ഫൈനല്‍ ഫൈവില്‍ എത്തണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ഞാന്‍ സേഫ് ​ഗെയിം കളിച്ചിട്ടില്ല; ആവശ്യമുള്ളിടത്ത് എല്ലാം കൃത്യമായി പ്രതികരിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് കുട്ടി അഖിൽ

Malayalilife
topbanner
ഫൈനല്‍ ഫൈവില്‍ എത്തണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ഞാന്‍ സേഫ് ​ഗെയിം കളിച്ചിട്ടില്ല; ആവശ്യമുള്ളിടത്ത് എല്ലാം കൃത്യമായി പ്രതികരിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് കുട്ടി അഖിൽ

ബി​ഗ് ബോസ് ഹൗസില്‍ നിന്നും പതിനൊന്നാം ആഴ്ചയില്‍ പുറത്തായത് നടനും ടെലിവിഷന്‍ താരവുമായ കുട്ടി അഖില്‍ ആയിരുന്നു. ഹൗസിലെ കരുത്തേറിയ ഒരു മത്സരാർത്ഥി കൂടിയായിരുന്നു അഖിൽ. എന്നാൽ ഇപ്പോൾ പുറത്തായില്ലായിരുന്നുവെങ്കില്‍ ടോപ്പ് ഫൈവില്‍ എത്തേണ്ടിയിരുന്ന മത്സരാര്‍ഥി കൂടിയാണ് കുട്ടി അഖില്‍.  അഖില്‍ പെട്ടന്ന് പുറത്ത് നല്ല ജനപിന്തുണയുണ്ടെന്നും വിന്നര്‍ ആകാന്‍ സാധ്യതയുണ്ടെന്നും വീട്ടിലുള്ളവര്‍ പോലും കരുതിയിരുന്ന അപ്രതീക്ഷിതമായി പുറത്തായത് വീട്ടുകാരെയും അമ്ബരപ്പിച്ചു. എന്നാൽ ഇപ്പോൾ അഖില്‍ വിമാനത്താവളത്തില്‍ തന്നെ കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

‘ഫൈനല്‍ ഫൈവില്‍ എത്തണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ഞാന്‍ പുറത്തായെന്ന് അറിഞ്ഞപ്പോള്‍‌ നിരവധി പേര്‍ എന്നെ വിളിച്ച്‌ സങ്കടം പറഞ്ഞിരുന്നു. ക്യാപ്റ്റന്‍സി ജയിച്ചിരുന്നതിനാല്‍ 91 ​ദിവസം നില്‍ക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ പുറത്തായി. നല്ലൊരു അനുഭവമായിരുന്നു.”മെന്റലി, ഫിസിക്കലി എല്ലാം നല്ല പ്രഷര്‍ ആ വീട്ടില്‍ നില്‍ക്കുമ്ബള്‍ ഉണ്ടാകും. അതിനെയെല്ലാം മറികടക്കാന്‍ നമുക്ക് സാധിക്കണം. അവിടുത്തെ സാഹചര്യം കൊണ്ട് സംഭവിച്ചുപോകുന്നതാണ് വഴക്ക്.’

‘ഞാന്‍ സേഫ് ​ഗെയിം കളിച്ചിട്ടില്ല. ആവശ്യമുള്ളിടത്ത് എല്ലാം കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും കുഴപ്പങ്ങള്‍‌ ചെയ്തോ എന്നത് വീട്ടില്‍ പോയി കണ്ട് മനസിലാക്കണം.’ ‘റോബിന്‍ പുറത്താകേണ്ട മത്സരാര്‍ഥിയായിരുന്നില്ല. പക്ഷെ അങ്ങനൊരു ഫിസിക്കല്‍ അസാള്‍ട്ട് ചെയ്യുന്നത് അവിടുത്തെ നിയമങ്ങള്‍ക്ക് എതിരാണ്. ഇപ്പോഴും റോബിന്‍ ഉണ്ടായിരുന്നെങ്കില്‍‌ ടോപ്പ് ഫൈവില്‍ എത്തുമായിരുന്നു. എനിക്ക് വീട്ടിലെ ആരോടും ഇപ്പോള്‍ ദേഷ്യമില്ല.’

‘ഷോ സ്ക്രിപ്റ്റഡാണ് എന്ന് പറയുന്നതെല്ലാം നുണയാണ്. പിന്നെ എല്ലാ ആഴ്ചയിലും മോഹന്‍ലാല്‍ സാറിനെ കാണാന്‍ സാധിക്കും. അദ്ദേഹം നമ്മുടെ പേര് വിളക്കും. എന്റെ പിറന്നാളിന് അദ്ദേഹം വിഷ് ചെയ്തത് ഏറെ സന്തോഷം തോന്നിയ കാരണമാണ്.”അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്ന് വലിയ വഴക്കുകളൊന്നും കേള്‍ക്കേണ്ടി വന്നിട്ടില്ല. നന്നായി കളിച്ച്‌ ജയിക്കുന്ന മത്സാര്‍ഥി കപ്പ് നേടണം എന്നാണ് ആ​ഗ്രഹം. പരിപ്പും ​ഗോതമ്ബും കഴിച്ച്‌ മടുത്തു. ഇനി വീട്ടില്‍ പോയി മീന്‍കറിയും ചോറും കഴിക്കണം.’ അഖില്‍ പറയുന്നു.

ഉറച്ച നിലപാടുകളുള്ള നല്ലൊരു മത്സരാര്‍ഥിയായിരുന്നിട്ടും അഖിലിന് എന്തു പറ്റിയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. എന്താണ് ഡൗണ്‍ ആകുന്നതെന്ന് പലപ്പോഴും താന്‍ തന്നെ അഖിലിനോട് ചോദിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ അഖിലിന്റെ എലിമിനേഷന് ശേഷം പറഞ്ഞിരുന്നു. ‘എന്താ പറ്റിയതെന്ന് എനിക്കിപ്പോഴും അറിയില്ല. നാട്ടില്‍ വളരെയധികം അറ്റാച്ചിഡ് ആയിരുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണോന്ന് അറിയില്ല. ബി​ഗ് ബോസില്‍ നില്‍ക്കുമ്ബോള്‍ പെട്ടെന്ന് നാട്ടിലോട്ടും വീട്ടിലോട്ടും എന്റെ മൈന്റ് പോകുന്നത്.’

‘നാട്ടില്‍ കളിക്കാന്‍ പോകുമ്ബോള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വലിയ വഴക്ക് ഉണ്ടാക്കിയിട്ടുള്ള ആളാണ് ഞാന്‍. ഇവിടെയുള്ള പ്രശ്നങ്ങള്‍ കാണുമ്ബോള്‍ ഞാന്‍ അങ്ങനെ പെരുമാറുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു’ എന്നാണ് അഖില്‍ മോഹന്‍ലാലിന് മറുപടി നല്‍കിയത്.

Read more topics: # Actor kutti akhil,# words goes viral
Actor kutti akhil words goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES