സിനിമാ താരങ്ങളുടെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കു വയ്ക്കുന്ന പരിപാടിയാണ് ചാറ്റ് ഷോകള്‍. മഴവില്‍ മനോരമയിലെ ശ്രദ്ധേയമായ ചാറ്റ് ഷോയാണ് നക്ഷത്രത്തിളക്കം. മോഹന്‍ലാല്‍ മമ്മൂക്ക തുടങ്ങിയ പ്രമുഖര്‍ വരെ പങ്കെടുത്തിട്ടുളള ഷോയില്‍ കഴിഞ്ഞ ദിവസം ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ തെസ്‌നിഖാനും വിനോദ് കോവൂരുമാണ് എത്തിയത്. എഷ്യാനെറ്റിലെ സിനിമാലയിലൂടെ എത്തി മലയാള പ്രേക്ഷകര്‍ക്ക് ഹാസ്യവസന്തം സമ്മാനിച്ച അഭിനേത്രിയാണ് തെസ്നിഖാന്‍. സിനിമയിലെ തെസിനിയുടെ പലകഥാപാത്രങ്ങളും പ്രേക്ഷകര്‍ ഓര്‍ത്തുവെക്കാറുണ്ട്.
സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് തെസ്‌നിഖാന്‍ സിനിമാലോകത്തേക്ക് കടന്നുവരുന്നത്. കലാഭവന്‍ എന്ന പ്രശസ്ത ഹാസ്യഗ്രൂപ്പിലെ അംഗവും കൂടിയാണ്. സിനിമയില്‍ പ്രധാനമായും ഹാസ്യ വേഷങ്ങളാണ് തെസ്നിഖാന്‍ ചെയ്തിട്ടുള്ളത്. ജയസൂര്യ, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ കന്യക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തന്റേതായഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ നടിയാണ് തെസ്നിഖാന്‍. ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ പരിപാടികളില്‍ അവതാരികയും വിധികര്‍ത്താവുമൊക്കയായി തെസ്‌നി എത്താറുണ്ട്. പരിപാടിക്കിടെ സ്റ്റേജില്‍ വച്ച് സംഭവിച്ച ഒരു അബദ്ധത്തെക്കുറിച്ചും ഭാഗ്യവശാല്‍ അതില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ചും തെസ്‌നി തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്.
നാടകം ചെയ്ത് തനിക്ക് പരിചയിമില്ലായിരുന്നുവെന്നും. ഒരിക്കല്‍ അരു നാടകം അവതരിപ്പിക്കാന്‍ പോയപ്പോഴുണ്ടായ കാര്യമാണ് തെസ്‌നി തുറന്നു പറഞ്ഞത്. മ്യൂസിക്കിടുമ്പോള്‍ ദീപം ദീപം എന്ന് ചൊല്ലി വിളക്കുമായി വരാനാണ് പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ നേരത്തെ തന്നെ സ്റ്റേജിലെത്തി. സ്റ്റേജിലേക്ക് രണ്ടടി വച്ചപ്പോള്‍ തന്നെ അബദ്ധം പറ്റിയെന്ന്് മനസിലായി. തന്നെ കണ്ടതോടെ മറ്റ് അഭിനേതക്കാള്‍ ഞെട്ടിയെന്നും തെസ്‌നി പറയുന്നു. അബദ്ധം പറ്റിയതാണെന്ന് മനസ്സിലായതോടെ രണ്ടടി പിന്നിലേക്ക് പോയി വിളക്കുകൊണ്ട് അവിടെയൊക്കെ ഉഴിയുന്നതായി കാണിച്ചു. അപ്പോഴേക്കും കൂടെയുള്ളവര്‍ മ്യൂസിക്കിട്ടു. താന്‍ ദീപം ദീപം എന്ന് പറഞ്ഞ് സ്റ്റേജിന്റെ മുന്നിലേക്ക് എത്തുകയും ചെയ്തുവെന്ന് തെസ്‌നി പറയുന്നു. അപ്പോള്‍ അങ്ങനെയൊരു ബുദ്ധി തോന്നിയില്ലായിരുന്നെങ്കില്‍ നാടകം കുളമായേനേ എന്നും തെസ്നി ഖാന്‍ പറയുന്നു. ഇതൊരു കഴിവാണ്. സ്റ്റേജ് ഇംപ്രൊവൈസേഷനാണെന്നും പറഞ്ഞ് തെസ്നിയ്ക്ക് പിന്തുണയുമായി വിനോദ് കോവൂരുമെത്തിയിരുന്നു. ഒപ്പം ഒരു പാട്ടും പാടിയിട്ടാണ് വിനോദ് കോവൂര്‍ സംസാരം അവസാനിപ്പിച്ചത്.