ത്ഥികളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംഷഷയാണ്. ബിഗ്‌ബോസില്‍ നിന്നും പറത്തു വന്ന ശേഷം സെല്‍മീ ദ ആന്‍സര്‍ എന്ന പരിപാടിയില്‍ മത്സരിക്കാന്‍ അതിഥിയായി എത്തിയ സാബുമോന്‍ ഹിമയെക്കുറിച്ചു തുറന്നു പറഞ്ഞിരുന്നു. ഹിമയുടെ കാര്യത്തില്‍ താന്‍ ഇപ്പോഴും സംശയത്തിലാണെന്നാണ് സാബു പറഞ്ഞത്.
എന്നാല്‍ ചില സമയങ്ങളില്‍ ഹിമ സത്യസന്ധമായി പറയുന്നതാണെന്നും എന്നാല്‍ ചിലപ്പോഴൊക്കെ ഗെയിം പ്ലാനെന്നും തോന്നിയെന്നും സാബു വ്യക്തമാക്കി. ഹിമയുമായി ഒരു ബന്ധത്തിനു ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനു ചിരി ആയിരുന്നു സാബുവിന്റെ മറുപടി. ബിഗ്‌ബോസിനു പുറത്തിറങ്ങിയ ശേഷം ഹിമയോടു സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ തന്നോടു ഉണ്ടെന്നു പറഞ്ഞ ഇഷ്ടം ഗെയിം പ്ലാന്‍ ആയിരുന്നോ അതോ സത്യസന്ധമായിരുന്നോ എന്നു ഹിമയെ കണ്ട് ചോദിക്കണമെന്നും സാബു പറഞ്ഞിരുന്നു. എന്നാല്‍ സാബുവിന് തന്നോടു അടുപ്പമുണ്ടെന്നും ബിഗ്‌ബോസില്‍ വ ച്ച് അത് പ്രകടമായിരുന്നുവെന്നും തന്റേത് ഗെയിം പ്ലാനല്ല എന്നുമായിരുന്നു ഹിമയുടെ നിലപാട്. ഷോയില്‍ കീരിയും പാമ്പുമായിരുന്ന ഇരുവരും വാലന്റൈന്‍സ് ഡേയില്‍ ഒന്നിക്കുമെന്ന് പ്രഖ്യാപനം നടത്തിയത് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്.
ബിഗ്‌ബോസ് അവസാനിച്ച ശേഷം ഹിമ സ്വന്തമായി ഒരു ഇവന്റ് മാനേജ്‌മെന്റ്ും ഒപ്പം ഒരു ബോട്ടീക്കും തുടങ്ങിയിരുന്നു. ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായി കൊച്ചിയില്‍ ഒരു ന്യൂ ഇയര്‍് ആഘോ ഷമവും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ പ്രണയദിനത്തില്‍ ബിഗ്‌ബോസ് അംഗങ്ങളെല്ലാം പരിപാടിയില്‍ ഒന്നിച്ചിരിക്കയാണ്. ഐസസ് ഓഫ് ലവ് എന്നാണ് ഇവന്റിന്റെ പേര്. കൊച്ചിയില്‍ ഇന്ന് മൂന്ന് മണിക്ക് ഇവന്റ് ആരംഭിക്കുക. എന്നാല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് ഇതില്‍ ബിഗ്‌ബോസ് വിന്നര്‍ സാബുമോനും പങ്കെടുക്കുന്നു എന്നതാണ്. സാബുമോന്‍ ഹിമ ശങ്കര്‍, അരിസ്‌റ്റോ സുരേഷ്, അഞ്ജലി അമീര്‍, ദിയ സന, ബഷീര്‍ ബഷി എന്നിവരാണ് പരിപാടി അവതരിപ്പിക്കുന്നത്. ഹിമ നടത്തുന്ന പരിപാടിയില്‍ സാബുമോന്‍ എത്തുന്നുവെന്നത്് ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ്.
ബിഗ്‌ബോസ് അവസാനിച്ച ശേഷം ഇരുവരും തമ്മില്‍ കണ്ടുമുട്ടുമോ എന്നും മറ്റുമുളള വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്ന അവസരത്തിലാണ് സാബുമോന്‍ ഹിമയ്‌ക്കൊപ്പം എത്തുന്നുവെന്ന വാര്‍ത്ത എത്തിയത്. പ്രണയ ദിനത്തിലെ പരിപാടിയില്‍ സാബുമോന്‍ എത്തുന്നതോടെ ഇരുവരും സംസാരിച്ച് ഒരു തീരുമാനത്തില്‍ എത്തിയോ എന്നും പ്രണയത്തിലായോ എന്നുമൊക്കയൊണ് പ്രേക്ഷകരുടെ സംശയം. എന്നാല്‍ ഷോയെ ക്കുറിച്ചുളള ലൈവില്‍ ബിഗ്‌ബോസിലെ എല്ലാവരും തനിക്ക് ഒരുപോലെ ആണെന്നും സുഹൃത്തുക്കളാണെന്നും ഹിമ പറഞ്ഞിരുന്നു. ബിഗ്‌ബോസില്‍ ഉളളതു പോലെയല്ല ഇപ്പോഴെന്നും എല്ലാവരും മാറിയെന്നും ഹിമ പറഞ്ഞു. എന്നാല്‍ അത് സാബുവിനെ ഉദേശിച്ചാണെന്നാണ് ആരാധ കരുടെ പക്ഷം. ബിഗബോസില്‍ ഉളളവരെല്ലാം ഇപ്പോള്‍ സു ഹൃത്തുക്കള്‍ ആണെന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ എന്നും അത് സാബുവിനെക്കുറിച്ചുളള ചോദ്യങ്ങള്‍ ഒഴിവാക്കാനാണെന്നുമാണ് ആരാധകര്‍ പറയുന്നത്. സാബും ഹിമയും തമ്മില്‍ പിന്നീട് സംസാരിച്ചിട്ടുണ്ടാകുമെന്നും അങ്ങനെ ഇവര്‍ തീരുമാനത്തില്‍ എത്തിയിട്ടുണ്ടാകുമെന്നും ആരാധകര്‍ പറയുന്നുണ്ട്. ഇന്ന് പരിപാടി ആരംഭിച്ച ശേഷം ബിഗ്‌ബോസ് താരവും മമ്മൂട്ടി ചിത്രം പേരന്‍പില്‍ ശ്രദ്ധേയ കഥാപാത്രത്തെ കാഴ്ച വച്ച താരവുമായ അഞ്ജലി അമീറുമൊത്ത് ഹിമ ലൈവ് എത്തിയിരുന്നു. സാബുമോനും മറ്റു താരങ്ങളും ഒരുമിച്ചുളള ഷോയുടെ ചിത്രങ്ങളും മറ്റു വിശേഷങ്ങളും കാണാനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.