ഇടുക്കി ജില്ലയിൽ യാത്രക്കാരെ മാടിവിളിക്കുന്ന ഒരു ഇടമാണ് കുളമാവ്. ഇതിന് കാരണം ഇവിടത്തെ പ്രകൃതി രമണീയത തന്നെയാണ്.ഇവിടെ ഏറെ ആകർഷണം എന്ന് പറയുന്നത് കുളമാവ് ഡാം തന്നെയാണ്. പെരിയാർ നദിക്കു കുറുകെ ഇടുക്കി ജില്ലയിലെ അറക്കുളം ഗ്രാമപഞ്ചായത്തിലെ കുളമാവിൽ നിർമിച്ചിട്ടുള്ള അണക്കെട്ടാണ് കുളമാവ് അണക്കെട്ട്. ഈ അണക്കെട്ടിന്റെയും ലക്ഷ്യം വൈദ്യുതോല്‌പാദനം തന്നെയാണ്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ 3 അണക്കെട്ടുകൾ നിർമ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിർത്തിയിരിക്കുന്നത്. പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു എന്നൊരു പ്രത്യേകതയും ഉണ്ട്. ഇടുക്കി അണക്കെട്ടിന്റെ തെക്കുഭാഗത്തായാണ് ഈ അണക്കെട്ടിന്റെ സ്ഥാനം. തൊടുപുഴയിൽനിന്നും ഇടുക്കിയിലേക്കുള്ള പ്രധാന പാത ഈ അണക്കെട്ടിനു മുകളിലൂടെയാണ്. 60 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഡാമിനുള്ളത്.
ഈ അണക്കെട്ടിനു മുകളിലൂടെയാണെന്നതാണ് തൊടുപുഴയിൽനിന്നും ഇടുക്കിയിലേക്കുള്ള പ്രധാന പാത ഏറെ കൗതുകകരം. ഇതുപോലെ ഇടുക്കിയിൽ നിരവധി ഇടങ്ങളാണ് കാണികളെ ആകർഷിക്കുന്നത്. മൂലമറ്റത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞാണ് കുളമാവിലേക്ക് പോകേണ്ടത്. ഇവിടത്തെ മഞ്ഞണിഞ്ഞ കുന്നുകളും മലയിടുക്കുകളുമൊക്കെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. കാടിന്റെ വശ്യത നന്നായി ഡാമിൽ നിന്നും കുറച്ചൊന്ന് മാറിയാൽ ആസ്വദിക്കാൻ കഴിയും. . സാഹസികത ഇഷ്‌ടപ്പെടുന്നവർക്ക് തീർച്ചയായും ആസ്വദിക്കാൻ കഴിയുന്നയിടമാണ് അവിടെ നിന്നും കുറച്ചു അകലെ ഉള്ള വലിയമാവ്. ഓഫ് റോഡ് യാത്ര തിങ്ങി നിറഞ്ഞു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെയുള്ള മൺപാതയിലൂടെ വേണം നടത്താൻ.