സൂര്യൻ അസ്തമിക്കാത്ത നാട് എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായി ആശ്ചര്യമാണ് ഉണ്ടാകാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ ഉള്ള നാടുകൾ ഉണ്ട്. നമ്മുടെ ഭൂമിയിലുള്ള മാസങ്ങളോളം പകല്‍ മാത്രമുള്ള നാടുകളെ കുറിച്ചാണ് പറയുന്നത്. വര്‍ഷത്തില്‍ ആറ് മാസം യൂറോപ്യന്‍ രാജ്യമായ സ്വീഡനില്‍ പകല്‍ അര്‍ധരാത്രി വരെ നീണ്ടു നില്‍ക്കും. മെയ് ആദ്യം മുതല്‍ ആഗസ്റ്റ് അവസാനം വരെ അര്‍ധരാത്രി അസ്തമിക്കുന്ന സൂര്യന്‍ പുലര്‍ച്ചെ 4മണിക്ക് വീണ്ടും ഉദിക്കും.
73 ദിവസം തുടര്‍ച്ചയായി വേനല്‍കാലത്ത് ഫിന്‍ലന്‍ഡില്‍ പകല്‍ മാത്രമായിരിക്കും. കൂടാതെ, സൂര്യനെ കണികാണാനും തണുപ്പ് കാലത്ത് കിട്ടില്ല. അതിനാല്‍ തണുപ്പ് കാലത്ത് ഫിന്‍ലന്‍ഡുകാര്‍ കൂടുതല്‍ സമയം ഉറങ്ങുകയും വേനല്‍ കാലത്ത് സൂര്യന്‍ അസ്തമിക്കാത്തതിനാല്‍ ഉറക്കത്തിന്റെ ദൈര്‍ഘ്യം കുറവുമായിരിക്കും.
നോര്‍വേ എന്നത് അര്‍ധരാത്രിയിലെ സൂര്യന്റെ നാട് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലമാണ്. ഇവിടെ തുടര്‍ച്ചയായ 76 ദിവസം സൂര്യാസ്തമയമുണ്ടാകില്ല. മെയ് മുതല്‍ ജുലൈ വരെയുള്ള മാസങ്ങളിലാണിത്. അതേസമയം, ഏപ്രില്‍ 10 മുതല്‍ ആഗസ്റ്റഅ 23 വരെ നോര്‍വേയിലെ സ്വാല്‍ബാര്‍ഡില്‍ തുടര്‍ച്ചയായി രാത്രി മാത്രമായിരിക്കും.
കാനഡയിലെ നുനാവുട്ട് എന്ന സ്ഥലത്തും ഇത് തന്നെയാണ് അവസ്ഥ. രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലയായ ഇവിടെ രണ്ട് മാസം സൂര്യന്‍ ഉദിച്ചു നില്‍ക്കും. , മുപ്പത് ദിവസം തണുപ്പ് കാലത്താകട്ടെ ഇരുട്ടായിരിക്കും. ഐസ്ലന്റ് കൊതുകുകളില്ലാത്ത രാജ്യമാണ്. കൊതുകുകള്‍ മാത്രമല്ല, വേനല്‍കാലത്ത് ഇവിടെ രാത്രിയിലും സൂര്യന്‍ തലയ്ക്ക് മുകളിലുണ്ടാകും. ജൂണ്‍ മാസത്തിലും ഇവിടെ സൂര്യന്‍ അസ്തമിക്കാറില്ല.
അലാസ്കയിലെ ബാരോയില്‍ മെയ് അവസാനം മുതല്‍ ജുലൈ അവസാനം വരെ സൂര്യാസ്തമയമുണ്ടാകില്ല. കൂടാതെ ഇവിടെ സൂര്യന്‍ നവംബര്‍ ആദ്യം മുതല്‍ ഒരു മാസം ഉദിക്കില്ല. ഇതിനെയാണ് പോളാര്‍ നൈറ്റ് എന്ന് പറയുന്നത്. തണുപ്പ് കാലത്ത് ഇവിടെ ദിവസം മുഴുവന്‍ ഇരുട്ടായിരിക്കും.