ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഇതിന് പിന്നാലെയാണ് അമൃതയും നടന്‍ ബാലയും പ്രണയിച്ച് വിവാഹിതരായത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഇവര്‍ പിരിഞ്ഞു. പാപ്പു എന്ന ഓമനപേരില്‍ വിളിക്കുന്ന അവന്തികയാണ് ദമ്പതികളുടെ മകള്‍. ഇപ്പോള്‍ അവന്തികയുടെ ഒരു മനോഹരമായ ഡാന്‍സാണ് അമൃത-ബാല ആരാധകര്‍ ഏറ്റെടുക്കുന്നത്.
2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്‌ളോഗും അമൃത ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ വ്‌ളോഗിലൂടെ പാപ്പു എന്ന അവന്തികയെ ആരാധകര്‍ക്ക് അറിയാം. മകളുടെ വിശേഷങ്ങളും ചാനലിലൂടെ അമൃത പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് അവന്തികയ്ക്കും ഏറെ ആരാധകരുണ്ട്. ഇപ്പോള്‍ പാപ്പുവിന്റെ ഒരു ഡാന്‍സാണ് വൈറലാകുന്നത്. ഒരു ഹിന്ദി പാട്ടിന് കൂട്ടുകാര്‍ക്കൊപ്പം ചുവടുവയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. ഈസ്റ്റര്‍ പാര്‍ട്ടിക്കിടയില്‍ പകര്‍ത്തിയ വീഡിയോ പാപ്പുവിനെ കണ്ടെത്താമോ എന്ന അടിക്കുറിപ്പോടെ അമൃതയാണ് പങ്കുവച്ചത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. വീഡിയോ കാണാം.
Happy Easter...!!! Kids party scenes.. Could you spot pappu!?!
A post shared by Amritha Suresh (@amruthasuresh) on Apr 21, 2019 at 6:00am PDT