Latest News

വിവാഹമോചനത്തിനായി കോടതിയില്‍ അപേക്ഷ നല്‍കിയത് 2011-ല്‍; 2015-ല്‍ വിവാഹമോചിതരായി; അഭ്യൂഹങ്ങള്‍ക്കു പിന്നില്‍ ഒരു നടിയും നിര്‍മ്മാതാവും; സീരിയല്‍ നടന്‍ ആദിത്യന്‍ ഒരു വിവാഹം മാത്രമേ ചെയ്തിട്ടുളളുവെന്നതിന് തെളിവുകള്‍

Malayalilife
topbanner
  വിവാഹമോചനത്തിനായി കോടതിയില്‍ അപേക്ഷ നല്‍കിയത് 2011-ല്‍; 2015-ല്‍ വിവാഹമോചിതരായി; അഭ്യൂഹങ്ങള്‍ക്കു പിന്നില്‍ ഒരു നടിയും നിര്‍മ്മാതാവും; സീരിയല്‍ നടന്‍ ആദിത്യന്‍ ഒരു വിവാഹം മാത്രമേ ചെയ്തിട്ടുളളുവെന്നതിന് തെളിവുകള്‍

ടന്‍ ആദിത്യന്‍ ജയനും നടി അമ്പിളിദേവിയും വിവാഹിതരായതിന് പിന്നാലെ ആദിത്യന് നേരെ ഉയര്‍ന്ന പ്രധാന ആരോപണം നടന്‍ നാലു വിവാഹം കഴിച്ചെന്നതാണ്. പലരും ഇത് ഒളിഞ്ഞും തെളിഞ്ഞും പല സ്ഥലങ്ങളിലും പറഞ്ഞു. എന്നാല്‍ ആദിത്യന്‍ ഇത് നിഷേധിച്ചിരുന്നു. തന്നെ മനപ്പൂര്‍വ്വ അപമാനിക്കാനായി ചിലര്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നും താരം വെളിപ്പെടുത്തിയിരുന്നു. അതേസമയം ആദിത്യന്‍ ഒരു വിവാഹം മാത്രമാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ മലയാളി ലൈഫിന് ലഭിച്ചു.

ആരുമറിയാതെയാണ് അമ്പിളിദേവിയും ആദിത്യനും ഇക്കഴിഞ്ഞ 25ന് കൊല്ലം കൊറ്റന്‍കുളങ്ങര അമ്പലത്തില്‍വച്ച് വിവാഹിതരായത്. ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചാണ് മൂന്നാഴ്ച കൊണ്ട് ഇവരുടെ വിവാഹം നിശ്ചയിച്ചത്. എന്നാല്‍ ആദിത്യനും അമ്പിളിയും വിവാഹിതരായതിന് പിന്നാലെ നവദമ്പതികളെ തേടി നിരവധി വിവാദങ്ങളെത്തി. നടന്റെ നാലാം കല്യാണം ആണെന്നുള്ള പ്രചരണവും, അമ്പിളിയുടെ മുന്‍ഭര്‍ത്താവ് ലോവലിന്റെ കേക്ക് മുറിച്ചുള്ള ആഘോഷവും ഇവരുടെ സൈ്വരജീവിതത്തെ തന്നെ ബാധിച്ചു. നാലാം കല്യാണം കഴിച്ച ആദിത്യനെ എന്തിന് ഭര്‍ത്താവാക്കി എന്നായിരുന്നു ആരാധകര്‍ക്ക് അമ്പിളിയോട് ചോദിക്കാനുണ്ടായിരുന്നത്. തുടര്‍ന്ന് മലയാളി ലൈഫ് ഉള്‍പെടെ പല മാധ്യമങ്ങളിലൂടെയും തന്റെ നിരപരാധിത്തം ആദിത്യന്‍ ബോധിപ്പിച്ചിരുന്നു. താന്‍ ഒരു വിവാഹം മാത്രമേ കഴിച്ചിട്ടുള്ളുവെന്നാണ് താരം പറഞ്ഞത്. അമ്പിളിയാകട്ടെ ആദിത്യന്റെ കാര്യങ്ങള്‍ എല്ലാം അറിഞ്ഞാണ് താന്‍ അദ്ദേഹത്തെ ഭര്‍ത്താവായി സ്വീകരിച്ചതെന്നും പറഞ്ഞു. ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നതിനാല്‍ തന്റെ ജോലിയെ അത് ബാധിക്കുന്നതായും പുറത്തിറങ്ങാന്‍ തന്നെ വിഷമമാകുന്നെന്നും ആദിത്യന്‍ പറഞ്ഞു. അതേസമയം ആദിത്യന്‍ ഒരു വിവാഹം മാത്രമാണ് കഴിച്ചത് എന്നതിനുള്ള തെളിവുകള്‍ മലയാളി ലൈഫിന് ലഭിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നിന്നും ആദിത്യന്‍ വിവാഹമോചനം നേടിയതിന്റെ രേഖയാണിത്. 2009ലാണ് ആദിത്യന്‍ ഒരു നടിയെ വിവാഹം ചെയ്തത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഇരുവരും വിവാഹമോചനത്തിനായി 2011ല്‍ കോടതിയില്‍ അപേക്ഷ നല്‍കുകയും 2015 ആഗസ്റ്റില്‍ ഇരുവരും വേര്‍പിരിയുകയുമായിരുന്നു. 

 

2015ല്‍ മാത്രം വിവാഹമോചനം നേടിയ താന്‍ ഇതിനിടയില്‍ എങ്ങനെ നാലു കല്യാണം കഴിക്കുമെന്നും ആദിത്യന്‍ ചോദിക്കുന്നു. ദയവായി ഇനി പ്രേക്ഷകര്‍ തന്നെ ക്രൂശിക്കരുതെന്നും തന്റെ നിരപരാധിത്തം ബോധ്യപ്പെടണമെന്നും താരം അഭ്യര്‍ഥിക്കുന്നുണ്ട്. നല്ല ഒരു ജീവിതം കണ്ടാണ് അമ്പിളിയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ ഏറെ സഹിച്ച അമ്പിളിയെയും കുഞ്ഞിനെയും നല്ല രീതിയില്‍ നോക്കണമെന്നാണ് തന്റെ ആഗ്രഹം. തന്റെ ആദ്യ വിവാഹത്തിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ എല്ലാം അറിഞ്ഞ് അമ്പിളി തന്റെ ജീവിതത്തിലേക്ക് വരാന്‍ തയ്യാറാവുകയായിരുന്നു. ഒന്നും മറച്ചുവച്ചിട്ടല്ല കല്യാണം കഴിച്ചത്. തങ്ങള്‍ ഇരുവരും പക്വത വന്നവരാണ് എന്നും താരം പറയുന്നു. ജീവിതത്തില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാനാണ് ആഗ്രഹം. അതേസമയം സീരിയല്‍ രംഗത്തുള്ളവര്‍ തന്നെയാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും ഇനി ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്നും ആദിത്യന്‍ മുന്നറിപ്പ് നല്‍കുന്നുണ്ട്. അതേസമയം ഒരു പ്രമുഖ നിര്‍മ്മാതാവും ഒരു നടിയുമാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് പിന്നിലെന്നാണ് സീരിയല്‍ രംഗത്ത് നിന്നുള്ള വിവരം. ഇത് വ്യക്തമാക്കുന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.

Actor Adithyan marriage issue and divorce more evidence

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES