മൂന്ന് ക്യാമറയുമായി വിവോ വൈ3 വിപണിയല്‍ പ്രവേശിച്ചിരിക്കുകയാണ്. വിവോ വൈ3 ചൈനയില്‍ ഇറക്കിയെന്നാണ് വിവരം. വൈ സീരീസിലുള്ള ഏറ്റവും പുതിയ സ്മാര്‍ട് ഫോണിന് നിരവധി പ്രത്യേകതയുണ്ട്. മൂന്ന് ക്യാമറകളോടെയാണ് വൈ3 വിപണിയിലെത്തുക. പുതിയ സ്മാര്‍ട് ഫോണിന്റെ വിലയും വിവോ പുറത്തുവിട്ടിട്ടുണ്ട്. 1500 യുആന്‍ ആണ് നിലവിലെ വില.
അതേസമയം വിവോ വൈ17 നുള്ള എല്ലാ ഗുണങ്ങളും വൈ3 ക്ക് ഉണ്ടെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. 6.35 ഇഞ്ച് വലിപ്പം വരുന്ന എച്ച്ഡി ഡിസ്‌പ്ലേ ആണ് വിഭാവനം ചെയ്യുന്നത്. കൂടാതെ 5,000 എംഎഎച്ച് ബാറ്ററി, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4 ജിബി റാം എന്നിവയാണ് വിവോ വൈ3യുടെ സവിശേഷത. ആന്‍ഡ്രോയിഡ് 9പൈ ഒഎസ് ആണ് ഫോണിയില്‍ ഉപയോഗിച്ചത്. 13എംപി സെന്‍സര്‍, 2എംപി സെക്കണ്ടറി സെന്‍സര്‍, 8എംപി സെന്‍സര്‍, എന്നീ ക്യാമറയാണ് ഫോണില്‍ ഉപയഗോച്ചിട്ടുള്ളത്.