കോടമഞ്ഞ് മൂടിയ താഴ് വരയില്‍ മാടി മാടി വിളിക്കുന്ന ശീതക്കാറ്റ്; കിള്ളിപ്പാറയിലെ കാഴ്ചകള്‍ കാണാന്‍ നേരിട്ട് പോരു; വിനോദ സഞ്ചാരികളുടെ പറുദീസയായ കിള്ളിപ്പാറയിലെ വിശേഷങ്ങള്‍; പ്രകാശ് ചന്ദ്രശേഖറിന്റെ റിപ്പോര്‍ട്ട്

പ്രകാശ് ചന്ദ്രശേഖര്‍
topbanner
കോടമഞ്ഞ് മൂടിയ താഴ് വരയില്‍ മാടി മാടി വിളിക്കുന്ന ശീതക്കാറ്റ്; കിള്ളിപ്പാറയിലെ കാഴ്ചകള്‍ കാണാന്‍ നേരിട്ട് പോരു; വിനോദ സഞ്ചാരികളുടെ പറുദീസയായ കിള്ളിപ്പാറയിലെ വിശേഷങ്ങള്‍;  പ്രകാശ് ചന്ദ്രശേഖറിന്റെ റിപ്പോര്‍ട്ട്

ടുക്കി;പുലര്‍കാലങ്ങളില്‍ ചുറ്റും കോടമഞ്ഞ്.തണുപ്പ് കൂട്ടാന്‍ ഇയ്ക്കിടെ ശീതക്കാറ്റ് പറന്നെത്തുന്നു.മലനികളാകെ വെള്ളപ്പുടവ ചുറ്റിയപോലെ.എവിടേയ്ക്ക് തിരിഞ്ഞാലും പച്ചപ്പ്.ഉച്ചവെയിലെത്തിയാലും കുളിര്‍മ്മ പകരുന്ന അന്തരീക്ഷം.മഴക്കാലത്തും വിട്ടൊഴിയാതെ കോട.മലനിരകളെ തഴുകിയെത്തുന്ന കാറ്റ് കാതില്‍ കിന്നാരമോതും. വണ്ണപ്പുറം -ഇടുക്കി റോഡില്‍ കള്ളിപ്പാറയിലെ കാഴ്ചകളുടെയും അനുഭവത്തിന്റെയും നേര്‍ സാക്ഷ്യം ഇങ്ങിനെ ചുരുക്കാം.

ഇതുവഴി ഇടുക്കിയിലേയ്ക്കുള്ള സഞ്ചാരികളുടെ പ്രധാന ശദ്ധാകേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു.വളഞ്ഞുപുളഞ്ഞുപോകുന്ന പാതയില്‍ വണ്ണപ്പുറത്തുനിന്നുള്ള യാത്രികര്‍ക്ക്  കുത്തനേ കയറ്റം കയറിയെത്തുന്ന ഭാഗത്തുനിന്നാല്‍ ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിയ്ക്കാം.
വിനോദസഞ്ചാരികളുടെ പറുദീസയായി മാറിയിട്ടുള്ള കാറ്റാടിക്കടവ് മലനിരകളുടെ സമീപമാണ് കള്ളിപ്പാറ വ്യൂപോയിന്റ്് സ്ഥിതിചെയ്യുന്നത്.

ചില ദിവസങ്ങളില്‍ കനത്തകോട മഞ്ഞ് മൂടുന്നതിനാല്‍ പാതവഴി ഗതാഗതം തടസ്സപ്പെടാറുണ്ട്.സാധാരണ ലൈറ്റുകളുടെ വെട്ടത്തില്‍ തൊട്ടടുത്തുള്ള വസ്തുപോലും കണാന്‍ കഴിയാത്ത തരത്തില്‍ രാത്രി കാലങ്ങളില്‍ ഇവിടെ കോട മഞ്ഞ് എത്തുന്നുണ്ട്.
ഈയവസരങ്ങളില്‍ കയറ്റത്തിന് താഴെ വാഹനങ്ങള്‍ നിര്‍ത്തിയിടുകല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല.ഇടുക്കി ഭാഗത്തുനിന്നും വരുന്നവര്‍ക്ക് ഇവിടെമുന്നോട്ടുള്ള യാത്രയില്‍ കുത്തനേ ഇറക്കമാണ്.അപകട സാദ്ധ്യത കണക്കിലെടുത്ത് കോടമൂടുന്ന അവസരത്തില്‍ ഈ ഭാഗത്തുനിന്നെത്തുന്നവരും വാഹനം സൈഡാക്കി ,കാഴ്ചകളൊക്കെ കണ്ട് സാവധാനമാണ് യാത്ര തുടരുന്നത്.
    

 


സന്ധ്യയോടെ എത്തുന്ന കോട ചില ദിവസങ്ങളില്‍ പിറ്റേന്ന് രാവിലെ വെയിലുറയ്ക്കുന്നതോടെയാണ് പിന്‍വാങ്ങുന്നത്.മഴക്കാലങ്ങളില്‍ കോട വന്നും പോയിയും ഇരിക്കുന്നതും പതിവാണ്.കൊച്ചിയില്‍ നിന്നും മൂവാറ്റുപുഴ -പോത്താനിക്കാട് -വണ്ണപ്പുറം വഴി ഇവിടേയ്ക്കെത്താം.


ഇവിടേയ്ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും കാഴ്ചകള്‍ കണ്ട്,വിശ്രമിച്ച് ഏറെ സന്തോഷത്തോടെയാണ് എല്ലാവരും മടങ്ങുന്നതെന്നും ഇവിടെ 8വര്‍ഷത്തോളമായി ടി ഷോപ്പ് നടത്തിവരുന്ന ഓമന വ്യക്തമാക്കി.കാറുകളിലും ബൈക്കുകളിലും മറ്റുമായി എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും  ഈ റ്റീ ഷോപ്പിന് മുന്നിലെ വ്യൂപോയിന്റിലെത്തി കാഴ്ചകള്‍ കണ്ടാണ് മടങ്ങുന്നത്.


ചായയും പലഹാരങ്ങളും ബിസ്‌ക്കറ്റും എന്നുവേണ്ട അത്യാവശ്യം വിശപ്പും ദാഹവുമകറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഇിവിടെ ലഭ്യമാണ്.വെണ്‍മണിയാണ് ഈ വ്യൂപോയിന്റ്ന് സമീപമുള്ള ചെറുപട്ടണം.ഇവിടെ നിന്നും ഇടുക്കിയിലേയ്ക്ക് ഏകദേശം 35 കിലോ മീറ്ററോളം ദൂരമുണ്ട്.

killipara travelogue by prakash chandrashekar

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES