Latest News

ഇവളാണ് കൊലയാളി സംഘത്തിലെ പെൺ തീവ്രവാദി...

സ്വന്തം ലേഖകൻ
ഇവളാണ് കൊലയാളി സംഘത്തിലെ പെൺ തീവ്രവാദി...

കൊച്ചി : മഹാരാജാസ് കോളജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അഭിമന്യു വധത്തിൽ മുപ്പതോളം പ്രതികൾ ഉള്ളതായി അന്വേഷണ സംഘം. ഇതിൽ 15 പേർ കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരാണ്. മറ്റുള്ളവർ അവർക്ക് സഹായം ചെയ്തവരാണ്. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനിയും പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. തൃശൂർ പാടൂർ സ്വദേശിനിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അഭിമന്യുവിന്റെ കൊലയെ കുറിച്ച് മഹാരാജാസിലെ അറബി വിദ്യാർത്ഥിനിയായ ഇവർക്ക് വ്യക്തമായ സൂചനയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ വളരെ സമർത്ഥമായ മറുപടികളാണ് ഇവർ നൽകുന്നത്. 

വട്ടവടയിൽ നിന്ന് അഭിജിത്തിനെ വിളിച്ചു വരുത്തിയത് ഈ പെൺകുട്ടിയുടെ ഫോൺ കോളാണോ എന്ന സംശയവും പൊലീസിനുണ്ട്. കേസിലെ മുഖ്യപ്രതി മുഹമ്മദും കൊല നടന്ന ദിവസം നിരന്തരം ഈ പെൺകുട്ടിയെ വിളിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. അതിനിടെ കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ വിവരങ്ങൾ സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറല്ല. ഇത്തരത്തിലൊരു വ്യക്തി കസ്റ്റഡിയിൽ ഉണ്ടോ എന്ന ്‌പോലും സ്ഥിരീകരിക്കുന്നില്ല. എന്നാൽ അഭിമന്യു കൊലക്കേസിൽ തന്റെ മകളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി മഹാരാജാസിലെ വിദ്യാർത്ഥിനിയുടെ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് പൊലീസ് കസ്റ്റഡിയിൽ പെൺകുട്ടിയുണ്ടെന്നതിന്റെ വ്യക്തമായ സൂചനകളാണ്.

ഇതിനിടെ പ്രതികളെ ഒളിപ്പിച്ചവരുടെയും രക്ഷപെടാൻ സഹായിച്ചവരുടെയും പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. കേസിൽ ഇതുവരെ 12 അറസ്റ്റു മാത്രമാണ് നടന്നത്. മറ്റുള്ളവരെയും തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതി മുഹമ്മദ് ഇന്നലെയാണ് പിടിയിലായത്. കർണ്ണാടക അതിർത്തിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത. കേസിൽ പ്രതികളെ രക്ഷപെടാൻ സഹായിച്ച തലശ്ശേരി സ്വദേശി ഷാജഹാനും ഇന്നലെ പിടിയിലായിരുന്നു. മഹാരാജാസിലെ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് അഭിമന്യു കൊലക്കേസില പ്രധാന പ്രതി മുഹമ്മദിനെ പിടികൂടാൻ സഹായിച്ചതെന്ന വിവരവും ഉണ്ട്. മുഹമ്മദ് ഉപയോഗിക്കുന്ന ഫോൺ നമ്പർ കിട്ടിയത് അങ്ങനെയാണെന്നും സൂചനയുണ്ട്. ക്യാമ്പസ് ഫ്രണ്ടിന്റെ പ്രധാന പ്രവർത്തകയാണ് പാടൂർ സ്വദേശിനി.

അതിനിടെ പൊലീസ് കസ്റ്റഡിയിലുള്ള പെൺകുട്ടിയുടേതെന്ന അവകാശ വാദവുമായി ചിത്രങ്ങൾ സംഘപരിവാർ അനുകൂലികളും സൈബർ സഖാക്കളും ഫെയ്സ് ബുക്കിൽ പ്രചരണം തുടങ്ങിയിട്ടുണ്ട്. ഇവളാണ് കൊലയാളി സംഘത്തിലെ പെൺ തീവ്രവാദി .... തൃശൂർ പാടൂർ സ്വദേശിനിയാണ് ഇതെന്നാണ് സംഘപരിവാർ അനുകൂലികളുടെ പ്രചരണം. ഇതിനോടെല്ലാം കരുതലോടെയാണ് പൊലീസ് പ്രതികരിക്കുന്നത്. ഒരു വിവരവും പുറത്തു വിടുന്നില്ല. എന്നാൽ പൊലീസിലെ പച്ചവെളിച്ചം ഗ്രൂപ്പുകാരെ പോലും അറിയിക്കാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ പാടൂർ സ്വദേശിനിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ വീട്ടിലേക്ക അയക്കുകയും ചെയ്തു. ഇവരാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന.

മഹാരാജാസിൽ പഠിക്കുന്ന തീവ്രവാദി സംഘത്തിലെ മറ്റൊരു പ്രധാനി ... അഭിമന്യുവിനെ കൊന്ന ജിഹാദി സംഘത്തിൽ ഉള്ള ഒന്നാം പ്രതി മുഹമ്മദ് ഉൾപ്പടെയുള്ളവരുമായി ഈ ... അന്നേ ദിവസം നിരവധി പ്രാവശ്യം ഫോണിൽ സംസാരിച്ചു ... കൊലയാളികളുടെ നീക്കങ്ങൾ എല്ലാം അപ്പപ്പോൾ ഇവൾ അറിഞ്ഞു കൊണ്ടേ ഇരുന്നു .അഭിമന്യുവിനെ കാമ്പസിലേക്ക് വിളിച്ചു വരുത്തിയത് ഇവളും കൂടി ചേർന്നായിരുന്നു . കൊലപാതകത്തിന് ശേഷം ആരും കൊലയെ ന്യായീകരിക്കാൻ ചുക്കാൻ പിടിച്ചതും ഇവൾ തന്നെ ... അന്വേഷണം ഇവളിലെക്ക് എത്തുന്നത് അറിഞ്ഞ ഇവൾ ഒളിവിൽ പോയി .ഇവളെ രക്ഷിക്കാൻ ആണ് സ്ത്രീകളെ കസ്ടഡിയിൽ എടുക്കാൻ പാടില്ലെന്ന് പറഞ്ഞ് ലക്ഷങ്ങൾ മുടക്കി തീവ്രവാദി സംഘടന ഹൈക്കോടതിയിൽ ഹർജി നൽകിയത് .പക്ഷെ ആ നീക്കം കോടതി പൊളിച്ചു കളഞ്ഞു ....-എന്നും ഫെയ്‌സ് ബുക്കിൽ പോസ്റ്റുകൾ എത്തിയിട്ടുണ്ട്.

കൊലപാതകത്തിലോ ആസൂത്രണത്തിലോ നേരിട്ട് പങ്കെടുത്തവരിൽ ആരെയും പിടികൂടാൻ കഴിയാതെ പ്രതിരോധത്തിലായിരുന്ന പൊലീസിന് തത്കാലം ആശ്വസിക്കാവുന്ന അറസ്റ്റായിരുന്നു മുഹമ്മദിന്റേത്. കൃത്യത്തിന് ശേഷം ഗോവയിലേയ്ക്കു കടന്ന മുഹമ്മദ് ഒളിത്താവളങ്ങൾ പലവട്ടം മാറ്റി ഒടുവിൽ മംഗലാപുരത്ത് എത്തുകയായിരുന്നു. അവിടെ നിന്നും കേരളത്തിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘത്തിന്റെ കസ്റ്റഡിയിലാകുന്നത്. താൻ വിവരം അറിയിച്ചാണ് അക്രമി സംഘം ക്യാംപസിൽ എത്തിയതെന്ന് മുഹമ്മദ് സമ്മതിച്ചു.

abhimanyu murder case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES