500വർഷത്തിലധികം പഴക്കം ചെന്ന ഒരു ക്ഷേത്രം ത്രിപുര സുന്ദരിക്ഷേത്രം. പ്രാദേശികമായി ത്രിപുരേശ്വരി എന്നറിയപ്പെടുന്നു. ത്രിപുരയിലെ തലസ്ഥാന നഗരിയായ അഗർത്തലയിൽ നിന്ന് 55കിലോമീറ്റർ അകലെയുള്ള പുരാതന നഗരമായ ഉദയ്പൂരിലാണ് ക്ഷേത്രം സ്ഥിതി ചെയുന്നത്. ത്രിപുരയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണിത് "മാതബാരി" എന്നറിയപ്പെടുന്ന ഈ ക്ഷേത്രം.
ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയുന്നത്. ആമയുടെ സാമ്യമുള്ളതാണ് ആ കുന്നിന്റെ ആകൃതി. അത് ഒരു ക്ഷേത്രത്തിനു സാധ്യമായ ഏറ്റവും വിശുദ്ധ സ്ഥലമായി കണക്കാക്കപ്പെടുന്നു.......
AD 1501ൽ ആണ് ഈ ക്ഷേത്രം സ്ഥാപിതമായത്. 51ശക്തി പീഠങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.(ശക്തി പീഠവുമായി ബന്ധപ്പെട്ട ഐതീഹ്യം ഞാൻ മുൻപ് എഴുതിയതാണ് )സതി ദേവിയുടെ ഇടതു കാലിന്റെ ചെറുവിരൽ ആണ് ഇവിടെ വീണത് എന്നാണ് ഐതീഹ്യം. വളരെ ശക്തിയുള്ള ക്ഷേത്രമായിട്ടാണ് ഇവിടത്തുകാർ ഈ ക്ഷേത്രത്തെ കാണുന്നത്.. ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ അമ്പല ദർശനം സാധ്യമാകൂ എന്നും വിശ്വസിക്കുന്നു...... എന്റെ അടുത്ത് താമസിച്ചിരുന്ന ആ നാട്ടുകാരിയായ സ്ത്രീ മൂന്നു തവണ ക്ഷേത്ര ദർശനത്തിന് പോയിട്ട് സാധിക്കാതെ ഓരോരോ കാരണങ്ങളാൽ പാതിവഴിക്ക് തിരിച്ചു പോരേണ്ടി വന്നു...... ദേവി നമ്മളെ വിളിക്കും അപ്പോൾ മാത്രമേ സാധ്യമാകൂ എന്നാണവർ പറയുന്നത്........
പാതിനഞ്ചാം നൂറ്റാണ്ടിൽ ത്രിപുര ഭരിച്ച ധന്യ മാണിക്യ രാജാവിന് ഒരു രാത്രിയിൽ ഒരു ദർശനം ഉണ്ടാകുന്നു.... ത്രിപുര സുന്ദരി ദേവി തന്നെയാണ് തോന്നിച്ചതെന്ന് ചരിത്ര ഐതീഹ്യം.... രാജ്യത്തിന്റെ സമകാലിക തലസ്ഥാനമായ ഉദയ്പൂർ പട്ടണത്തിനു അടുത്തുള്ള കുന്നിൻ മുകളിൽ ദേവിക്ക് ആരാധന തുടങ്ങാൻ..... കുന്നിൻ മുകളിൽ നിലവിൽ വിഷ്ണുവിനു ഒരു ക്ഷേത്രം ഉണ്ടായിരുന്നു.....എങ്ങനെ അവിടെ ശക്തി (ദേവി )വിഗ്രഹം സ്ഥാപിക്കും. രാജാവ് ആശയ കുഴപ്പത്തിൽ ആയി. പിറ്റേ രാത്രിയിലും ദർശനം ആവർത്തിച്ചു..... വിഷ്ണുവും ശക്തിയും ഒരേ പരദേവതയുടെ വ്യത്യസ്ത രൂപങ്ങളാണെന്ന് രാജാവ് മനസ്സിലാക്കി.... അങ്ങനെ രാജാവ് ആ കുന്നിൽ ക്ഷേത്രം നിർമിച്ചു....
ത്രിമാന മേൽകൂരയുള്ള ഒരു ക്യൂബിക്കിൾ കെട്ടിടമാണ് പ്രധാന ക്ഷേത്രം. ബംഗാളി ഏക്- രത്ന ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം.... 5 അടി ഉയരമുള്ള ദേവി വിഗ്രഹമാണ് ശ്രീകോവിലിലേത്..........
. മൃഗബലി നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ആടിനേയും പ്രാവിനേയുമാണ് പ്രധാനമായും ബലി കൊടുക്കുന്നത്. ദീപാബലിയാണ് പ്രധാന ആഘോഷം.......