ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഉയരമുള്ള ഒരു ടീ എസ്റ്റേറ്റ് (ഫാക്ടറി ), സമുദ്ര നിരപ്പിൽ നിന്നും 7130 അടി ഉയരം, മുന്നാറിൽ നിന്നും 32KM അകലെ ഉള്ള കൊളുക്കുമലയിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ തന്നെ മനോഹര കാഴ്ച എന്ന് പറയുന്നത് തന്നെ സൂര്യോദയം ആണ്. പുലർച്ചെ കയറണം എന്ന ലക്ഷ്യത്തിൽ എത്തിയിരുന്നു എങ്കിലും സൂര്യനെല്ലിയിലേ ഉള്ള പ്രവേശനം ഏറെ അപകടം നിറഞ്ഞതായിരുന്നു. അതിരാവിലെ 5:00 PM ന് യാത്ര ആരംഭിച്ചിരുന്നു. ഈ സമയം ഈ വഴിക്ക് പോകുന്നതിൽ എതിർപ്പുകൾ പലരും പ്രകടിപ്പിച്ചിരുന്നു. വളരെ പതുക്കെയായിരുന്നു വണ്ടി നീങ്ങിയതും.
ദുരെ ഉള്ളത് ഒന്നും വ്യക്തമല്ലായിരുന്നു ഉള്ളിൽ ആകെ ഭയവും, പ്രതീക്ഷയും ഏറെയായിരുന്നു. അങ്ങനെ യാത്ര ചെയ്തു സൂര്യനെല്ലിയിലേക്ക്, ഇവിടുത്തെ ടൂറിസത്തിനു കീഴിൽ ഉള്ള ജീപ്പിനു മാത്രമേ ഇങ്ങോട്ട് പ്രവേശനം ഉള്ളൂ, 2000 രൂപയാണ് ഓഫ്‌റോഡ് ജീപ്പ് യാത്രക്, അങ്ങനെ അവിടെ നിന്നും കിലോമീറ്ററുകൾ തേയില തോട്ടങ്ങൾകിടയിലൂടെ ഉള്ള ഓഫ്‌റോഡ് യാത്ര, മുകളിലേക്ക് . മഞ്ഞിൽ പുതപ്പിച്ച മലയിലേക്ക് ആയിരുന്നു ജീപ്പ് സവാരി അവസാനിച്ചത്.
കോടമഞ്ഞിൽ പൊട്ടി വിരിയുന്ന സൂര്യനെ കാണാമെങ്കിലും അതിരാവിലെ തന്നെ എത്തേണ്ടതുണ്ട്. പകൽ വേലകൾ ഏറെ പ്രസന്നമാണ് ഇവിടെ ഒപ്പം തണുപ്പും. ഇവിടെ ആസ്വധിക്കാൻ ഉള്ള മറ്റൊന്നായിരുന്നു സിംഹത്തിന്റെ തലയെടുപ്പുള്ള പാറ. പിന്നെ ഇവിടെ നിന്നും വശ്യമുള്ളവർക് ടീ ഫാക്ടറി വിസിറ്റ് ചെയ്യാനുള്ള അവസരവും ലഭ്യമാണ്. എല്ലാ ആസ്വാദനവും കഴിഞ്ഞ് പിന്നെ തിരികെ വീണ്ടും ഒരു മടക്കം.