Latest News

മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും പിന്‍മാറിയിട്ടില്ല; വീട്ടിലെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് നടി ജിസ്മി

Malayalilife
മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും പിന്‍മാറിയിട്ടില്ല; വീട്ടിലെ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് നടി ജിസ്മി

ലയാള സിനിമ പ്രേമികൾക്ക് മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ഏവർക്കും സുപരിചിതയായ താരമാണ്  ജിസ്മി. പരമ്പരയിൽ താരം സോന  എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടിയതും. തുടർന്ന്  കാര്‍ത്തിക ദീപം എന്ന പരമ്പരയിലും ഒരു കഥാപാത്രമായി താരം എത്തിയിരുന്നു. അടുത്തിടെയായി  സീരിയലുകളില്‍ നിന്നും ജിസ്മി അപ്രത്യക്ഷമായിരുന്നു. തുടർന്ന് എന്താണ് സംഭവിച്ചതെന്ന് തിരക്ക് ആരാധകരും രംഗത്തെത്തി. എന്നാൽ ഇപ്പോൾ ഇതിനെല്ലാം മറുപടിയുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.

മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും പിന്‍മാറിയിട്ടില്ല. വീട്ടില്‍ കുറച്ച് കൊവിഡ് പ്രശ്‌നങ്ങള്‍ ഉണ്ട്. അതാണ് എംവിപിയുടെ ഷെഡ്യൂളിന് പോവാതിരുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും കൊവിഡ് പോസിറ്റീവാണ്. അച്ഛനാണ് ആദ്യം വന്നത്, പിന്നാലെ മമ്മിക്ക് വന്നു, അനിയത്തിയും പോസിറ്റീവായി. ഞാന്‍ ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു.

ഞാനായിട്ട് ലൊക്കേഷനിലേക്ക് പോവേണ്ടല്ലോയെന്ന് കരുതി. ഡാഡിയും ഞാനും ഒരു കോംബോ തന്നെയാണ്. അത് ഞങ്ങള്‍ തന്നെ പറയാറുണ്ട്. അടുത്ത ഷെഡ്യൂള്‍ മുതല്‍ ഞാനുമുണ്ടാവും. ഇപ്പോ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും അങ്ങനെയങ്ങ് പോവാനാവില്ല. ഇതെന്റെ കുടുംബം കൂടിയാണ്. കാര്‍ത്തികദീപത്തിന്റെ ഷൂട്ടിംഗിന് പോയിരുന്നു. അപ്പോഴേക്കും ക്വാറന്റൈന്‍ കഴിഞ്ഞിരുന്നു.

എന്റെ ചേച്ചി ഇപ്പോള്‍ ഗര്‍ഭിണിയാണ്. അവര്‍ക്ക് 9 മാസമായി. മെയ് 9 ന് അവളുടെ ബേബി ഷവറാണ്. അതിന് മുന്‍പേയാണ് എല്ലാവര്‍ക്കും കൊവിഡ് വന്നത്. പിന്നെ ഒരു ചേട്ടന്‍ കൂടി തനിക്കുണ്ടെന്നും ജിസ്മി പറയുന്നു. പാട്ട് പാടമോന്ന് ചോദിക്കുന്നവരോട് അടുത്ത പ്രാവശ്യം വരുമ്പോള്‍ പാട്ടു പാടി തരാം. നിങ്ങളെല്ലാം മഞ്ഞില്‍ വിരിഞ്ഞ പൂവ് മുടങ്ങാതെ കാണണം എന്നും ജിസ്മി പറയുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അഞ്ജന പോയാലും ഇനി കഥയുണ്ടാവും, അതുകൊണ്ട് ഇനിയും തുടരുമെന്നും ജിസ്മി വ്യക്തമാക്കി.

Actress JISMI words about home issues

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക