പേളി-ശ്രീനിഷ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത് ബിഗ്ബോസ് കാണുന്ന പ്രേക്ഷകരെ എന്ന പോലെ ബിഗ്ബോസ് അംഗങ്ങളെയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രണയം നിര്‍ത്താമെന്ന് തരത്തില്‍ പേളിയും ശ്രീനിയും സംസാരിച്ച് വഴക്കിട്ടതിന് പിന്നാലെ അര്‍ച്ചനയും അതിഥിയും ഇവരുടെ പ്രണയം കാപട്യമാണെന്ന രീതിയില്‍ സംസാരിച്ചതും ഇപ്പോള്‍ വിമര്‍ശകര്‍ ഏറ്റെടുക്കുന്നുണ്ട്.
ബിഗ്ബോസില്‍നിന്നും ഇറങ്ങുന്നതോടെ പേളി-ശ്രീനിഷ് പ്രണയം അവസാനിക്കുമെന്നും അതിനാണ് പേളി ഈ നാടകമൊക്കെ കളിക്കുന്നത് എന്നുമായിരുന്നു അര്‍ച്ചന അതിഥിയോട് പറഞ്ഞത്. പേളി ഇടയ്ക്കിടെ കരയുന്നത് ശ്രീനിഷിനെ വിട്ടുപോകുന്നതിന്റെ സങ്കടം കൊണ്ടാണെന്നും എന്നാല്‍ അവള്‍ക്ക് വീട്ടില്‍ പോകുന്നതിനാണെന്ന് ശ്രീനി പറഞ്ഞത് കേട്ട് തനിക്കു ഞെട്ടല്‍ ഉണ്ടായെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പേളി കരഞ്ഞതും ഇവിടുന്ന് പോകണമെന്ന് ബഹളം വച്ചതുമെല്ലാം ശ്രീനിയെ കുറ്റക്കാരനാക്കാന്‍ ആണ് എന്നും അര്‍ച്ചന പറയുന്നു. ഇത്രനാളും വോട്ടു കിട്ടുന്നതിനും മത്സരത്തില്‍ നിന്നും പുറത്തുപോകാതിരിക്കുമാണ് പേളി ശ്രീനിയെ പ്രണയിച്ചതും ഇതെല്ലാം കാണിച്ച്കൂട്ടിയതുമെന്ന് പറഞ്ഞ അര്‍ച്ചന എന്നാല്‍ ശ്രീനി ഗ്രാന്റ് ഫിനാലെയില്‍ എത്തിയത് പേളിക്ക് ഇഷ്ടമായില്ലെന്നും അതിഥിയോട് പറഞ്ഞു.
ശ്രീനിയെ മോശക്കാരനാക്കാന്‍ പേളി നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നും ശ്രീനി അല്ല പേളിയാണ് ശ്രീനിയെ അവഗണിക്കുന്നതെന്നും അര്‍ച്ചന പറഞ്ഞു. ഗ്രാന്റ് ഫിനാലെയില്‍ എത്തി നില്‍ക്കുന്ന അവസരത്തില്‍ ശ്രീനിയെ മോശക്കാരനാക്കിയാല്‍ അവന്‍ ജയിക്കില്ലെന്ന് പേളിക്കു നന്നായിട്ട് അറിയാമെന്നും അതിനു വേണ്ടിയുളള കളിയാണ് ഇതെന്നും പറഞ്ഞ അര്‍ച്ചന പേളിക്കു തലയ്ക്ക് എന്തോ കുഴപ്പമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അര്‍ച്ചനയുടെ വാക്കുകളെ അതിഥിയും ശരി വച്ചു. എല്ലാത്തിനും പേളി ആവശ്യമില്ലാതെ നാടകം കളിക്കുവാണെന്നും ശ്രീനിഷിനു അത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഇരുവരും അന്യോന്യം സംസാരിച്ചു. അതുപോലെ അവരുടെ പ്രണയത്തില്‍ മറ്റാരും ഇടപെടുന്നത് പേളിക്ക് ഇഷ്ടമല്ലെന്നും അര്‍ച്ചന കുറ്റപ്പെടുത്തി. അതേസമയം അതിഥിയും അര്‍ച്ചനയും സംസാരിച്ചത് പേളിഷ് ഹേറ്റേഴ്സ് ഏറ്റെടുത്ത് കഴിഞ്ഞു.