കേരളത്തില്‍ പാലക്കാട് ജില്ലയിലുള്ള കല്‍പ്പാത്തി ഒരു പൈതൃക ഗ്രാമമാണ് . ഓരോ വര്‍ഷവും രഥോത്സവം നടക്കുന്ന ഇവിടുത്തെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രം പ്രസിദ്ധമാണ്.
പ്രകൃതിഭംഗിയാലും ദൈവ ചൈതന്യത്താലും അനുഗൃഹീതമായ കല്‍പ്പാത്തി എല്ലാ രീതിയിലും പ്രത്യേകതകള്‍ നിറഞ്ഞതാണ് ഈ ഗ്രാമത്തിലെ കാഴ്ചകള്‍ വാക്കുകള്‍ക്കും വര്‍ണ്ണാനാതീതം.
നവംബര്‍ മാസത്തിലാണ് ഇവിടെ കല്‍പ്പാത്തി തേര് ഉത്സവം നടക്കുന്നത് .കേരളത്തിലെ ഈ ചെറുഗ്രാമത്തില്‍ നടത്തപ്പെടുന്ന വലിയ ചടങ്ങാണിത്. 700 വര്‍ഷം പഴക്കമുള്ള ഈ ഉത്സവത്തില്‍, കല്‍പ്പാത്തിയിലെ നാലു ക്ഷേത്രങ്ങളില്‍ നിന്നുമെത്തുന്ന നാല് രഥങ്ങള്‍ ഈ തെരുവുകളില്‍ സംഗമിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ കേരളത്തിലെ ഉത്സവങ്ങളുടെ പട്ടികയില്‍ കല്‍പ്പാത്തി രഥോത്സവവും ഇടം പിടിച്ചിരിക്കുന്നതു കാെണ്ട് തന്നെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരെ നിരവധി സഞ്ചാരികളാണ് രഥാേത്സവ വേളയില്‍ കല്പാത്തിയിലെത്തി ചേരുന്നത് .