മലയാള സിനിമ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതയായ താരമാണ് അനുജോസഫ്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും. എന്നാൽ ഇപ്പോൾ സൈബർ അക്രമണങ്ങളെ കുറിച്ച്മനസ്സ് തുറക്കക്കുകയാണ് അനു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് അനു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
അനുവിന്റെ വാക്കുകളിലൂടെ...
അഭിനയ ലോകത്തേക്ക് ഞാനെത്തിയത് 2003 ലാണ്. കുട്ടിക്കാലം മുതലേ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ ഇന്‍ഡസ്ട്രിയില്‍ വന്നത് കൊണ്ട് ഈ മേഖല തന്നെയാണോ പ്രൊഫഷന്‍ എന്ന കാര്യത്തെ കുറിച്ചൊന്നും ആ സമയത്തൊരു ഉറപ്പില്ലല്ലോ. എന്താണ് നമ്മളെ കുറിച്ച് ദൈവത്തിന്റെ പദ്ധതി എന്നതിനെ പറ്റിയൊന്നും ധാരണയുമില്ലല്ലോ. കരിയറിന്റെ തുടക്ക കാലത്ത് അഅങ്ങനെയുള്ള ചെറിയ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. മുന്നോട്ട് പോയപ്പോള്‍ മറ്റൊരു മേഖലയെ കുറിച്ചും ചിന്തിക്കാതെ കരിയര്‍ ഇത് തന്നെയാണെന്ന് ഉറപ്പിച്ചു.
പൊതുരംഗത്തുള്ള സ്ത്രീകളെ പറ്റി വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത് സിനിമയില്‍ വന്നത് കൊണ്ടല്ല. ജോലി ചെയ്യുന്നത് ഏത് മേഖലയില്‍ ആയിരുന്നാലും നമ്മളെ കുറിച്ച് സത്യമല്ലാത്ത വാര്‍ത്ത ആരെങ്കിലും പ്രചരിപ്പിച്ചാല്‍ അത് ശരിയല്ല എന്ന രീതിയില്‍ തന്നെ നമ്മള്‍ പ്രതികരിക്കണം. അത്തരം ആരോപണങ്ങള്‍ നമ്മുടെ വ്യക്തി ജീവിതത്തെ കൂടിയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അത്തരം വാര്‍ത്തകളോട് ശക്തമായി പ്രതികരിച്ചിട്ടുള്ളതും. ആവശ്യമില്ലാത്ത കാര്യങ്ങളെ കുറിച്ചൊന്നും പൊതുവേ സംാരിക്കാന്‍ പോകാറില്ല. എന്റെ വ്യക്തി ജീവിതത്തെയോ കരിയറിനെയോ മോശമായി ബാധിക്കുന്ന വ്യാജ വാര്‍ത്തകളും സൈബര്‍ അക്രമണങ്ങളും ഉണ്ടായപ്പോള്‍ ഞാനതിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതിന്റെ അന്വേഷണം നടക്കുന്നു.
നമ്മള്‍ മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ നമ്മുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുക. ഒരിക്കല്‍ എന്റെ മരണ വാര്‍ത്ത പ്രചരിക്കപ്പെട്ടപ്പോള്‍ അടുത്ത പ്രാവിശ്യം മറ്റൊരു രീതിയിലുള്ള വ്യാജ വാര്‍ത്തയാണ് വന്നത്. ചിലപ്പോള്‍ പ്രതികരിക്കേണ്ട എന്ന് തോന്നിയാലും ചിലയാളുകള്‍ ആവശ്യമില്ലാതെ നമ്മുടെ പേര് വച്ച് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കും. അങ്ങനെയല്ലെന്ന് തെളിയിക്കാന്‍ പറ്റുമോ എന്ന ധാര്‍ഷ്ട്യത്തോടെ പെരുമാറുമ്പോള്‍ എനിക്കോ എന്റെ കുടുംബാംഗങ്ങള്‍ക്കോ ഇത്തരം കാര്യങ്ങളെ വിശാലമനസ് കതയോടെ സമീപിക്കാനാവില്ല. അതെങ്ങനെയെങ്കിലും ആകട്ടെ എന്ന് കരുതി വിട്ട് കളയാന്‍ ഒരുക്കവുമല്ല. കാരണം പ്രതികരിക്കുമ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ ഇരിക്കൂ. പ്രതികരിക്കുമ്പോള്‍ ഇവരെ കുറിച്ച് എന്തും പറയാം, പ്രചരിപ്പിക്കാം എന്നൊരു സന്ദേശം ഇത്തരം ആളുകള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. അത്രയും സഹിക്കെട്ടതോടെയാണ് ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങിയത്.