പ്രേക്ഷകപ്രീതി നിര്‍ണയിക്കുന്ന ടിആര്‍പി റേറ്റിങ്ങില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ചാനല്‍ ഏഷ്യാനെറ്റാണ്. ഏഷ്യാനെറ്റിലെ സീരിയലുകള്‍ ഒന്നിനൊന്ന് മികച്ചതായി എപ്പോഴും ടിആര്‍പിയില്‍ ഇടം പിടിക്കാറാണ് പതിവ്. ഇപ്പോള്‍ കഴിഞ്ഞ വാരത്തെ ടിആര്‍പി റേറ്റിങ്ങ് എത്തിയിരിക്കുകയാണ്. റേറ്റിങ്ങ് ചാര്‍ട്ടില്‍ അഞ്ചാമത് നിന്ന കസ്തൂരിമാന്‍ ഒന്നാമത് എത്തിയപ്പോള്‍ ഒന്നാം സ്ഥാനത്ത് മാസങ്ങളായി നില്‍ക്കുന്ന വാനമ്പാടി ഇക്കുറി ചാര്‍ട്ടില്‍ പോലും ഇടം പിടിക്കാതെ പോയിരിക്കയാണ്.
മാസങ്ങളായി ഒന്നാം സ്ഥാനത്താണ് വാനമ്പാടി നിലനിന്നിരുന്നത്. ഏഴുമണിയ്ക്കായിരുന്ന സീരിയല്‍ കഴിഞ്ഞ വാരത്തെ ഇപ്പോള്‍ ടിആര്‍പി റേറ്റിങ്ങില്‍ ഇടം പിടിച്ചില്ലായെന്നത് അമ്പരപ്പിക്കുന്നതാണ്. സമയം മാറ്റി ഇപ്പോള്‍ 8 മണിയിലേക്ക് സീരിയല്‍ മാറിയതാണ് വിനയായത് എന്നാണ് വിലയിരുത്തല്‍. മഹി എത്തിയ ശേഷം സീരിയലിലേക്ക് ലാഗ് കടന്നുവന്നതും വാനമ്പാടിക്ക് തിരിച്ചടിയായി. കസ്തൂരിമാനില്‍ ജീവയ്ക്ക് ഓര്‍മ്മ കിട്ടിയതോടെ റേറ്റിങ്ങില്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. എല്ലാം തിരിച്ചറിഞ്ഞിട്ടും മിണ്ടാതെ ശത്രുക്കള്‍ക്ക് പണി കൊടുക്കാനുള്ള ജീവയുടെ നീക്കങ്ങളാണ് ഇപ്പോള്‍ സീരിയലിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. പഴയ കസ്തൂരിമാന്‍ തിരിച്ചെത്തിയതോടെ ഇടയ്ക്ക് കാണാതിരുന്ന ആള്‍ക്കാരും സീരിയല്‍ കണ്ടുതുടങ്ങി.
അതേസമയം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന നീലക്കുയിലിലെ വെട്ടി സീതാകല്യാണമാണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയത്. നീലക്കുയില്‍ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. സീതാകല്യാണം വളരെ രസകരമായി മുന്നേറുകയാണ്. രാജേശ്വരിയെ തളയ്ക്കാന്‍ സീത ഒരുക്കുന്ന തന്ത്രങ്ങളാണ് സീരിയലിന്റെ പ്രധാന ആകര്‍ഷണം. കസ്തൂരി ആദിയുടെ ഭാര്യയാണെന്ന് അറിയുമോ എന്നതായിരുന്നു നീലക്കുയിലിനെ ശ്രദ്ധേയമാക്കിയത്. ഇത് റാണി തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇതാണ് രണ്ടാം സ്ഥാനത്ത് നിന്നും സീരിയല്‍ മൂന്നിലേക്ക് റേറ്റിങ്ങ് കുറയാന്‍ കാരണമെന്ന് കരുതുന്നു. സമയക്രമവും ഒരു പരിധി വരെ സീരിയലുകളെ ബാധിച്ചതായും കണക്കാക്കുന്നു. റേറ്റിങ്ങില്‍ നാലാം സ്ഥാനത്ത് നിന്നിരുന്ന അയ്യപ്പന്‍ ഇപ്പോഴും നാലാം സ്ഥാനത്ത് തുടരുമ്പോള്‍ പുതിയതായി ആരംഭിച്ച സീരിയല്‍ പൗര്‍ണമിതിങ്കള്‍ പതിയെ റേറ്റിങ്ങ് ചാര്‍ട്ടില്‍ ഇടം പിടിച്ചുതുടങ്ങി. ഹിറ്റ് സീരിയലായ വാനമ്പാടിയുടെ സമയമായ ഏഴുമണിയിലേക്ക്് പൗര്‍ണമി തിങ്കള്‍ എത്തിയതോടെയാണ് പൗര്‍ണമി തിങ്കളിന് നല്ല കാലം തുടങ്ങിയത്. അതേസമയം കറുത്ത മുത്ത് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മടുത്ത മട്ടാണ്. കാര്യമായ മാറ്റങ്ങളില്ലാതെ സീരിയല്‍ ഇഴയുന്നതും ലോജിക്ക് ഇല്ലായ്മയുമാണ് സീരിയലിന് തിരിച്ചടിയായിരിക്കുന്നത്.