Latest News

ബിഗ്ബോസ് ബോസ് ഷോ ക്വിറ്റ് ചെയ്യുമെന്ന് ഉറപ്പിച്ച് ആര്യ; ഒന്നു പോയിത്തരാമോ എന്ന് പ്രേക്ഷകര്‍

Malayalilife
 ബിഗ്ബോസ് ബോസ് ഷോ ക്വിറ്റ് ചെയ്യുമെന്ന് ഉറപ്പിച്ച് ആര്യ; ഒന്നു പോയിത്തരാമോ എന്ന് പ്രേക്ഷകര്‍

ബിഗ്ബോസിലെത്തുമ്പോള്‍ ആരാധകര്‍ ഏറെയുണ്ടായിരുന്ന ആളാണ് ബഡായി ആര്യ. എന്നാല്‍ പതിയെ ആര്യയുടെ യഥാര്‍ഥ സ്വഭാവം കണ്ട് ഞെട്ടിയ പ്രേക്ഷകര്‍ രജിത്തിനെ പിന്തുണച്ചു. ആര്യയും കൂട്ടരും രജിത്തിനെ ഒറ്റപ്പെടുത്തിയാണ് അദ്ദേഹത്തിന് ഫാന്‍പവന്‍ കൂടാന്‍ പ്രധാന കാരണമായത്. എന്നാല്‍ പുറത്തേക്ക് പോയി കളികണ്ട് തിരികേ എത്തിയവരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കാരും രജിത്തിനെ സപ്പോര്‍ട്ട് ചെയ്തതോടെ ആര്യക്ക് നില്‍ക്കകള്ളി ഇല്ലായാരിക്കയാണ്. ഇപ്പോള്‍ രജിത്ത് ക്യാപ്റ്റന്‍ കൂടിയായതോടെ അത് അംഗീകരിക്കാന്‍ സാധിക്കാതെ പുറത്തേക്ക് പോകുമെന്ന ഭീഷണിയുമായി എത്തിയിരിക്കുകയാണ് ആര്യ.

പത്താം ആഴ്ചയിലെ ക്യാപറ്റന്‍സി ടാസ്‌കിന് ശേഷമാണ് ആര്യ അസൂയ സഹിക്കാനാകാതെ പെരുമാറിയത്. അതീവദുഷ്‌കരമായ ഒരു ടാസ്‌കാണ് പത്താം ആഴ്ചയിലേയ്ക്കുള്ള ക്യാപ്റ്റനെ തെരഞ്ഞെടുക്കാനായി ബിഗ് ബോസ് നല്‍കിയത്. 'മടിയന്‍ മല ചുമക്കും' എന്നായിരുന്നു ടാസ്‌കിന്റെ പേര്. ക്യാപ്റ്റാനാനുള്ള മത്സരാര്‍ഥിയെ അയാളെ പിന്തുണയ്ക്കുന്നവര്‍ ചുമന്നുകൊണ്ട് ഫിനിഷിങ്ങ് ലൈന്‍ വരെ എത്തിക്കുക എന്നതായിരുന്നു ടാസ്‌ക്. തുടര്‍ന്ന് കൂടുതല്‍ പേരെ പിന്തുണച്ച രജിത് കുമാര്‍, രഘു, ആര്യ എന്നിവരെ മത്സരാര്‍ഥികളായി തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുണയ്ക്കുന്നവര്‍ അവരെ ചുമന്നോണ്ട് ഫിനിഷിങ്ങ് ലൈന്‍ വരെ നടക്കാന്‍ ബിഗ്ബോസ് ആവശ്യപ്പെട്ടു. എന്നാല്‍ രഘുവും അയാളെ പിന്തുണച്ച രേഷമയും സാന്ദ്രയും ആദ്യമേ തോറ്റു. വീട്ടിലെ മസില്‍മാനായ സുജോയാണ് രജിത്തിനെ എടുത്തത്. അമൃതയും അഭിരാമിയും സഹായിക്കുകയും ചെയ്തു. അടുത്ത മത്സരാര്‍ഥിയായ ആര്യയെ ഫുക്രു എടുത്തുയര്‍ത്തിയപ്പോള്‍ എലീനയും വീണയും ഷാജിയും ഒപ്പം കൂടി.

മത്സാര്‍ഥികളെ സഹായികള്‍ എടുത്തുര്‍ത്തിയെങ്കിലും ഏറെ വൈകിയായിരുന്നു മുന്നോട്ടു പോകാനുള്ള സിഗ്നലായ പശ്ചാത്തല സംഗീതം കേട്ടത്. രജിത്തിന്റെ ടീമും ആര്യയുടെ ടീമും ഒരുപോലെയാണ് മുന്നേറിയത്. ഏറ്റവും അവസാനമായി പശ്ചാത്തലസംഗീതം കേട്ടപ്പോള്‍ ഇരുടീമുകളും ഏതാണ്ട് ഒരേ സമയത്ത് ഫിനിഷിങ് ലൈനില്‍ സ്പര്‍ശിച്ചു. തുടര്‍ന്ന് രജിത്തിനെ സുജോ താഴെയിറക്കിയെങ്കിലും ആര്യയെ താഴെയിറക്കാന്‍ ഫുക്രു തയ്യാറായില്ല. മഞ്ഞ വര മുറിച്ചു കടക്കാനും മത്സരാര്‍ഥികളെ താഴെയിറക്കാനും ബിഗ് ബോസ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞു വലിയ തര്‍ക്കത്തിനാണ് ബിഗ് ബോസ് വീട് പിന്നീട് സാക്ഷ്യം വഹിച്ചത്. എന്നാല്‍ തങ്ങളാണ് ആദ്യം ഫിനിഷിങ് ലൈന്‍ മുറിച്ചു കടന്നതെന്ന് രജിത് വാദിച്ചു. പക്ഷെ ബിഗ് ബോസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വായിച്ച ആര്യ രജിത് കുമാര്‍ നിയമം ലംഘിച്ചാണ് മത്സരിക്കുന്നതെന്ന് വാദിച്ചു. ഫോട്ടോഫിനിഷാണ് നടന്നതെന്നും ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു.

പക്ഷെ വിധികര്‍ത്താക്കളായ രഘുവിനോടും സാന്‍ഡ്രയോടും രേഷ്മയോടും അഭിപ്രായം ആരായുകയായിരുന്നു ബിഗ് ബോസ് ചെയ്തത്. രഘുവും സാന്‍ഡ്രയും രജിത്തിനെ പിന്തുണച്ചപ്പോള്‍ രേഷ്മ ആര്യയെയായിരുന്നു പിന്തുണച്ചത്. ഒടുവില്‍ ഭൂരിപക്ഷ തീരുമാനം മാനിച്ച് രജിത്തിനെ ബിഗ് ബോസ് ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ രജിത് നിയമം ലംഘിച്ചെന്ന വാദത്തില്‍ ഉറച്ചു നിന്ന ആര്യ ഈ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായില്ല. വരുന്ന ശനിയാഴ്ച ഇക്കാര്യത്തിലെ സത്യാവസ്ഥ പരിശോധിച്ചില്ലെങ്കില്‍ താന്‍ ഷോ ക്വിറ്റ് ചെയ്യുമെന്ന് ആര്യ പ്രഖ്യാപിച്ചു. തന്റെ കുഞ്ഞാണ് സത്യം എന്നായിരുന്നു ആര്യയുടെ വാക്കുകള്‍. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ താന്‍ ഇനി വരുന്ന മത്സരങ്ങളില്‍ സഹകരിക്കില്ലെന്നും ആര്യ പ്രഖ്യാപിച്ചു.

അതേസമയം, തന്റെ വിജയത്തിനുള്ള ക്രെഡിറ്റ് തന്നെ പിന്തുണച്ച അമൃത  അഭിരാമിയ്ക്കും സുജോയ്ക്കുമാണ് രജിത് നല്‍കിയത്. വിജയിച്ച രജിത്തിനെ മറ്റു മത്സരാര്‍ഥികളെല്ലാം അഭിനന്ദിച്ചപ്പോഴും ആര്യ വിസമ്മതിച്ചതും ശ്രദ്ധേയമായിരുന്നു.

Arya is sure to quit Big Boss Boss Show

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES