മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് സീരിയലിനായി അണിനിരക്കുന്ന താരങ്ങളെല്ലാം. മനുവിന്റെയും അഞ്ജനയുടേയും ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് പരമ്പരയിലൂടെ പറഞ്ഞ് പോകുന്നത്. സീരിയലിനായി അണിനിരന്നിട്ടുള്ളത് രേഖ രതീഷ്, ജിസ്മി, ശാലു മേനോന്‍, യുവ കൃഷ്ണ തുടങ്ങി നിരവധി താരങ്ങളാണ്.എന്നാൽ ഇതിനോടകം തന്നെ പരമ്പരയിലെ താരങ്ങളുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ജിസ്മി സോനയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.നിലവിളക്ക്, ഭാഗ്യദേവത, സ്ത്രീധനം തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജിസ്മിക്ക് അവസരം ലഭിക്കുകയും ചെയ്തിരുന്നു.
മികച്ച പിന്തുണയാണ് നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും ജിസ്മിക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. സോന സഞ്ചരിക്കുന്നത് മനുവിനെ സ്വന്തമാക്കണമെന്ന ലക്ഷ്യവുമായാണ്. സോന മനുവിനേയും അഞ്ജനയേയും അകറ്റാനായുള്ള കാര്യങ്ങളും ചെയ്തിരുന്നു. സീരിയല്‍ വിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ ജിസ്മി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ പ്രിയതമന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരം.
ജിസ്മിയെ ജീവിതസഖിയാക്കിയിരിക്കുന്നത് ക്യാമറമാനായ ഷിന്‍ജിനാണ്. താരം നേരത്തെ വിവാഹ ശേഷവും അഭിനയം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ജിസ്മിയുടെ സേവ് ദി ഡേറ്റ് വീഡിയോയും വിവാഹ വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ഇന്ന് നിങ്ങളുടെ ജന്മദിനമാണ്. ഏറ്റവും മികച്ചത് നേരുന്നുവെന്ന് പറഞ്ഞായിരുന്നു ജിസ്മി എത്തിയത്. ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണ് നിങ്ങളെ കണ്ടെത്തിയത്. നിങ്ങളുടെ എല്ലാ കുറവുകളും തെറ്റുകളും ബലഹീനതയും അറിയുന്ന ഒരാളെ കണ്ടെത്തുന്നു, എന്നിട്ടും നിങ്ങൾ പൂർണ്ണമായും അത്ഭുതകരമാണെന്ന് കരുതുന്നു ഹാപ്പി ബർത്ത്ഡേ ,ഈ സമ്മാനം ഇഷ്ടമാണെന്ന് എനിക്കറിയാമെന്നുമായിരുന്നു താരം സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്.