ഏകദേശം നമ്മുടെ കേരളത്തോട് ഏറെക്കുറെ സമാനത പുലര്‍ത്തുന്ന സ്ഥലമാണ് ഫിജി. ഫിജിയിലേക്ക് ഇന്ന് ഒരുപാട് സഞ്ചാരികള്‍ വരുന്നുണ്ട്. ടൂറിസം ഇന്ന് ഫിജിയുടെ പ്രധാന വരുമാനമാണ് എന്ന് പറയാം. ഫിജിയില്‍ എന്താണ് കാണാനുള്ളത് എന്ന് നോക്കാം. ഇന്ത്യന്‍ പാസ്‌പോര്ട്ട് ഉള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ വിസ എടുക്കാം എയര്‍പോര്‍ട്ടില്‍ വച് തന്നെ. മുന്‍പ് തോട്ടം ജോലിക്ക് പോയ ഇന്ത്യന്‍ വംശജരുടെ പിന്‍ഗാമികളാണ് ഇന്ന് ഫിജിയിലുള്ള ഇന്ത്യക്കാര്‍.
സൗത്ത് പസിഫിക് സമദ്രത്തില്‍ ഏകദേശം 300 ല്‍ പരം ദ്വീപ് സമൂഹങ്ങളാണ് ഫിജി ഐലന്‍ഡ്. ഭൂമിയില്‍ സൂര്യന്റെ പ്രകാശം ആദ്യമായി പതിക്കുന്ന എന്ന ക്രഡിറ്റും ഉണ്ട് ഫിജിക്ക്. 9 ലക്ഷത്തിനടുത്ത് ജനസംഖ്യ ഉള്ള രാജ്യത്ത് ടൂറിസം വളരെ ശക്തമായി നടന്നു വരുന്നു. മാരിയറ്റ് പോലെയുള്ള വന്‍ റിസോര്‍ട്ട് ഹോട്ടല്‍ ഗ്രൂപ്പുകള്‍ ഇവിടെ അവരുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് വലിയ ദ്വീപുകളാണ് ഉള്ളത്. വിതി ലെവുവും വാന്വ ലെവുവും പിന്നെ ദ്വീപ് സമൂഹങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഒരുപാട് ദ്വീപുകളും. വിതി ലെവു പ്രധാന തുറമുഖ നഗരമാണ്. ന്യൂ സീലാന്‍ഡ്, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയവ അയല്‍ രാജ്യങ്ങളാണ്.
ഫിജി ദ്വീപില്‍ നമ്മുക്ക് ട്രെക്കിങ്ങ്, ബോട്ടിംഗ്, സ്‌കൂബ ഡൈവിംഗ് തുടങ്ങിയ വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ ചെയ്യാം. ഫിജി ബീച്ചില്‍ നിന്ന് മനോരമായ സൂര്യ അസ്തമയം കാണാം. ലോകത്തെ അത്യധികം മനോഹരമായ ബീച്ചുകളില്‍ പെട്ടതാണ് ഫിജിയിലെ ബീച്ചുകള്‍. ഒരു അണ്ടര്‍ വാട്ടര്‍ ക്യാമറ കൂടിയുണ്ടെങ്കില്‍ ഫിജി ബീച്ചിലെ മനോഹര അടിഭാഗ ദൃശ്യം ഒപ്പിയെടുക്കാം. ഫിജിയാണ് ഗ്രാമങ്ങളില്‍ കൂടിയുള്ള യാത്ര ആണെങ്കില്‍ കാവ കുടിച്ചു നോക്കാം. ഫിജി ഗ്രാമങ്ങളില്‍ പ്രധാനപ്പെട്ട ഒരു പാനിയം ആണിത്. കാവ ഉണ്ടാക്കുന്നതും നേരിട്ട് കാണാം. ഗ്രാമത്തിലെ പ്രധാനപ്പെട്ട വ്യക്തിയായിരിക്കും കാവ ഉണ്ടാകുന്നത്. ബീച്ചുകള്‍ക്ക് പുറമെ പഴയ റെയില്‍ ബൈക്കില്‍ കറങ്ങാം. പഴയ കാലത്തു ഉപയോഗിച്ച റയില്‍വേ ട്രാക്കില്‍ കൂടിയാണ് ബൈസൈക്കിള്‍ ഓടിക്കുന്നത്. നല്ലൊരു അനുഭവം തന്നെയാണ് ഇത്. വനങ്ങളും ഉണ്ട് ഇവിടെ. ഫിജിയിലെ പച്ച പരവധാനി വിരിച്ച റോഡുകളില്‍ കൂടി സഞ്ചരിക്കുകയാണെങ്കില്‍ ഫിജിയെ ശരിക്കും അടുത്തറിയാന്‍ പറ്റും. കേരളത്തിലെ പോലെയുള്ള തെങ്ങുകളും മറ്റു മരങ്ങളും ഇവിടെ കാണാം
ഫിജി