മൈസൂർ കടുവയുടെ നാട്ടിൽ

നിജിന്‍ ഷാജഹാന്‍
topbanner
മൈസൂർ കടുവയുടെ നാട്ടിൽ


കാലങ്ങളായി മനസ്സിൽ  കുറിച്ചിട്ട കുറെ നഗരങ്ങളുണ്ട് അതിൽ പ്രധാനപ്പെട്ടതാണ് മൈസൂറും. യാത്ര എത്ര പ്ലാൻ ചെയ്താലും അവസാന ഘട്ടത്തിൽ അത് നടക്കാതെ പോവുകയാണ് പതിവ് എന്നാൽ നിയോഗം പോലെ നടക്കുന്ന ചില യാത്രകളുണ്ട് അത്തരത്തിൽ ഒരു നിയോഗമായിരുന്നു ഈ യാത്രയും തികച്ചും വ്യക്തിപരമായ ഒരു ആവശ്യവുമായി ബന്ധപ്പെട്ട് മൈസൂർ തന്നെ പോകേണ്ടി വന്നു അതുകൊണ്ടുതന്നെ പല ചരിത്രപരമായ നിർമ്മിതികളും, അവശേഷിപ്പുകളും, സ്ഥലങ്ങളും സന്ദർശിക്കാൻ സാധിച്ചില്ല എന്നുള്ളതാണ് വാസ്തവം. എങ്കിലും ക്യാമറയിൽ പകർത്താനോ , ദൃശ്യ വൽക്കരിക്കാനോ,വിവരിക്കാനോ സാധിക്കാത്ത ഒട്ടേറെ മികച്ച അനുഭവങ്ങൾ ഈ മൂന്നു ദിവസത്തെ യാത്ര എനിക്ക് സമ്മാനിച്ചു.

20തീയതി രാത്രി 10.50 ഓടുകൂടിയാണ് തലസ്ഥാനനഗരിയായ തിരുവനന്തപുരത്തുനിന്ന് യാത്ര തിരിക്കുന്നത് ആ സമയത്ത് നേരിട്ട് ട്രെയിൻ ഇല്ലാത്തതുകൊണ്ട് പിന്നീടുള്ള അന്വേഷണത്തിനൊടുവിൽ നിലമ്പൂരിൽ
എത്തിയാൽ അവിടെ നിന്ന് നേരിട്ട് മൈസൂർ ബസ് കിട്ടും എന്ന് മനസ്സിലായി നെറ്റിൽ പരതിയപ്പോൾ കോട്ടയത്ത് നിന്ന് എടുക്കുന്ന ഒരു നിലമ്പൂർ പാസഞ്ചർ അടുത്ത ദിവസം രാവിലെ അഞ്ച് മണിക്ക് ശേഷം ഉണ്ട് എന്ന് അറിഞ്ഞു. അങ്ങനെ തിരുവനന്തപുരത്തു നിന്ന് ഒരു വോൾവോ ബസിൽ കഴുത്തറുപ്പൻ റേറ്റും കൊടുത്ത് കോട്ടയത്ത് രാവിലെ 2: 50ന് എത്തിച്ചേർന്നു. ട്രെയിൻ എടുക്കുന്ന സമയം വരെ എന്ത് ചെയ്യുമെന്ന ചിന്തയിൽ പ്ലാറ്റ്ഫോമിൽ ഇരുന്ന് ചുറ്റും നോക്കുമ്പോഴാണ് മനോരമ പബ്ലിക്കേഷന്റെ ഒരു ചെറിയ ബുക്സ്റ്റാൾ കാണുന്നത് അവിടെ പോയി ഉറങ്ങി കിടന്ന പയ്യനെ വിളിച്ചുണർത്തി ഒരു ബുക്ക് വാങ്ങി(കുറെനാളായി തപ്പിനടന്ന നോവൽ തന്നെ) എന്നാൽ അതൊന്നും വായിക്കാനുള്ള മൂഡ് ഉണ്ടായില്ല. അപ്പോഴേക്കും നല്ല ഉറക്കത്തിലേക്ക്  ഞാൻ വീണിരുന്നു പിന്നെ നിലമ്പൂർ പാസഞ്ചറിന്റെ  ചൂളം വിളി കേട്ടാണ് ഉണരുന്നത്. നിലമ്പൂരിലേക്കുള്ള യാത്ര കാഴ്ചകൾ എനിക്ക് പുതുമ അല്ലാത്തതിനാൽ ട്രെയിനിൽ വീണ്ടും കുംഭകർണ്ണന്റെ പരിപാടി തുടങ്ങി ഏകദേശം രണ്ടു മണിക്ക് ശേഷം നിലമ്പൂർ എത്തി. അവിടെ യൂണിയൻ ഹോട്ടലിൽനിന്ന് ഇന്ന് ഉച്ചക്ക് ചോറും കഴിച്ച് നമ്മുടെ നിലമ്പൂർ കാരനായ പഴയ ഒരു സുഹൃത്തിനെയും (സംഗീത്) കണ്ട് സൗഹൃദ സംഭാഷണങ്ങൾ ഒക്കെ നടത്തിയതിനുശേഷം അവൻ തന്നെ എന്നെ ഓട്ടോയിൽ കയറ്റി ബസ്റ്റാൻഡിൽ കൊണ്ടുവിട്ടു അവിടെ ചെന്നപ്പോൾ മൈസൂർ ബസ് അഞ്ചു മണിക്ക് ശേഷം മാത്രമേ ഉള്ളൂ. ഉടൻ തന്നെ അവിടുന്ന് കൂടല്ലൂർ ബസ് കയറി ഒരുപാട് ചുറ്റടി വന്നെങ്കിലും മനോഹരമായ കാഴ്ചകൾ ആയിരുന്നു കൂടല്ലൂർ കുന്നിൻചെരുവിലെ മനോഹരമായ തേയിലത്തോട്ടം അതിലിങ്ങനെ സൂര്യകിരണങ്ങൾ  വന്നു പതിച്ച് സ്വർണ്ണ തിളക്കങ്ങൾ കാണാം, തോളത്ത് സഞ്ചിയും തൂക്കി തേയിലത്തോട്ടത്തിൽ പണിയെടുക്കുന്ന പരമ്പരാഗത തമിഴ് വംശജർ ,മൊട്ടക്കുന്നുകളും, കുന്നിൻചരിവുകളും കടന്ന് ഗൂഡല്ലൂര് എത്തി അങ്ങനെ അവിടുന്ന് അഞ്ചരക്കു ശേഷം മൈസൂർ ബസ് കയറി പിന്നീടങ്ങോട്ട് യാത്രയിലുടനീളം കാഴ്ചകളായിരുന്നു. കിലോമീറ്ററുകൾ  നീളുന്ന മുതുമലൈ നാഷണൽ പാർക്ക് പ്രകൃതി നമുക്ക് അവിടെ ഒരുക്കി വെച്ചിരിക്കുന്നത് മനസ്സിനെ കുളിർമയേകുന്ന മനോഹരങ്ങളായ കാഴ്ചകളാണ് .....
റോഡിന് ഇരൂ വശത്തുമായി യാത്രക്കാരെ കൗതുകത്തോടെ നോക്കി ഇരിക്കുന്നു വാനരന്മാർ ഈ കാടിന്റെ അതിർത്തി സംരക്ഷകരാണ് ഞങ്ങൾ എന്ന ഭാവത്തിലാണ് വാനരസേനയുടെ ഇരുത്തം. പുൽത്തകിടികൾ നിറഞ്ഞ ഉദ്യാനം അവിടെ അതാ നിഷ്കളങ്കതയുടെ പ്രതീകങ്ങൾ എന് വിളിക്കാവുന്ന മനോഹരങ്ങളായ മാൻപേടകൾ  നിറഞ്ഞുനിൽക്കുന്നു അവര് പുൽത്തകിടികളിൽ ആനന്ദനൃത്തമാടുകയാണ് വാഹനങ്ങളുടെ ഒച്ച ഒന്നും തന്നെ അവർക്കൊരു അലോസരമാകുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം മനുഷ്യവാസമുള്ള പ്രദേശത്ത് പോലും അവർ മേഞ്ഞു നടക്കുന്നു. ഇതല്ലേ ഞാൻ കണ്ട പ്രകൃതിയുടെ യഥാർത്ഥ ഭാഷയെന്ന് മനസ്സിൽ മന്ത്രിച്ചു. കാഴ്ച്ചയുടെ നീണ്ടനിര തുടർന്നുകൊണ്ടേയിരുന്നു അതങ്ങനെ ചെന്നുകയറിയത് ബന്ദിപ്പൂർ വനമേഖലയിലാണ് ഇടതൂർന്ന് വളർന്നുനിൽക്കുന്ന വൻമരങ്ങൾ അക്രമികാരികളായ  വന്യമൃഗങ്ങൾ നിറഞ്ഞ വനം വന്യമൃഗങ്ങളെ സൂക്ഷിക്കുക എന്ന നിലയിൽഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട് യാത്രക്കാരിൽ ചിലർ കാട്ടിനുള്ളിൽ ആനയെ  കണ്ടു എന്നൊക്കെ പറയുന്നത് കേട്ടു എന്നാൽ ഞാൻ കണ്ടില്ല യാത്രയിലുടനീളം പ്രകൃതി നമ്മളെ സ്വാഗതം ചെയ്യുന്നതായി നമുക്ക് തോന്നും.... അസഹനീയമായ തണുപ്പും തന്നെയാണ് വനത്തിനുള്ളിൽ....
അങ്ങനെ തമിഴ്നാട്ടിൽ നിന്ന് ബസ് മെല്ലെ കർണാടക സ്റ്റേറ്റിലേക്ക് പ്രവേശിച്ചു..
ഏകദേശം ഒൻപതു മണിയോടുകൂടി മൈസൂർ എത്തിച്ചേർന്നു. അവിടുന്ന് എനിക്ക് പോകേണ്ടത് മുദ്രാ നഗർ എന്നു പറയുന്ന സ്ഥലത്താണ് മുദ്രാ നഗർ എന്ന ഈ പേര് വരാൻ ഒരു പ്രത്യേകതയുണ്ട് നമ്മുടെ ഇന്ത്യൻ കറൻസി അച്ചടിക്കുന്നത് ഇവിടെയാണ്. പലരോടും വഴി ചോദിച്ചിട്ട് ആർക്കും അറിയില്ല ഒന്നാമതായി എനിക്ക് കർണാടക അറിയില്ല എന്നത് തന്നെ വാസ്തവം അവർക്കാണെങ്കിൽ തമിഴും ,മലയാളവും, ഹിന്ദിയും അറിയില്ല ആദ്യത്തെ മര്യാദയിൽ ഇക്കൂട്ടർ വളരെ പിന്നിലാണ് എന്ന് അവരുടെ പെരുമാറ്റരീതിയിൽ നിന്നും മനസ്സിലാക്കാം. അങ്ങനെ ഒരു വിധത്തിൽ ആരെയും മുറിയും ഹിന്ദി ഒക്കെ പറഞ്ഞ് സ്ഥലം കണ്ടുപിടിച്ചു അതിനടുത്തായി തരക്കേടില്ലാത്ത ഒരു റൂം എടുത്തു. അടുത്ത ദിവസം 2.30 ഓടുകൂടി എന്റെ ആവശ്യം ഒക്കെ കഴിഞ്ഞു. ഇനി വൈവിധ്യങ്ങൾ തേടി ഇറങ്ങാം എന്ന് കരുതിയാൽ സമയം അധികമില്ല. എന്നിരുന്നാലും മൈസൂർ പാലസ് എങ്കിലും കാണാം എന്ന ചിന്തയിൽ പാലസ് ലക്ഷ്യമാക്കി യാത്ര തിരിച്ചു . 70 രൂപ കൊടുത്ത് പ്രവേശന ടിക്കറ്റെടുത്ത് ഉള്ളിൽ കയറി എയർപോർട്ടിൽ സമാധാനമായി ഇവിടെയും ബാഗ് സ്കാൻ ചെയ്യുന്നുണ്ട്. ഉള്ളിൽ പ്രവേശിച്ചതും അത്ഭുതപ്പെട്ടുപോയി ആകാശംമുട്ടെ തലയെടുപ്പോടെ നിൽക്കുന്ന കൊട്ടാരം. പാദരക്ഷകൾ അകത്ത് അനുവദിക്കില്ല ഷൂ ഉരി രണ്ട് രൂപ കൊടുത്ത് സൂക്ഷിക്കാനേൽപ്പിച്ച് ശേഷം അകത്തേക്ക് കയറി അകത്തെ കാഴ്ചകൾ മനോഹരമാണ് ഹിന്ദു ,രജപുത്ര, ഇസ്ലാമിക് തുടങ്ങിയ വാസ്തു വിദ്യകളുടെ സങ്കര രൂപമാണ് കൊട്ടാര സമുച്ചയം. രാജവാഴ്ചയുടെ കഥകൾ പേറുന്ന ചുമർചിത്രങ്ങൾ, പ്രതിരോധം തീർക്കാനുഉള്ള പീരങ്കികൾ, മുൻകഴിഞ്ഞ രാജാക്കന്മാരുടെ ശേഷിപ്പുകളും ചിത്രങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തെ അനുസ്മരിക്കുന്ന ചിത്രങ്ങളുമുണ്ട് അവയിൽ. എന്നാൽ മൈസൂറിന്റെ സുവർണ്ണ കാലഘട്ടമായ ഹൈദരലിയുടെയും ടിപ്പുസുൽത്താന്റെയും ചരിത്ര സ്മരണകളോ ശേഷിപ്പുകളോ ഒന്നും തന്നെ കൊട്ടാരത്തിൽ കാണാനില്ല ഇവരുടെ കാലശേഷമാണ് ഈ കൊട്ടാരം പണിതത് എന്നതിനാലോ ഇവരുമായുള്ള വിദ്വേഷം കൊണ്ടോ ആവാം എന്നിരുന്നാലും മനോഹരമായ കാഴ്ചകൾ തന്നെയാണ് കൊട്ടാരത്തിൽ ഉടനീളം വെളിയിലായി രാജാക്കന്മാർ താമസിച്ചിരുന്ന പാർപ്പിടസമുച്ചയങ്ങളും പ്രാർത്ഥനാലയങ്ങളും കാണാൻ സാധിക്കും. കാഴ്ചകൾ കണ്ട് വെളിയിൽ ഇറങ്ങുമ്പോൾ വീണ്ടും കാഴ്ചകൾ ഏറെയാണ്. സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഒട്ടക  സവാരി കുതിരവണ്ടികൾ. ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച കെട്ടിടങ്ങൾ, ക്ലോക്ക് ടവർ, രാജഭരണകാലത്ത് പണികഴിപ്പികപെട്ട നഗരസഭ കെട്ടിടം അങ്ങനെ പലതും. പല യാത്രകളെ പോലെയും ഈ യാത്രയിലും അതും ഞാൻ മൈസൂർ നഗരത്തോടായി പറഞ്ഞു ഞാൻ വീണ്ടും വരും നിന്നെ പുൽകാൻ പൂർണ്ണമായി കണ്ട് ആസ്വദിക്കുവാൻ...
തിരികെ യാത്ര തിരിക്കാനുള്ള തിടുക്കത്തിൽ റെയിൽവേ സ്റ്റേഷനിൽ പോയി അവിടെ സമയത്തിന്  ട്രെയിൻ ഇല്ല. അവിടെനിന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് കഴുത്തറപ്പൻ ചാർജും കൊടുത്തു നേരെ സ്റ്റാൻഡിൽ എത്തി നോക്കുമ്പോൾ നമ്മുടെ സ്വന്തം ആനവണ്ടി തൃശ്ശൂർ ബോർഡ് വെച്ച് കിടക്കുന്നു (ksrtc) അങ്ങനെ അതിൽ കയറി തൃശ്ശൂർക്ക് ടിക്കറ്റെടുത്തു വണ്ടി ഏകദേശം 5.30 യോടെ കൂടി എടുത്തു അവിടെനിന്ന് മലയാളികളായ രണ്ട് ദേശാടനപ്പക്ഷികളെ കൂടി എനിക്ക് കിട്ടി.
അങ്ങനെ വയനാട് സുൽത്താൻ ബത്തേരി വഴി കേരളത്തിലേക്ക്. അങ്ങനെ ഉറങ്ങി കിടന്ന എന്നെ തട്ടിയുണർത്തി നമ്മുടെ കിളികൾ ആ കാഴ്ച എനിക്ക് കാണിച്ചു തന്നു മനോഹരമായ കാഴ്ച ആകാശത്തു നിന്നും ഭൂമിയിലേക്ക് നോക്കുപോലെ ഞാൻ അറിയാതെ പറഞ്ഞു പോയി പടച്ചോനെ  ഇത് നമ്മുടെ താമരശ്ശേരി ചുരം അല്ലെന്ന്...
തൃശൂർ എത്തി നമ്മുടെ ദേശാടനപക്ഷികളോട് ഒപ്പം നോടൊപ്പം ഒരു സെൽഫി എടുത്തു യാത്ര പറഞ്ഞു . നേരെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മലബാർ എക്സ്പ്രസിൽ ചെങ്ങന്നൂർ ടിക്കറ്റ് എടുത്ത് അവിടെ നിന്ന് ബസ് മാർഗ്ഗം അടൂർ പിന്നെ പത്തനാപുരം....
ദാ ഇപ്പോൾ വീട്ടിൽ കൂടണഞ്ഞു.

Read more topics: # mysore,# travelogue
trip to mysore travelogue

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES