ചേറുനിറഞ്ഞ വരമ്പിനപ്പുറത്തെ കനാല്‍ പാലമിറങ്ങിയാല്‍ പിന്നെ കണ്ണെത്താദൂരത്തോളം വയലേലകളാണ്. പാലത്തിനു താഴെയുള്ള ചാലുകളാണ് വാണിയമ്പാറയിലെ പുഞ്ചപ്പാടത്തിന്റെ ജീവന്‍. മരാട്ടെ ചിന്നക്കുട്ടന...