ഗൂഗിള്‍ ജിമെയിലിന്റെ ഐഓഎസ് ആപ്ലിക്കേഷനില്‍ പുതിയ അപ്‌ഡേറ്റ്. ജിമെയിലിന് പ്രത്യേക വിഡ്‌ജെറ്റ് ഇനി ഐഓഎസ് 14 ലും അതിന് ശേഷവുമുള്ള ഉപകരണങ്ങളില്‍ ലഭിക്കും. ഇന്‍ബോക്‌സില്‍ ഉപയോക്താക്കള്‍ക്ക് ഈ വിഡ്‌ജെറ്റിലൂടെ തിരയാനും പുതിയ സന്ദേശങ്ങള്‍ കമ്ബോസ് ചെയ്യാനും കഴിയും.
അവരുടെ ഇന്‍ബോക്‌സ് ഉപയോക്താക്കള്‍ക്ക് ജിമെയില്‍ വിഡ്‌ജെറ്റില്‍ കാണാന്‍ സാധിക്കില്ല. പകരം സാധിക്കുന്നത് , ഇന്‍ബോക്‌സിലെ മെയിലുകള്‍ തിരയാനും പുതിയ സന്ദേശം കമ്ബോസ് ചെയ്യാനുമാണ്.
അതോടൊപ്പം തന്നെ വായിക്കാത്ത ഇമെയിലുകള്‍ കാണുന്നതിനുള്ള ഒരു ഷോട്ട്കട്ടും ഉണ്ട്.
മാത്രമല്ല, അപ്‌ഡേറ്റ് ഇതിനോടകം തന്നെ ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫിറ്റ് ആപ്ലിക്കേഷനുകള്‍ക്കും അവതരിപ്പിച്ചിട്ടുണ്ട്. ഈ രണ്ട് ആപ്ലിക്കേഷനുകള്‍ക്കും വിഡ്‌ജെറ്റ് പിന്തുണ ലഭിക്കും. ഇനി ക്രോം ബ്രൗസറിനും കലണ്ടര്‍ ആപ്ലിക്കേഷനും റിപ്പോര്‍ട്ട് പ്രകാരം വിഡ്ജറ്റ് പിന്തുണ നല്‍കുമെന്നും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ ഐഓഎസ് 12.0 ലും അതിന് ശേഷവുമുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലും പുറത്തിറക്കി. നേരത്തെ വിഡ്ജറ്റ് ഗൂഗിള്‍ ഫോട്ടോസ്, യൂട്യൂബ് മ്യൂസിക്, ഗൂഗിള്‍ സെര്‍ച്ച് ആപ്പ് എന്നിവയ്ക്കും അവതരിപ്പിച്ചിട്ടുണ്ട്.