Latest News

ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, ശില്പങ്ങളും, മണ്ഡപങ്ങളും നിറഞ്ഞ ഹംപി

Malayalilife
 ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, ശില്പങ്ങളും, മണ്ഡപങ്ങളും നിറഞ്ഞ ഹംപി

ലോകത്തിലേ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്ന്. ഒട്ടനവധി ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, ശില്പങ്ങളും, മണ്ഡപങ്ങളും നിറഞ്ഞ നഗരം. വിജയനഗര സാമ്രാജ്യതിന്റെ തലസ്ഥാനം, അതാണ്  ഹംപി. ഒരുകാലത്തു ലോകത്തിന്റെ ചരിത്രതാളുകള്‍ ഇടംപിടിച്ച ഇന്ത്യന്‍ നഗരം. ഇങ്ങനെയുള്ള ഒട്ടനവധി വര്‍ണനകള്‍ക്ക് അതീതമായ സ്ഥലം. കര്‍ണാടകയിലെ തുങ്കഭദ്ര നദിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു. 

ഹംപി വിശദമായി കാണണമെങ്കില്‍ ചുരുങ്ങിയത് ഒരുമാസമെങ്കിലും വേണം.  മുന്‍ കൂട്ടി പ്ലാന്‍ ചെയ്തു വന്നു കാണേണ്ട ഒരു സ്ഥലമാണിത്. ഗൈഡുകളെ കൊണ്ടു തട്ടി തടഞ്ഞു നടക്കാന്‍ പറ്റില്ല. യാതൊരുവിധ പ്ലാനും, സമയവുമില്ലാതെ ഇല്ലാതെ വരുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് രണ്ടു ഓപ്ഷന്‍ ആണ് ഉള്ളത്. 

1) ഓട്ടോ ആയി നില്‍ക്കുന്ന ഗൈഡുമാര്‍ ആണ്. അവരുടെ കയ്യിലുള്ള പേപ്പറില്‍ കാണിച്ചിരിക്കുന്ന ഹംപിയില്‍ ചില പ്രധാന സ്ഥലങ്ങളില്‍ നമ്മളെ ഇറക്കി തരും. ആ സ്ഥലത്തിന്റെ കുറച്ചു ഡീറ്റൈല്‍സ് അവര്‍ പറഞ്ഞു തരും. അതു നമ്മള്‍ പോയി കണ്ടു വരിക. ഇതിന് ചിലവ് 800? ആണ്. ( വിലപേശല്‍ നമ്മുടെ കഴിവുപോലെ ഇരിക്കും )

2) ബാഡ്ജോക്കെ ഇട്ടു നില്‍ക്കുന്ന ഗൈഡുമാര്‍ ആണ് അടുത്തത്. നമ്മുടെ വാഹനവുമായുള്ള യാത്രയാണ്. ഈ ഗൈഡുമാര്‍ നമ്മുടെ കൂടെ വന്നു പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കാണിച്ചുതന്നു ഡീറ്റൈല്‍സ് പറഞ്ഞു തരും. 1500 ? ആണ് അവരുടെ ചാര്‍ജ്. 

 പ്രധാന സ്ഥലങ്ങള്‍ താഴെ കൊടുക്കുന്നു.
LAKSHMI NARASIMHA TEMPLE
ഒറ്റക്കല്ലില്‍ തീര്‍ത്ത വലിയ ഒരു നരസിംഹ പ്രതിമ. ചിലഭാഗങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇതിനു സമീപത്തായി വലിയ ഒരു ശിവലിംഗം. പകുതി വെള്ളത്തിലായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നത്. 

UNDERGROUND SIVA TEMPLE
ഭൂനിരപ്പില്‍ നിന്ന് കുറച്ചു താഴെയായി സ്ഥിതി ചെയ്യുന്ന ഒരു ശിവ ക്ഷേത്രം. പ്രതിഷ്ട ഇരിക്കുന്നത് വെള്ളത്തിനു നടുനടുവിലയിട്ടാണ്.  'ആനന്ദം' അന്ന സിനിമയുടെ കുറച്ചുഭാഗങ്ങള്‍ ഹംപിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

LOTUS MAHAL
ഇവിടുത്തെ രഞ്ജിമാരില്‍ ഒരാള്‍ക്ക് താമസിക്കാന്‍ അന്നത്തെ രാജാവ് പണികഴിപ്പിച്ച ഒരു ഇരുനില കെട്ടിടം. പ്രത്യക രൂപകല്‍പ്പനയിലാണ്  നിര്‍മ്മിച്ചിരിക്കുന്നത്. ചുണ്ണാമ്പും, മുട്ടയുടെ വെള്ളയും മറ്റു അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മ്മിച്ചതാണ്

ELEPHANT'S STABLE
കൊട്ടാരത്തിലേയും, അതിഥികളായി വരുന്ന രാജാക്കന്‍മാരുടേയും ആനകളെ പാര്‍പ്പിക്കാനുള്ള ഇടം. 

SECRET CHAMBER
രഹസ്യമായി ചര്‍ച്ചകള്‍ നടത്താന്‍ ഭൂമിക്കടിയിലായി വലിയ കല്ലുകള്‍ കൊണ്ടു നിര്‍മ്മിച്ച ഒരു അറ. 

BLACK STONE PUSHKARANI
വെള്ളം സംഭരിച്ചു വെക്കാന്‍ കടപ്പ കല്ലുകള്‍കൊണ്ടു നിര്‍മ്മിച്ച ഒരു കുളം. മനോഹരമായ രൂപകല്പനയാണിത്. മറ്റു സ്ഥലങ്ങളില്‍ നിന്നു കല്‍ പാത്തികളിലായി വെള്ളം ഈ കുളത്തിലേക്ക് ഒഴുക്കി കൊണ്ടുവന്ന നിര്‍മ്മിതിയും നമുക്ക് കാണാന്‍ സാധിക്കും. വെള്ളം സംഭരിച്ചുവെക്കേണ്ടതിന്റെ ആവശ്യകത പണ്ടേ ഇവിടെയുള്ള ഭരണാധികാരികള്‍ നടത്തിയിരുന്നു എന്നതിന്റെ തെളിവാണ് ഈ നിര്‍മ്മിതി. 

PUBLIC BATH
പൊതുജനങ്ങള്‍ സ്‌നാനം നടത്താന്‍ വേണ്ടി നിര്‍മ്മിച്ച ഒരു വലിയ കുളം. 
QUEEN'S BATH
അന്നത്തെ രഞ്ജിമര്‍ക്ക് നീന്തി കുളിക്കുവാന്‍ തയ്യാറാക്കിയ ഒരു പ്രത്യക കുളം. 
VITTHALA TEMPLE
നമ്മുടെ 50 രൂപ നോട്ടില്‍ കാണുന്ന കല്ലില്‍ തീര്‍ത്ത രഥം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ക്ക് ഈ സ്ഥലത്തേക്ക് പോകുന്നതിനുവേണ്ടി ഇലക്ട്രിക്ക് കാര്‍ സജ്ജമാക്കിയിട്ടുണ്ട്. ടിക്കറ്റെടുത്ത് 5 മിനുട്ട് യാത്ര ചെയ്താല്‍ നമുക്ക് അവിടെയെത്താം. ഒരു ക്ഷേത്രത്തിനു മുന്‍വശത്തായി ആ സുന്ദരമായ കല്‍ രഥം നമുക്ക് കാണാം. ആ കാലത്തെ ശില്പികളുടെ കഴിവ് അപരാം തന്നെ. 

മൂന്നു മണിക്കൂര്‍ നേരത്തെ യാത്രക്കൊടുവില്‍ ഞങ്ങള്‍ ഹംപി ബസ്റ്റോപ്പിനെടുത്തു  തിരിച്ചെത്തി. ഇവിടെയും കുറെ സ്ഥലങ്ങള്‍ നടന്നു കാണാന്‍ ഉണ്ട്. 

VIRUPAKSHA TEMPLE
ഹംപി ബസ് സ്റ്റാന്‍ഡിന് അടുത്തായി സ്ഥിതി ചെയ്യുന്നു. അന്നത്തെ ആര്‍ക്കിടെക്ചര്‍ മികവ് തെളിയിക്കുന്ന ഒരു നിര്‍മ്മിതി അവിടെയുണ്ട്. PIN HOLE TECHNOLOGY. ക്ഷേത്ര ചുവരിലെ ഒരു ചെറിയ ഹോളിലൂടെ പ്രകാശം കടത്തിവിട്ട് ക്ഷേത്ര ഗോപുരത്തിന്റെ പ്രതിബിംബം ചുവരില്‍ കാണുന്ന പ്രതിഭാസം.  പക്ഷെ കാണേണ്ട കാര്യങ്ങളെ പറ്റി ഒരു  വ്യക്തമായ പ്ലാന്‍ ഇല്ലാത്തതിനാല്‍ അതു കാണാന്‍ സാധിച്ചില്ല. 

HEMAKUTA HILL
വിരുപക്ഷ ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.  മലമുകളിയായി ക്ഷേത്രങ്ങളും, കല്‍ മണ്ഡപങ്ങളും നിറഞ്ഞ ഒരു സ്ഥലം. കല്ലില്‍ തീര്‍ത്ത ഇരു നില കെട്ടിടവും നമുക്ക് കാണാന്‍ സാധിക്കും. കുറച്ചകലെയായി ശാന്തമായി തുങ്കഭദ്ര നദി ഒഴുകുന്നതും കാണാം.

തകര്‍ക്കപ്പെട്ട പല നിര്‍മിതികളും അവിടെ കാണാന്‍ സാധിച്ചു. വലിയ പാറക്കല്ലുകള്‍ ഒന്നിന് മുകളില്‍ ഒന്നായി വീണുകിടക്കുന്നത് കാണാം. വൈകിട്ടോടെ നടന്നു കുറച്ചകലെ  ചെന്നപ്പോളാണ് HEMAKUTA ഹില്‍സിലെ Sunset പോയിന്റ് കാണാന്‍ പറ്റിയത്. ഇവിടെ നിന്നുള്ള സൂര്യസ്തമയം ഹംപി യാത്രയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. ഹംപിയെ പറ്റി ഒന്നും മനസിലാക്കാതെ വന്നതിനാണ് അതും കാണാന്‍ പറ്റിയില്ല. ഇനിയൊരിക്കല്‍ ആകാം എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ തിരിച്ചു നടന്നു. 
ഇന്നത്തെ എല്ലാം യാത്രയും അവസാനിപ്പിച്ചു ഞങ്ങള്‍ ഹംപിയില്‍ നിന്ന് 5 കിലോമീറ്റര്‍ ദൂരെയുള്ള റൂമിലേക്ക് തിരിച്ചു. കുളിച്ചു ഭക്ഷണം കഴിച്ചു കിടന്നുറങ്ങി. 

MATANGA HILL

ഹംപിയില്‍ സൂര്യോദയം കാണാന്‍ പറ്റിയ പ്രസിദ്ധമായ സ്ഥലങ്ങളിലൊന്ന്. സുഹൃത്തായ ലിബിന്‍ രാത്രിയില്‍ മെസ്സേജ് അയച്ചു പറഞ്ഞിരുന്നു. ഈ കാഴ്ച ഒരിക്കലും മിസ് ചെയ്യരുത് എന്ന്.

ബാസ്റ്റന്റിന്റെ സമീപത്തെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്നു അഞ്ചു മിനുട്ട്  നടന്നാല്‍ MATANGA ഹില്‍സിന്റെ താഴെ എത്താന്‍ സാധിക്കും. 
വലിയ ഉരുളന്‍ കല്ലുകളും, കല്ലുകള്‍ പാകിയ പടികളും  കയറി അരമണിക്കൂര്‍ യാത്രക്കൊടുവില്‍ മുകളിലെത്തി.  ഏറ്റവും മുകളിലായി കല്ലില്‍ തീര്‍ത്ത Sri Matanga Veerabadhra temple കാണാന്‍ സാധിച്ചു. ഇതിനു മുകളിലായിട്ടാണ് സൂര്യോദയം കാണാന്‍ ആളുകള്‍ നിലയുറക്കുന്നത്. 

രാവിലെ നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. മലയുടെ ഒത്ത മുകളില്‍ ആയതിനാല്‍ നാലുദിക്കും വ്യക്തമായി കാണാം. പച്ചപ്പും പാറക്കെട്ടുകളും തകര്‍ക്കപ്പെട്ട പല നിര്‍മ്മിതികളും  നിറഞ്ഞ ഹംപി നഗരം. മുകളില്‍ നിന്ന് ACHYUTARAYA TEMPLE കാണാന്‍ പ്രത്യേക ഭംഗിയാണ്. ഏഴരയോട് കൂടി സൂര്യോദയം കണ്ടു ഞാന്‍ മലയിറങ്ങി

MONOLITHIC BULL
MATANGA HILL ന്റെ താഴെയായി സ്ഥിതി ചെയ്യുന്നു. കല്‍മണ്ഡപത്തിനു നടുവിലായി ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു കൂറ്റന്‍ നന്തി. അന്നത്തെ ആളുകള്‍ എത്രമാത്രം നന്തിയേ ആരാധിച്ചിരുന്നു എന്ന് വെക്തമാക്കല്‍ ഈ ഒരു നിര്‍മ്മിതി കണ്ടാല്‍ മതി. 

ACHYUTARAYA TEMPLE 
പഴയ പ്രൗഢിയോടെ പണികഴിപ്പിച്ച ഒരു വലിയ ക്ഷേത്രം. ക്ഷേത്രത്തിനു മുന്‍വശത്തായി ഇരു വശങ്ങളിലും വാണിജ്യം നടത്തിയിരുന്നതായുള്ള ശേഷിപ്പുകള്‍  കാണാന്‍ സാധിക്കും. ACHYUTARAYA BAZAAR. ഇങ്ങനെ രേഖപ്പെടുത്തിയ ബോര്‍ഡ് നമുക്ക് കാണാന്‍ സാധിക്കും.

ഹംപി പോലീസ് സ്റ്റേഷന് സമീപത്തായി പഴയ വാണിജ്യകേന്ദ്രത്തിന്റെ തകര്‍ക്കപ്പെട്ട ഭാഗങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. 

NB :നോര്‍മലായി ഹംപി കണ്ടുപോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു ദിവസം മതിയാകും. രാവിലെയോടുകൂടി ഹംപിയില്‍ എത്തുക. പ്രധാന പെട്ട സ്ഥലങ്ങളെല്ലാം സ്വന്തം വണ്ടിയില്‍ കറങ്ങിക്കാണുക. വൈകിട്ട് VIRUPAKSHA TEMPLE, HEMAKUTA HILLS, പിന്നെ അവിടുത്തെ സൂര്യാസ്തമയം ഇതെല്ലാം കാണുക. അടുത്ത ദിവസം പുലര്‍ച്ചെ MATANGA HILL സിലേ സൂര്യോദയവും കണ്ടു മടങ്ങാവുന്നതാണ്.

Read more topics: # ഹംപി.
hampi visiting places

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES