ബിഗ്‌ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ താരങ്ങളായി മാറിയിരിക്കയാണ് അഭിരാമിയും അമൃതയും. ഷോയിലെത്തുംമുമ്പ് തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരാണ് ഇവര്‍ എത്തുള്ളതും രജിത്തിന്റെ ഗ്രൂപ്പിലാണ് ഇവരെന്നുമുള്ളത് ഇവര്‍ക്ക് പ്രേക്ഷകപിന്തുണ വര്‍ദ്ധിക്കാന്‍ കാരണമായി. ശക്തമായ നിലപാടുകളാണ് ഇവരെ വ്യത്യസ്തമാക്കുന്നത്. പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയാനുള്ളത് പറയുമെന്നതാണ് ഇവരുടെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം. അമൃതയുടെ വരവോടെ ആകെ പെട്ടുപോയിരിക്കുന്നത് ആര്യയാണ്. ബിഗ്‌ബോസിലെ ശക്തയായ മുതിര്‍ന്ന സ്ത്രീയായിരുന്ന ആര്യയുടെ സ്ഥാനത്തിനാണ് അമൃതയുടെ വരവോടെ ഉലച്ചില്‍ തട്ടിയത്.
മുന്‍പരിചയമുള്ള തനിക്കൊപ്പം നില്‍ക്കാതെ അമൃത രജിത്തിനൊപ്പം നില്‍ക്കുന്നതും ആര്യക്ക് ഒട്ടും ഇഷ്ടമാകുന്നില്ല. ഇവരുടെ വരവോടെയാണ് ബിഗ്‌ബോസില്‍ ഇരുചേരികളിലായി മത്സരാര്‍ഥികള്‍ അണിനിരന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ആര്യയുടെ മുഖം മൂടി പിച്ചിച്ചീന്തിയ ചില വാക്കുകള്‍ അമൃത തുറന്നടിച്ചിരുന്നു. ആര്യ ഫേക്കാണെന്നും മുമ്പ് കണ്ട ആളേ അല്ലെന്നുമാണ് എല്ലാവരും ഇരിക്കുമ്പോള്‍ അമൃത പറഞ്ഞത്. അമൃതയോടുള്ള ദേഷ്യം അടക്കിവച്ച് വിളറിയ ചിരിയോടെയാണ് ആര്യ ഇത് കേട്ടിരുന്നത്. അമൃത തനിക്കൊരു വെല്ലുവിളിയാകുമെന്ന് ഉറപ്പിച്ച ആര്യ ഇപ്പോള്‍ അമൃതെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് സന്ധിയാകാന്‍ ആര്യ ചില ശ്രമങ്ങളും കഴിഞ്ഞ എപിസോഡില്‍ നടത്തിയിരുന്നു.
ഓരോരുത്തര്‍ക്കും ഒരോ മെന്റാലിറ്റി ആണെന്നും അതനുസരിച്ചാണ് ആളുകള്‍ കാര്യങ്ങള്‍ എടുക്കുന്നതെന്നും അമൃതയോട് ആര്യ പറഞ്ഞു. ഒരാഴ്ച്ച കൊണ്ട് അമൃതയേയും അഭിരാമിയേയും ജഡ്ജ് ചെയ്യാന്‍ തനിക്ക് താല്പര്യമില്ലെന്ന് ആര്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആര്യയുടെ തനിനിറം തുറന്നടിച്ചായിരുന്നു അമൃതയുടെ മറുപടി.
ഇപ്പോള്‍ ആര്യ സംസാരിക്കുമ്പോലെ അല്ല പല പ്രാവിശ്യവും ആര്യ സംസാരിക്കുന്നത് എന്നായിരുന്നു അമൃത പറഞ്ഞത്. താന്‍ ജീവിതത്തില്‍ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നും ഇനി അത്തരം ഒരു സംഗതി എടുക്കാന്‍ കഴിയില്ലെന്നും അമൃത പറയുന്നു. കളിക്കിടയില്‍ താന്‍ കരഞ്ഞ കാര്യം അടക്കം അമൃത പറയുന്നു. നിങ്ങളുടെ മുഖം മാറുന്നതും നോട്ടം മാറുന്നതും എല്ലാം ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. അതുകഴിഞ്ഞ് പെട്ടെന്ന് വന്ന കെട്ടിപ്പിടിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും അമൃത പറഞ്ഞു. അമൃതയുടെ മുഖത്തടിച്ച മറുപടി കേട്ട ആര്യ ആകെ വല്ലാത്ത അവസ്ഥയിലുമായി.