Latest News

കാപ്പിൽ ബീച്ചിലേക്ക് ഒരു യാത്ര പോകാം

Malayalilife
കാപ്പിൽ ബീച്ചിലേക്ക് ഒരു യാത്ര പോകാം

ളരെ അധികം മനോഹരമായി തന്നെ കായലും കടലും ഒന്നിക്കുന്ന ഒരു ഇടമാണ് കാപ്പിൽ.  സഞ്ചാരികളുടെ പ്രിയയിടങ്ങളിലൊന്നായി  
തിരുവനന്തപുരം ജില്ലയിൽ വർക്കലയ്‌ക്ക് അടുത്തായുള്ള ഈ ബീച്ച് മാറിക്കഴിഞ്ഞു. കാപ്പിൽ എന്ന സ്ഥലം പരവൂർ കായലും കടലും ചേരുന്നയിടമാണ്. സഞ്ചാരികളെ  ഇവിടേക്ക് ഏറെ  ആകർഷിക്കുന്നതിന് പ്രധാന കാരണം പൂഴിമണലും കടൽക്കാറ്റും കാറ്റാടിമരങ്ങൾ നിറഞ്ഞു നിൽക്കുന്ന ബീച്ചും പാറക്കൂട്ടങ്ങളുമൊക്കെ തന്നെയാണ്. കായലും കടലും വേർതിരിച്ചുള്ള മൺതിട്ട നാല് കിലോമീറ്റർ ദൂരത്തോളം ഉണ്ട്.  ഇവിടെത്തെ പ്രധാന ആകർഷണവും അത് തന്നെയാണ്.  വിവാഹഫോട്ടോഷൂട്ടും സീരിയൽ സിനിമാഷൂട്ടുമൊക്കെ കാപ്പിലിന്റെ മനോഹാരിത തിരിച്ചറിഞ്ഞ് നടത്താനെത്തുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. തിരുവനന്തപുരം -കൊല്ലം ജില്ലകളുടെ അതിർത്തി ഭാഗം കൂടിയാണ് കാപ്പിൽ.   ബോട്ട് ക്ലബുകളും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക്‌ വേണ്ടി ഒരുക്കിയിട്ടുണ്ട്.  കൂടുതൽപ്പേരും കാപ്പിൽ ബീച്ചിൽ നിന്നുള്ള സൂര്യാസ്‌തമന കാഴ്‌ച‌കൾ കാണാനാണ് എത്തുന്നത്.

  വർക്കല ബീച്ചിലേക്കും കാപ്പിൽ കണ്ടുമടങ്ങുന്നവർക്ക് പോകാവുന്നതാണ്. പാപനാശം കടലിനെ കുറിച്ചുള്ള വിശ്വാസം ഒരുതവണ ഇവിടുത്തെ കടലിൽ മുങ്ങിനിവരുമ്പോൾ പാപങ്ങൾ ഇല്ലാതാകുന്നു എന്നാണ്.  സഞ്ചാരികൾക്കായി ഇവിടെ പാരാസെയ്ലിങ്ങ്, സ്‌കൂബാ ഡൈവിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങി നിരവധി സാഹസിക കായിക വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്.  800 വർഷം പഴക്കമുള്ള വർക്കല ജനാർദ്ദനസ്വാമിക്ഷേത്രവും സഞ്ചാരികളെ ആകര്ഷിൽക്കുന്ന ഒരു ഇടം കൂടിയാണ്. കൊല്ലം തിരുവനന്തപുരം ജലഗതാഗതമാർഗത്തിലുള്ള വർക്കലത്തുരങ്കവും കണ്ട് മടങ്ങാം.  കാപ്പിലിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഏകദേശം 50 കി.മീ ദൂരമുണ്ട്. കൊല്ലത്ത് നിന്നും 25 കി.മീ ദൂരവും വർക്കലയിൽ നിന്ന് എട്ട് കി.മീറ്ററും ആണ് ഉള്ളത്.

Read more topics: # kappil beach,# at varkala
kappil beach at varkala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES