Latest News

തിരുവനന്തപുരത്ത് രണ്ടു നില വീട്; മൃദുലയും യുവയും തിരുവനന്തപുരത്ത് പണിയുന്നത് വമ്പന്‍ വീട്

Malayalilife
തിരുവനന്തപുരത്ത് രണ്ടു നില വീട്; മൃദുലയും യുവയും തിരുവനന്തപുരത്ത് പണിയുന്നത് വമ്പന്‍ വീട്

ന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് മിനിസ്‌ക്രീന്‍ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു വിവാഹം. അടുത്തിടെ വിവാഹ ജീവിതം മൂന്നു മാസം തികഞ്ഞതിന്റെ സന്തോഷവും മൃദുല ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, തങ്ങളുടെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇരുവരും. തിരുവനന്തപുരത്ത് മൃദുല പണിയുന്ന വീടിന്റെ വീഡിയോ ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. മൃദുലയുടെയും മാതാപിതാക്കളുടെയും വര്‍ഷങ്ങളായുള്ള സ്വപ്‌നമാണിതെന്നാണ് യുവ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്താണ് വീട് പണിയുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികളെല്ലാം ഏതാണ്ട് പൂര്‍ത്തിയായ വീടിന്റെ അവസാന ഘട്ട പണികളാണ് ഇപ്പോള്‍ നടക്കുന്നത്. ഉടന്‍ തന്നെ ആരാധകരെ വീട് മുഴുവനായും കാണിക്കുമെന്നാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്.

വിവാഹശേഷമുളള ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും സോഷ്യല്‍ മീഡിയ വഴിയും തങ്ങളുടെ യൂട്യൂബ് പേജിലൂടെയും ഇരുവരും ആരാധകരുമായി പങ്കിടുന്നുണ്ട്. ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍വച്ചായിരുന്നു മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്യും വിവാഹിതരായത്. യുവയും മൃദുലയും തമ്മിലുളള വിവാഹം മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു.


'തുമ്പപ്പൂ' എന്ന സീരിയലിലാണ് മൃദുല വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയില്‍ വീണ എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവിലാണ് യുവ അഭിനയിക്കുന്നത്.

 

Actress mridula vijay and yuva krishna new house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക