ഷവോമിയുടെ പുതിയ റെഡ്മിബുക്ക് എയര്‍ 13 ലാപ്‌ടോപ്പ് പുറത്തിറക്കി. ഈ ലാപ്ടോപ്പ് ചൈനയില്‍ പ്രീ-ഓര്‍ഡറിനായി ലഭ്യമാക്കി തുടങ്ങി. ഓള്‍-മെറ്റല്‍ ബോഡിയുമായിട്ടാണ് ഈ ലാപ്ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്.
റെഡ്മിബുക്ക് എയര്‍ 13 ലാപ്‌ടോപ്പിന് 253 ഃ 1600 പിക്‌സല്‍ റെസല്യൂഷനുള്ള 13.3 ഇഞ്ച് ഡിസ്‌പ്ലേയും 16:10 ആസ്പാക്ട്റേഷിയോയും ഉണ്ട്. ഡിസ്പ്ലേ 100% ഞെഏആ കളര്‍ ഗാമറ്റിനെയും 300ിശെേ ബ്രൈറ്റ്നസും സപ്പോര്‍ട്ട് ചെയ്യുന്നു. ഡിസി ഡിമ്മിംഗ് പോലുള്ള ഫീച്ചറുകള്‍ക്കുള്ള സപ്പോര്‍ട്ടും ഈ ഡിവൈസില്‍ ഉണ്ട്.
4.5ഏഒ്വ വരെ ടര്‍ബോ ബൂസ്റ്റ് ക്ലോക്ക് ചെയ്യാന്‍ കഴിയുന്ന 10വേ ജനറേഷന്‍ ഇന്റല്‍ കോര്‍ ശ510210ഥ പ്രോസസറാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. 5 ജിബി എസ്എസ്ഡിയുള്ള 8 ജിബി, 16 ജിബി റാം വേരിയന്റുകളാണ് ഈ ലാപ്ടോപ്പിനുള്ളത്. 41ണവ ബാറ്ററിയാണ് ഈ ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. ഇത് എട്ട് മണിക്കൂര്‍ വരെ ബാറ്ററി ബാക്ക് അപ്പ് നല്‍കുന്നു. ചാര്‍ജ് ചെയ്യുന്നതിനായി ലാപ്ടോപ്പിനൊപ്പം 65ണ യുഎസ്ബി-സി അഡാപ്റ്ററും കമ്ബനി നല്‍കുന്നുണ്ട്.
ലാപ്‌ടോപ്പില്‍ രണ്ട് യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകളും വലതുവശത്ത് 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്. ഡിവൈസില്‍ ഓള്‍-കോപ്പര്‍ ഹീറ്റ് ഡിസിപ്പേഷന്‍ സംവിധാനമാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ബ്ലൂടൂത്ത് 5.1, വൈ-ഫൈ 6 സപ്പോര്‍ട്ടും ഉണ്ട്. ഈ ലാപ്ടോപ്പിന്റെ 8 ജിബി റാമും 512 ജിബി എസ്എസ്ഡിയുമുള്ള എന്‍ട്രി ലെവല്‍ മോഡലിന് 4,899 യുവാനാണ് വില. ഹൈ എന്‍ഡായ 16 ജിബി റാമും 512 ജിബി എസ്എസ്ഡിയുമുള്ള മോഡലിന് 5,199 യുവാന്‍ ആണ് വില.