വർഷകാലങ്ങളിൽ മലമുകളില്‍ നിന്നും പതഞ്ഞൊഴുകി വരുന്ന പാല്‍ നിറത്തില്‍ താഴ്വാരത്തുള്ള കൊക്കരക്കുളം കയത്തിലേക്ക് പതിക്കുന്ന അരുവിയില്‍ നിന്നുമാണ് പാല്‍ക്കുളം എന്നുള്ള നാമം ആണ് മലയ്ക്ക് കിട്ടിയിരിക്കുന്നത്. വേനല്‍ക്കാലത്ത് ഈ അരുവി വറ്റിവരണ്ടണ് കിടക്കാറുള്ളത്. അതുകൊണ്ട് തന്നെ ഈ പാൽകുളം സന്ദർശിക്കാനായി വർഷകാലത്ത് തന്നെ പോകേണ്ടി ഇരിക്കുന്നു.
ഇവിടേക്ക് എത്തിച്ചേരാനായി പ്രധാനമായും മൂന്ന് വഴികളാണ് ഉള്ളത്. ഇടുക്കി ഏറണാകുളം പാതയില്‍ നിന്നും തിരിഞ്ഞു പോകുന്ന വഴിയിൽ ഒന്ന് ചുരുളിയില്‍ നിന്നും ആല്പ്പാര വഴി പാല്ക്കുലത്തിന്റെ വടക്കായി എത്താൻ സാധിക്കും. നവംബര്‍ മുതല്‍ മേയ് പകുതി വരെയാണ് ഇവിടേക്ക് സന്ദര്ശനത്തിനുള്ള ഏറ്റവും അനുയോജ്യമായ സമയം. ഈ സമയങ്ങളിൽ വന്യമൃഗങ്ങളെ കാണാനും സാധിക്കുന്നതാണ്.
പാൽക്കുളം കാട്ടിനുള്ളിലേക്ക് പോകുന്ന വേളയിലെ ട്രക്കിങ്ങിൽ പല പുതിയ കാഴ്ചകളും നമുക്ക് വിസ്മയമേകും. കാട്ടിലേക്ക് ഉള്ള യാത്ര വളരെ സാഹസികതകൾ നിറഞ്ഞതാണ്. കുറച്ചു . മണിയരന്കുടി വരെ വാഹനത്തിലും അതിനുശേഷം കാല്നടയാത്രയും ഉണ്ടാകും. സാഹസികതയോട് ഏറെ താല്പര്യം ഉള്ളവർ വേണം ഇവിടേക്ക് യാത്ര തിരിക്കേണ്ടത്. 4 കി. മി. ഇടുക്കി റിസര്‍വ് വനമാണ്. കാട്ടാന, കരടി, പുലി, കാട്ടുപോത്ത് , ചെന്നായ, കാട്ടുനായ, കാട്ടുപന്നി , കുറുക്കന്‍ , മ്ലാവ് , മാന്‍ , കേഴ മുതലായ ജന്തുക്കളും പെരുമ്ബാമ്ബ് , മൂര്‍ഖന്‍ , അണലി , രാജവെമ്ബാല മുതലായ ഇഴജന്തുക്കളും കരിന്തേള്‍ , പഴുതാര മുതലായവയും ഇവിടെ ഉണ്ടാകുകയും ചെയ്യുന്നു.