Latest News

പറമ്പിക്കുളം വന്യജീവി സങ്കേതം

Malayalilife
പറമ്പിക്കുളം വന്യജീവി സങ്കേതം

കേരളത്തിലെ അറിയപ്പെടുന്ന  വന്യജീവി സംരക്ഷണകേന്ദ്രമാണ് പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം. ഈ വന്യജീവി സംരക്ഷണകേന്ദ്രം പറമ്പിക്കുളം നദിയിൽ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം അണക്കെട്ടിന് 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ ആണ് വ്യാപിച്ച് കിടക്കുന്നത്. പാലക്കാട് പട്ടണത്തിൽ നിന്നും  90 കിലോമീറ്റർ മാറിയാണ് ഈ  വന്യജീവി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 

പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് കടന്നുപോകുന്നത്. ഇത് ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ചേർന്നാണ് കിടക്കുന്നത്.  പറമ്പികുളത്തിനടുത്തായാണ്  പ്രസിദ്ധമായ ടോപ്പ്സ്ലീപ്പ്.  പറമ്പിക്കുളത്തെ പ്രധാന ആകർഷങ്ങളിൽ ഒന്നാണ്  തൂണക്കടവ് അണക്കെട്ട്. ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ  ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും ചുരുക്കം കടുവകൾ, പുള്ളിപ്പുലികൾ എന്നിവയും കാണാൻ സാധിക്കുന്നു.

വൈവിധ്യമാർന്ന സ്യജാലങ്ങൾക്ക് വാസസ്ഥലം കൂടിയാണ് ഇവിടം.വനത്തിൽ സാഹസികയാത്രയ്ക്ക് മുൻ‌കൂർ അനുവാദം  വാങ്ങേണ്ടിയിരിക്കുന്നു. അതോടൊപ്പം  തടാകത്തിൽ ബോട്ട് യാത്രയ്ക്കും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം  ഇവിടത്തെ തന്നെ തൂണക്കടവ് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

Read more topics: # parambikulam forest,# research center
parambikulam forest research center

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES