Latest News

ചിറ്റിപാറ എന്ന അനന്തപുരിയുടെ മീശപ്പുലിമല '

Benny Dhayal
ചിറ്റിപാറ എന്ന അനന്തപുരിയുടെ മീശപ്പുലിമല '

പ്രതീക്ഷിതമായാണ് ' ചിറ്റിപാറ ' എന്ന സ്ഥലത്തിനെകുറിച്ച മ്മടെ ജിം ട്രെയ്‌നര്‍ സിനോജ്ഖന്‍ഫ സിനോജ് പറഞ്ഞത്. വീട്ടില്‍ നിന്നും വെറും 16 കിലോമീറ്റര്‍ മാത്രമുള്ള ചിറ്റിപാറ .ഗൂഗിള്‍ മാപ്പില്‍പോലും ലിസ്റ്റുചെയ്യപ്പെടാത്ത അവനെ കാണാന്‍ രാത്രി 11 മണിക് പ്ലാന്‍ ചയ്തു പുലര്‍ച്ചെ 5 മണിക് ഞാനും അന്‍സാര്‍ അന്‍സുവും പുറപ്പെട്ടു .

വഴി ഒരു ഏകദേശ ധാരണയല്‍ വണ്ടിഎടുത്തു .നെടുമങ്ങാട് നിന്നും ആര്യനാടുപോകുന്ന വഴി കളിയില്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു പറണ്ടോട് വിനോബാനിേതന്‍ മലയടി വലിയവിളാകം ആയിരവല്ലി തമ്പുരാന്‍ക്ഷേത്രം കഴിഞ്ഞു മുന്നോട്ടുപോയി ഒരു 'V' ജംഗ്ഷനില്‍ വന്നു എടത്തോട്ടുു തിരിഞ്ഞു ചിറ്റിപാറ . വഴിതെറ്റാതിരിക്കാന്‍ ഉറങ്ങിക്കിടന്ന വീട്ടുകാരെവരെ വിളിച്ചുണര്‍ത്തി വഴി ചോദിച്ചു .
ആ നാട്ടുകാരനായിട്ടും വഴികണ്ടുപിടിക്കാന്‍ കുറച്ച പാടുപെട്ടു .

( മറ്റൊരു വഴി - നെടുമങ്ങാട് നിന്നും പൊന്മുടി പോകുന്ന റൂട്ടില്‍ - തൊളിക്കോട് - ഇരുതലമൂല - മലയടി )

മലയുടെ ഏകദേശം അടുത്തുവരെ ടു വീലര്‍ പോകും , വണ്ടി വഴിയരികില്‍ വച്ച് മുകളിലോട്ടു 1 കൊലോമീറ്ററോളം നടക്കാന്‍ ഉണ്ട് .

നടന്നു മുകളില്‍ എത്തുമ്പോ ചിറ്റിപാറ ആയിരവലമ്പുരാന്‍ക്ഷേത്രം കാണാന്‍ പറ്റും .അമ്പലത്തിന്റെ സൈഡിലൂടെ ഉള്ളു കാട്ടുവഴിയിലൂടെ മുകളിലേയ്ക്കു നടന്നുകയറിയഞ്ഞങ്ങള്‍ കണ്ടത് കൊളുക്കുമലയെയും രാമക്കല്‌മേടിനെയും വെല്ലുന്ന കാഴ്ച. ഞങ്ങളുടെ കാഴ്ചയെ ഉപബോധമനസിനു തിരിച്ചറിയാന്‍ അല്പം സമയം വേണ്ടിവന്നു . അവര്‍ണനീയം അതിസുന്ദരം എന്നൊക്കെപറഞ്ഞു ആ കാഴ്ചയുടെ ഭംഗി കളയാന്‍ ഞാനാഗ്രഹികുന്നില്ല .

മലയുടെമുകളില്‍ ഒരു വശത്തു പൊന്മുടിയും ബ്രൈമൂറും വരയാടുമൊട്ടയും അതിനുതാഴെ പാലോടും വിതുരയും പെരിങ്ങമലയും നെടുമങ്ങാടും ആര്യനാടും തണുത്ത പഞ്ഞികെട്ടുകള്‍ മൂടിപ്പുതച്ചു കിടന്നുറങ്ങുന്നുണ്ടായിരുന്നു .

ദിവാകരന്റെ കാഴ്ചകള്‍ കോടമഞ്ഞു മറച്ചിരുന്നു , നേരം പുലര്‍ന്നതുപോലും അറിഞ്ഞില്ല . നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അടിവാരത്തെ അമ്പലത്തില്‍ നിന്നും 
' കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി ' എന്ന ഗാനം ഒഴുകിവന്നു. എന്തുകൊണ്ടും ആ സാഹചര്യത്തിന് പറ്റിയ ഗാനം .

ഞങ്ങളെക്കൂടാതെ വേറെ രണ്ടുപേരുംകൂടെ അവിടെ വന്നു , ആ മലയുടെ ഒരു ഭാഗം കുറച്ചവര്‍ഷങ്ങള്‍ക് മുന്‍പ് അടര്‍ന്നുവീണു എന്നവര്‍ പറയുകയുണ്ടായി .
എന്റെ നാടിന്റെ സൗന്ദര്യം ഒപ്പുയെടുക്കാന്‍ ക്യാമറക്കണ്ണുകള്‍ മിഴിതുറന്നു പക്ഷെ ആ സൗന്ദര്യം മനസുകൊണ്ടൊപ്പികെടുകാനേ കഴിഞ്ഞുള്ളു .

ആരാലും അറിയപ്പെടാതെ വളരെകുറച്ച സന്ദര്‍ശകരുള്ള സുന്ദരി .നല്ല ശുദ്ധ വായു മാലിന്യങ്ങളില്ല .എന്നു ആ ഭംഗി നിലനില്‍കണേയെന്നുള്ള പ്രാര്‍ത്ഥനയോടെ തിരിച്ചിറങ്ങി .
ജീശിെേ ീേ യല ചീലേറ 
1)കുടിക്കാന്‍ വെള്ളം , ിമെരസ െകരുതുന്നത് നന്നായിരിക്കും .
2) അതിസാഹസികത കാണിക്കരുത് , സഹായിക്കാന്‍ അടുത്തൊന്നും ആരും ഉണ്ടാകില്ല 
3)സ്വാഭാവിക സൗന്ദര്യം നശിപ്പിക്കരുത് 
4)വഴി കൃത്യമായി ചോദിച്ചു പോകുക

' യാത്രകള്‍ അവസാനിക്കുന്നില്ല ' 

NB :റിസേര്‍വ് വനം ആയതിനാലും ,സുരക്ഷ പ്രശ്‌നം ഉള്ളതിനാലും സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല എന്ന് ഫോറസ്റ്റ് പോലീസ് വകുപ്പ് അറിയിച്ചു

Image may contain: cloud, sky, mountain, ocean, outdoor, nature and water

Image may contain: cloud, sky, mountain, outdoor and nature

A journey Cheetippara in Trivandrum travel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES