Latest News

രാത്രികാലങ്ങളില്‍ ഗോപികമാരൊത്ത് കൃഷ്ണന്‍ രാസലീല ആടാനെത്തുന്ന ഇടം; മധുരയുടെ വിശേഷങ്ങള്‍ അറിയാം

Malayalilife
രാത്രികാലങ്ങളില്‍ ഗോപികമാരൊത്ത് കൃഷ്ണന്‍ രാസലീല ആടാനെത്തുന്ന ഇടം; മധുരയുടെ വിശേഷങ്ങള്‍ അറിയാം

ന്ത്യയിലെ പൗരാണിക നഗരമാണ് വൃന്ദാവനം. ഏറെ ചരിത്രകഥകൾ കൂടി നിറഞ്ഞതാണ് ഇവിടം. വൃന്ദാവനത്തിന്റെ ചരിത്രം ഹിന്ദുവിശ്വാസവുമായി ബന്ധപെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമാണ് വൃന്ദാവനം. ശ്രീകൃഷ്ണന്റെ ബാല്യം ചിലവഴിച്ച സ്ഥലമാണ്‌ വൃന്ദാവനം. ഇവിടുത്തെ കാഴ്ചകൾ നിരവധിയാണ്. രാത്രികാലങ്ങളിൽ തന്റെ പ്രിയപ്പെട്ട ഗോപികമാരൊത്ത് രാസലീലയാടാനെത്തുന്ന കൃഷ്ണനാണ് ഏരെ കൗതുകം.

ശ്രീകൃഷ്ണൻ തന്റെ ബാല്യകാലം ചിലവഴിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് വൃന്ദാവൻ. ഉത്തർപ്രദേശിലെ മഥുരയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് വൃന്ദാവൻ സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്റെയും രാധയുടെയും സ്നേഹത്തിന്റെ അടയാളങ്ങളായ ധാരാളം ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത. കൃഷ്ണൻ തന്റെ സഹോദരനായ ബലരാമനോടും മറ്റ ഗോപികമാരോടും ഒപ്പമാണ് ഇവിടെ ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു.

-vrindavan

1590ൽ പണികഴിപ്പിച്ച ഗോവിന്ദദിയോക്ഷേത്രം വൃന്ദാവനത്തിലുണ്ട്. ശ്രീ ചൈതന്യ മഹാപ്രഭുവാണ് 16-ആം നൂറ്റാണ്ടിൽ വൃന്ദാവനനഗരത്തിന്റെ യശസ്സ് വീണ്ടും ഉയർത്തികൊണ്ടുവന്നത്. ശ്രീ ചൈതന്യ മഹാപ്രഭു 1515ൽ വൃന്ദാവനനഗരത്തിൽ സന്ദർശനം നടത്തുകയും അദ്ദേഹത്തിന്റെ ആത്മീയശക്തികൊണ്ട് ശ്രീകൃഷ്ണനുമായി ബന്ധപെട്ട എല്ലാ പ്രധാനസ്ഥലങ്ങളും കണ്ടെത്തുകയും തീർത്ഥാടനകേന്ദ്രമായി ഉയർത്തുകയും ചെയ്തു. പക്ഷേ കഴിഞ്ഞ 250 വർഷങ്ങൾക്കുള്ളിൽ വൃന്ദാവനത്തിലെ പ്രധാന വനങ്ങളെല്ലാം നഗരവൽകരണത്തിന്റെ ഭാഗമായി നശിപ്പിക്കപെട്ടു. മയിലുകളും, പശുക്കളും, കുരങ്ങന്മാരും വിവിധ പക്ഷികളുടെ വിഹാര കേന്ദ്രമായിരുന്ന വനങ്ങൾ ഇല്ലാതായി.

-vrindavan

പശുക്കളെ ഗോശാലയിൽ മാത്രമേ ഇപ്പോൾ കാണുവാൻ സാധിക്കുകയുള്ളൂ. ശ്രീകൃഷ്ണൻ രാസലീലയാടുവാൻ രാത്രി കാലങ്ങളിൽ ഇവിടെയെത്തുന്നന്നുണ്ടെന്നാണ് ഇവിടെത്തുകാരുടെ വിശ്വാസം. വൃന്ദാവനിലെ നിധിവൻ എന്ന സ്ഥലത്താണ് കൃഷ്ണനെത്തുന്നത് എന്നും പറയപ്പെടുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട രാധയോടും മറ്റു ഗോപികമാരോടുമൊപ്പം പുലരുവോളം നൃത്തം ചെയ്തും ആഹ്ളാദിച്ചുമൊക്കെ പുലർച്ചെയാകുമ്പോഴേയ്ക്കും കൃഷ്ണൻ മടങ്ങുമത്രെ.

-vrindavan

രാസലീല കാണുവാനായി മരത്തിന്റെ പിന്നിലും ഇവിടുത്തെ ചെടികളുടെ മറവിലും ഒക്കെ രാത്രിയിൽ പലരും ഒളിച്ചു നിന്നുവെങ്കിലും ഇതിനെ സൂചിപ്പിക്കുന്ന ഒരു ശബ്ദം പോലും കേൾക്കുവാനായില്ല എന്നതാണ് സത്യം. പലരും ഇതിനു പിന്നിലെ രഹസ്യം എന്താണ് എന്നറിയുവാൻ പലതവണ ശ്രമം നടത്തിയിരുന്നു. എന്നാൽ ആർക്കും അത് കണ്ടുപിടിക്കുവാനായില്ല.

അയ്യായിരത്തിലേറെ ക്ഷേത്രങ്ങളുള്ള ഏറ്റവും പ്രധാന ഹിന്ദു തീർത്ഥാടനം കേന്ദ്രങ്ങളിൽ ഒന്നാണ്‌ വൃന്ദാവനം. ഈ ക്ഷേത്രങ്ങളിൽ പലതും വളരെ പുരാതനമാണ്‌. പല ക്ഷേത്രങ്ങളും മുഗൾ ഭരണകാലത്ത്‌ പ്രത്യേകിച്ച്‌ ഔറംഗസേബിന്റെ കാലത്ത്‌ നശിപ്പിക്കപ്പെട്ടു. എന്നാൽ, ഭഗവാൻ ശ്രീകൃഷണന്റെ ജീവിതത്തിൽ നിന്നുള്ള കഥകൾക്ക്‌ ജീവൻ പകർന്നുകൊണ്ട് ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്‌.

ബങ്കെ ബിഹാരി ക്ഷേത്രം, രംഗ്‌ജി ക്ഷേത്രം, ഗോവിന്ദദിയോ ക്ഷേത്രം, മദൻ മോഹൻ ക്ഷേത്രം എന്നിവയാണ്‌ ഇവയിൽ പ്രമുഖമായിട്ടുള്ളത്‌. ഇക്കൂട്ടത്തിൽ അടുത്തിടെയായി കൂട്ടിച്ചേർത്ത്‌ ക്ഷേത്രമാണ്‌ ഇസ്‌കോൺ.

travel place vrindavan mystery attractions and how to reach

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES