വാട്‌സപ്പ് അതിന്റെ വരാനിരിക്കുന്ന പതിപ്പുകളില്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യുന്നതിനുള്ള ഫീച്ചര്‍ നീക്കം ചെയ്യുന്നു. ഐഫോണ്‍ 2.19.60.5 പതിപ്പില്‍ ഈ മാറ്റം ഇതിനകം പുറത്തുവന്നിരിക്കുകയാണ്. ഈ പുതിയ മാറ്റം ആപ്പ്‌സിന്റെ ബീറ്റ പതിപ്പിലും കാണാം.
ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ചുള്ള മാറ്റം ബീറ്റ പതിപ്പില്‍ അവതരിപ്പിച്ചു കഴിഞ്ഞു. വ്യാപകമായി പൊതു വേര്‍ഷനില്‍ ഈ ഫീച്ചര്‍ എപ്പോഴാണ് അവതരിപ്പിക്കുക എന്നത് വ്യക്തമായിട്ടില്ല. റിപ്പോര്‍ട്ട് പ്രകാരം ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പില്‍ പ്രൊഫൈല്‍ ചിത്രം സംരക്ഷിക്കാനുള്ള ശേഷിയെ ആപ്പ് മാറ്റിയിട്ടുണ്ടെന്നാണ് പറയുന്നത്.
ഈ പുതിയ മാറ്റം ഉടന്‍ തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഗാലറിയിലേക്ക് പ്രൊഫൈല്‍ ചിത്രം സംരക്ഷിക്കാന്‍ ഒരു ഫീച്ചര്‍ ഉപയോക്താവിന് നല്‍കിയിരുന്നു. പുതിയ ബീറ്റാ പതിപ്പ് പൂര്‍ണമായും ഷെയറിങ് ഐക്കണ്‍ നീക്കം ചെയ്തിരിക്കുകയാണ്.