Latest News

ചിറ്റിപാറ എന്ന അനന്തപുരിയുടെ മീശപ്പുലിമല "

Malayalilife
ചിറ്റിപാറ എന്ന അനന്തപുരിയുടെ മീശപ്പുലിമല

അറിഞ്ഞില്ല ഉണ്ണി അറിഞ്ഞില്ല , ഉണ്ണിയോടാരും പറഞ്ഞില്ല ഇങ്ങനെ ഒരുസ്ഥലം എന്റെ നാട്ടിൽ ഉണ്ടെന്ന് .

അപ്രതീക്ഷിതമായാണ് " ചിറ്റിപാറ " എന്ന സ്ഥലത്തിനെകുറിച്ച മ്മടെ ജിം ട്രെയ്നർ Sinojkhanfa Sinoj പറഞ്ഞത് . വീട്ടിൽ നിന്നും വെറും 16 കിലോമീറ്റർ മാത്രമുള്ള ചിറ്റിപാറ .ഗൂഗിൾ മാപ്പിൽപോലും ലിസ്റ്റുചെയ്യപ്പെടാത്ത അവനെ കാണാൻ രാത്രി 11 മണിക് പ്ലാൻ ചയ്തു പുലർച്ചെ 5 മണിക് ഞാനും Anzar Anzu ഉം പുറപ്പെട്ടു .

വഴി ഒരു ഏകദേശ ധാരണയൽ വണ്ടിഎടുത്തു .നെടുമങ്ങാട് നിന്നും ആര്യനാടുപോകുന്ന വഴി കളിയിൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പറണ്ടോട് വിനോബാനിേതൻ മലയടി വലിയവിളാകം ആയിരവല്ലി തമ്പുരാൻക്ഷേത്രം കഴിഞ്ഞു മുന്നോട്ടുപോയി ഒരു "V" ജംഗ്ഷനിൽ വന്നു എടത്തോട്ടുു തിരിഞ്ഞു ചിറ്റിപാറ . വഴിതെറ്റാതിരിക്കാൻ ഉറങ്ങിക്കിടന്ന വീട്ടുകാരെവരെ വിളിച്ചുണർത്തി വഴി ചോദിച്ചു .

ആ നാട്ടുകാരനായിട്ടും വഴികണ്ടുപിടിക്കാൻ കുറച്ച പാടുപെട്ടു .

( മറ്റൊരു വഴി - നെടുമങ്ങാട് നിന്നും പൊന്മുടി പോകുന്ന റൂട്ടിൽ - തൊളിക്കോട് - ഇരുതലമൂല - മലയടി )

മലയുടെ ഏകദേശം അടുത്തുവരെ Two Wheeler പോകും , വണ്ടി വഴിയരികിൽ വച്ച് മുകളിലോട്ടു 1 കൊലോമീറ്ററോളം നടക്കാൻ ഉണ്ട് .

നടന്നു മുകളിൽ എത്തുമ്പോ ചിറ്റിപാറ ആയിരവലമ്പുരാൻക്ഷേത്രം കാണാൻ പറ്റും .അമ്പലത്തിന്റെ സൈഡിലൂടെ ഉള്ളു കാട്ടുവഴിയിലൂടെ മുകളിലേയ്ക്കു നടന്നുകയറിയഞ്ഞങ്ങൾ കണ്ടത് കൊളുക്കുമലയെയും രാമക്കല്മേടിനെയും വെല്ലുന്ന കാഴ്ച .

ഞങ്ങളുടെ കാഴ്ചയെ ഉപബോധമനസിനു തിരിച്ചറിയാൻ അല്പം സമയം വേണ്ടിവന്നു . അവർണനീയം അതിസുന്ദരം എന്നൊക്കെപറഞ്ഞു ആ കാഴ്ചയുടെ ഭംഗി കളയാൻ ഞാനാഗ്രഹികുന്നില്ല .

മലയുടെമുകളിൽ ഒരു വശത്തു പൊന്മുടിയും ബ്രൈമൂറും വരയാടുമൊട്ടയും അതിനുതാഴെ പാലോടും വിതുരയും പെരിങ്ങമലയും നെടുമങ്ങാടും ആര്യനാടും തണുത്ത പഞ്ഞികെട്ടുകൾ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നുണ്ടായിരുന്നു .

ദിവാകരന്റെ കാഴ്ചകൾ കോടമഞ്ഞു മറച്ചിരുന്നു , നേരം പുലർന്നതുപോലും അറിഞ്ഞില്ല . നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അടിവാരത്തെ അമ്പലത്തിൽ നിന്നും

" കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി " എന്ന ഗാനം ഒഴുകിവന്നു. എന്തുകൊണ്ടും ആ സാഹചര്യത്തിന് പറ്റിയ ഗാനം .

ഞങ്ങളെക്കൂടാതെ വേറെ രണ്ടുപേരുംകൂടെ അവിടെ വന്നു , ആ മലയുടെ ഒരു ഭാഗം കുറച്ചവർഷങ്ങൾക് മുൻപ് അടർന്നുവീണു എന്നവർ പറയുകയുണ്ടായി .

എന്റെ നാടിൻറെ സൗന്ദര്യം ഒപ്പുയെടുക്കാൻ ക്യാമറക്കണ്ണുകൾ മിഴിതുറന്നു പക്ഷെ ആ സൗന്ദര്യം മനസുകൊണ്ടൊപ്പികെടുകാനേ കഴിഞ്ഞുള്ളു .

ആരാലും അറിയപ്പെടാതെ വളരെകുറച്ച സന്ദർശകരുള്ള സുന്ദരി .നല്ല ശുദ്ധ വായു മാലിന്യങ്ങളില്ല .എന്നു ആ ഭംഗി നിലനിൽകണേയെന്നുള്ള പ്രാർത്ഥനയോടെ തിരിച്ചിറങ്ങി .

 

Read more topics: # chettippara in trivandrum
chettippara in trivandrum

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES