Latest News

കുമരകം പക്ഷി സങ്കേതം

Malayalilife
കുമരകം പക്ഷി സങ്കേതം

കുമരകത്തെ മറ്റൊരു ആകർഷണമാണ്  14 ഏക്കര്‍ വിശാലതയിലുള്ള കുമരകം പക്ഷി സങ്കേതം. വേമ്പനാട്ടു കായലിൻറെ തീരത്തായുള്ള ഈ പക്ഷി സങ്കേതം ദേശാടന പക്ഷികളായ സൈബീരിയന്‍ കൊക്ക്, എക്രര്ട്ട്യ, ഡാര്ട്ടങര്‍, ഹീറോ, ടീല്‍, എന്നിവയുടെ പ്രിയപ്പെട്ട സ്ഥലമാണ്. പ്രാദേശിക പക്ഷിയിനങ്ങളായ നീർക്കാക്ക, കുക്കൂ, നത്ത്, കുളക്കോഴി, മരം കൊത്തി, മഴപ്പുള്ള്, ക്രെയിന്‍, തത്തകള്‍ എന്നിവയും കാണപ്പെടുന്നു. ഏകദേശം 91 സ്പീഷീസിൽപ്പെട്ട  പ്രാദേശിക പക്ഷികളെയും 50 സ്പീഷീസിൽപ്പെട്ട ദേശാടന പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പക്ഷി നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ കാലം ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയും ദേശാടന പക്ഷികളെ കാണുന്നതിനായി നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുമാണ്. വേമ്പനാട്ട് കായലി ലൂടെയുള്ള നൗകായാത്രയാണ് പക്ഷിനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യം. ഇതിനായുള്ള നൗകകള്‍ ഇവിടെ വാടകയ്ക്ക് ലഭിക്കുന്നു.

Read more topics: # kumarakom bird sanctuary
kumarakom bird sanctuary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES