ഒട്ടുമിക്ക ആളുകളും യാത്ര പോകുന്ന വിനോദ കേന്ദ്രങ്ങളിൽ ഒന്നാണ് ഊട്ടി. നിരവധി സ്ഥലങ്ങളാണ് ഊട്ടിയിൽ കാണാനായി ഉള്ളത്. ഗൂഡല്ലൂരില്‍ നിന്നും ഊട്ടിക്കു പോകുന്ന വഴിയിലാണ് സൂചി മല ഏവരെയും ആകർഷിക്കുന്ന ഒന്നാണ്.
ഇവിടേക്ക് ഉള്ള യാത്ര എന്ന് പറയുന്നത് മാനം മുട്ടേ നിരന്നു നിൽക്കുന്ന യൂക്കാലി മരങ്ങള്‍ക്ക് ഇടയിലൂടെയാണ്. റോഡില്‍ നിന്നും സൂചി മലയിലേക്കു തിരിയുന്നിടത്തായി വണ്ടി പാർക്ക് ചെയ്യാനായി സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചെറിയ കല്‍പടവുകളോട് കൂടിയ ഒരു ഇറക്കമാണ് ആദ്യമായി കാണുക. അതിന് ശേഷം കയറ്റം തുടങ്ങും കുത്തനെ ഉള്ള കയറ്റം . കല്ലുകള്‍ പാകിയ നടവഴിക്ക് ഇടതു വശത്ത് വലിയ കൊക്കകളാണ് എങ്കിൽ കൂടിയും അവിടേക്ക് പിടിച്ച് കയറാൻ ഇരുമ്പ് വേലികള്‍ ഉണ്ടാകും.
അതേ സമയം വലതുഭാഗത്തെ കാഴ്ച്ചകൾ ഏറെ കുളിർമ നൽകുന്ന ഒന്നാണ്. നിറയെ കാട്ടുപുല്ലുകളാണ് അവിടം. പിന്നാലെ അവിടത്തെ കാഴ്ചയെന്ന് പറയുന്നത് കലപഴക്ക ത്തിന്റെ വിള്ളലുകളും, വന്നുപോയവരുടെ പേരുകളും കൊണ്ട് കൊണ്ട് ഒരു കോച്ച് വീട് കാണാൻ സാധിക്കും. എന്നാൽ അതിന്റെ കൈവരികളില്‍ പിടിച്ചു കൊണ്ട് താഴേക്ക് നോക്കുന്ന വേളയിൽ മേഘങ്ങള്‍ ക്കിടയിലൂടെ പച്ച വിരിപ്പ് പുതച്ച പാടം കാണാൻ സാധിക്കുന്നു. താഴെ കാഴ്‌ചയ്‌ക്ക് തീപ്പെട്ടിക്കൂടുകള്‍ പോലെ തോന്നിക്കുന്ന കൊച്ചു വീടുകളും കാണാൻ സാധിക്കുന്നു. അതോടൊപ്പം നിറയെ പാറകൂട്ടങ്ങളും കാണാൻ സാധിക്കുന്നു. പുലര്‍ക്കാലത്തെ യാത്രയാണ് ഇത് എങ്കിൽ നല്ല മഞ്ഞില്‍ കുളിച്ചു പോരാം. ഇനിയുമേറെ വിശേഷങ്ങൾ ഈ സ്ഥലത്തെ കുറിച്ച് പറയാനുണ്ടാകും. ഗോക്കാല്‍.മലയുംതവള മലയും, എല്ലമല വെള്ളച്ചാട്ടങ്ങളും, എല്ലാം തന്നെ അവയിൽ ഉൾപ്പെടുന്നതാണ്.