യാത്രകൾ എന്നും എല്ലാവരെ പോലെ എനിക്കും വളരെ ഇഷ്ടമാണ്. നാട്ടിൽ അവധിക്കു പോയപ്പോൾ നടത്തിയ ഊട്ടി യാത്ര അനുഭവം ഇവിടെ കുറിക്കുന്നു.
2o12 ന് അവധിക്കു നാട്ടിൽ പോയപ്പോൾ ആണ് രണ്ടാമത്തെ ഫാമിലി ടൂറി ന്റെ ചർച്ചകൾ വന്നത് .തൃശൂർ അതിരപള്ളി എറണാകുളം പോയ ആദ്യ യാത്ര നല്ല വിജയമായിരുന്നു . മെമ്പർമാരിൽ പലരും വിദ്യര്തികളും ജോലിക്കാരും മറ്റും ആയതിനാൽ ഏക ദിന പരിപാടിയേ നടക്കുമായിരുന്നുള്ളൂ . പലരും ഊട്ടിയിൽ പലവട്ടം പോയതാണെങ്കിലും ഒടുവിൽ അവിടം തന്നെ ഞങ്ങൾ യാത്രക്കു തെരഞ്ഞെടുത്തു. എന്റെ കസിൻ സ് ഫൗസിയ യുടെയും സബ്നുവിന്റെയും ശക്തമായ ആളെ പിടു ത്ത തി നൊ ടുവിൽ ഡിസംബർ 9 നു യാത്ര പോകാൻ തീരുമാനിച്ചു.
രാവിലെ ആറു മണിക്ക് അമ്പതോളം മെമ്പർ മാരുമായി ഞങ്ങളുടെ ബസ്സ് ഊട്ടി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു . മലപ്പുറം ജില്ല പിന്നിട്ടു ഒമ്പത് മണിയോടെ പ്രാതൽ കയിക്കാനായി നാടുകാണി മദ്രസ്സയിൽ എത്തിച്ചേർ ന്നു
എല്ലാവരും കൊണ്ട് വന്ന വ്യതസ്ത ഭക്ഷണങ്ങൾ ഷെയർ ചെയ്തു കഴിച്ചത് ആദ്യ യാത്രയിൽ വിജയമായപ്പോൾ ഈ യാത്രക്കും അത് തന്നെ തീരുമാ നിക്കുകയായിരുന്നു.
ഭക്ഷണ ശേഷം ഗൂഡ ല്ലൂർ പട്ടണം പിന്നിട്ട ഞങ്ങൾ ആദ്യം എത്തി ചേർന്നത് മനോഹരമായ ഒരു വ്യൂ പോയന്റിൽ ആയിരുന്നു. റോഡിൽ നിന്നും മലയുടെ ചെരുവിലൂടെ സാഹസികമായി കുറച്ചു നടക്കേണ്ടി വന്നെങ്കിലും ഞങ്ങൾ ക്ക് അതി മനോഹര മായ കാഴ്ച ആയിരുന്നു അവിടെ പ്രികൃഥി ഒരുക്കി വെച്ചിരുന്നത്. നാലു ഭാഗത്തും മനോഹരമായ കാഴ് ച്ച കൾ , ഗൂഡ ല്ലൂർ പട്ടണത്തിന്റെ ആകാശ കാഴ് ച , ഞങ്ങളെ പേ ടിപെടുത്തു ന്ന അഗാതമായ കൊക്ക , ഞങ്ങളെ നോക്കി ചിരിക്കുന്ന വലിയ കൊടുമുടികൾ .ഇതൊക്കെ ആയിരുന്നു അവിടെ ഞങ്ങൾ കണ്ടത്.
മനോഹരമായ പൈൻ മരങ്ങൾ ക്കിടയിലൂടെ വളഞ്ഞു പിരിഞ്ഞ ചുരങ്ങൾ കയറി ബസ്സ് മുന്നോട്ട് നീങ്ങുമ്പോൾ അകത്തു കുട്ടികളുടെ പാട്ടും മറ്റു കലാപരിപാടികളും അരങ്ങു തകർ ക്കുകയായിരുന്നു. എല്ലാവർ ക്കും സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു. എന്റെ കസിനാ യ സിദ്ദിക്ക് കാക്കാന്റെ കീഴി ലാ യിരുന്നു യാത്രയുടെ നിയന്ത്രണം . പിന്നീട് എത്തിച്ചേർന്നത് ഊട്ടി യിലെ ഷൂട്ടിംഗ് കുന്നിൽ ആയിരുന്നു.
എത്രയോ സിനിമ കളിലും സിനിമ പാട്ടുകളിലും കണ്ട ഈ കുന്നിൽ സന്ദർശ കരുടെ ഒഴുക്കായിരുന്നു. കുന്നിനു മുകളിലും ചെരുവിലുമായി കുറെ സമയം ചിലവഴിച്ചു. കുന്നിൻ ചെരുവിൽ കുതിര സവാരിയിൽ ഏർപെടുന്ന പലരെയും അവിടെ കണ്ടു . അവിടെയുള്ള ഫോട്ടോഗ്രാഫർമാരെ കണ്ടപ്പോൾ ഞങ്ങളിൽ പലര്ക്കും ഫോട്ടോ എടുക്കുവാൻ വലിയ ആഗ്രഹം തോന്നി. പലരും ഒറ്റക്കും പിന്നെ എല്ലാവരും ഒരുമിച്ചും അവിടെ നിന്ന് ഫോട്ടോകൾ എടുത്തു.
ഷൂട്ടിംഗ് കുന്നിൽ നിന്ന് മറ്റു കുന്നുകളുടെയും താഴ്വരങ്ങളുടെയും കാഴ്ച്ചയിൽ നിന്ന് ഞങ്ങൾ പോയത് ഉച്ച ഭക്ഷനതിനായിരുന്നു. മനോഹരമായ മറ്റൊരു കുന്നിൻ ചെരുവിൽ നാട്ടിൽ നിന്ന് കൊണ്ട് വന്ന ബിരിയാണി എല്ലാവരും ആസ്വദിച്ചു കഴിച്ചു. ഭക്ഷണം കഴി ച്ചു മുന്നോട്ടു നീങ്ങിയ ബസ്സിൽ പിന്നെ നടന്ന പാട്ടും ഡാൻസും അവസാനിച്ചത് ഊട്ടി തടാകതി ലെത്തി യപ്പോയാണ്. അവിടെ തടാക ക്കരയിൽ പലവിധ വിനോദങ്ങളിലും കാഴ്ചകളിലും ബോട്ട് സവാരിയിലും ഞങ്ങളിൽ പലരും ഏ ർ പ്പെട്ടു. അവിടത്തെ മിനി തീവണ്ടിയിൽ എല്ലാവരും തടാകക്കര യിലൂടെ യുള്ള യാത്ര ശരിക്കും ആസ്വദിച്ചു
തടാക കരയിലെ ഷോപ്പിംഗ് അടക്കം മണിക്കൂറുകൾ അവിടെ ചിലഴി ച്ച ഞങ്ങൾ പിന്നെ പോയത് ഊട്ടിയിലെ പ്രശ സ്തമായ തേയില കമ്പനി കാണുവാൻ ആണ്. കുന്നിൻ മുകളിലുള്ള കമ്പനിയി ലേക്കുള്ള ബസ്സിന്റെ യാത്ര കുറച്ചു സാഹസം ആയിരുന്നു. ചായപൊടി നിർമാണത്തിന്റെ വിവിധ സ്റ്റെപ്പുകൾ ഞങ്ങൾ നടന്നു കണ്ടു. അതീവ രുചികരമായ ചായയും ഞങ്ങൾ ക്ക് അവിടെ നിന്നും കിട്ടി.വിവിധ രുചികളിലുള്ള ചായ പൊടികൾ അവിടെ വില്പനയ്ക്ക് വെച്ചിരുന്നു. ഞാനടക്കം ഞങ്ങളിൽ പലരും അവിടെ നിന്നും ചായ പൊടിയും മറ്റും വാങ്ങി.
ഊട്ടിയിൽ ഏറ്റവും കൂടുതൽ ആളുകളെ അകർഷിക്കുന്ന ബോട്ടാണിക്കൽ ഗാർഡൻ ലേക്കാണ് തേയില കമ്പനിയിൽ നിന്ന് മലയിറങ്ങി ഞങ്ങൾ പോയത് .അപ്പൊ യേക്കും സമയം വൈകുന്നേരം അഞ്ചു മണി കഴി ഞ്ഞിരുന്നു. ഊട്ടിയുടെ തണുപ്പ് ഞങ്ങളി ലേക്ക് ശരിക്കും ഇറങ്ങുന്നു ണ്ടായിരുന്നു .അവിടത്തെ ചെടികളും മരങ്ങളും പച്ചപ്പും പുല്ലും എല്ലാം സുന്ദരമായ കാഴ്ച്ചകൾ തന്നെയാണ് എന്റെ നയന ങ്ങൾക്കു സമ്മാനിച്ചത്. അവിടെ കറ ങ്ങിയും ഫോട്ടോകൾ എടുത്തും കുറെ സമയം ഞങ്ങൾ ചെലവഴിച്ചു. പൂന്തോട്ട ത്തിനു പുറത്തുള്ള ഷോപ്പിം ഗിനാണ് ഞങ്ങളുടെ കൂട്ട തിലുള്ള സ്ത്രീകൾ കൂടുതൽ സമയം ചെലവയിച്ചത്
തിരിച്ചു ബസ്സിലേക്ക് നടന്നപ്പോൾ വഴിയരികിലെ മാങ്ങ കച്ചവടക്കാ രിയിൽ നിന്നും ആണ് ഞാൻ ആ സത്യം മനസ്സിലാക്കിയത്. ഊട്ടി ആപ്പിൾ ആണെന്നു പറഞ്ഞു അവിടെവിൽ ക്കു ന്നത് ഒറിജിനൽ കശ്മീർ ആട്യൂബ് പ്പിൾ ആണത്രെ . തണുപ്പിന്റെ കാഠിന്യം കൊണ്ട് എല്ലാവരും വേഗം തന്നെ ബസ്സിൽ എത്തിയിരുന്നു. കുടുംബത്തിലെ പലരെയും പരിചയപെടാനും അടുത്തറിയാനും ഈ യാത്ര ഞങ്ങളെ സഹായിച്ചു. യാത്രയിലുടനീളം പലരും വിതരണം ചെയ്ത പഴങ്ങളും മറ്റും സ്നേഹം പങ്കു വെക്കുന്നതിനു തുല്യമായിരുന്നു . ചില കാരണങ്ങളാൽ എന്റെ പ്രിയ സഖി കൂടെയില്ലാത്ത ദുഃഖം ഉണ്ടായിരുന്നുവെങ്കിലും നന്നായി തന്നെ ഈ യാത്ര ആസ്വദിച്ചു യാത്ര അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വെച്ച് മറക്കാനാവാത്ത മറ്റൊരു യാത്ര സമ്മാനിച്ച സന്തോസത്തിൽ രാത്രി പന്ത്രണ്ടു മണിയോടെ ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി.