റിലയന്‍സ് റീട്ടെയ്‌ലിന്റെ സ്വന്തം ഇ കൊമേഴ്‌സ് പോര്‍ട്ടലായ Ajio.com ല്‍ കൂടുതല്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അജിയോ ഗോള്‍ഡ് എന്ന ബ്രിഡ്ജ്-ടു-ആഡംബര വിഭാഗത്തിലാണ് ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുത്തുന്നത്. റിലയന്‍സ് ബ്രാന്‍ഡുകളിലൂടെ വിറ്റഴിക്കപ്പെടുന്ന എല്ലാ ബ്രിഡ്ജ് ആഡംബര ബ്രാന്‍ഡുകള്‍ക്കും അജിയോ ഗോള്‍ഡ് ആതിഥേയത്വം വഹിക്കും.
ഡീസല്‍, കനാലി, ഹ്യൂഗോ ബോസ്, ഫുര്‍ല, ജ്യൂസി കോച്ചൂര്‍, കേറ്റ് സ്‌പെയ്ഡ് എന്നിവയുള്‍പ്പെടെയുള്ള നാല് ഡസന്‍ കണക്കിന് ഇന്ത്യയിലെ ഏറ്റവും വലിയ ആഗോള മാര്‍ക്കറ്റ് ലേബലുകള്‍ റിലയന്‍സ് ബ്രാന്‍ഡ് വില്‍ക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ സ്റ്റീവ് മാഡന്‍, ഡിസി ഷൂസ്, ഗ്യാസ്, സ്യൂഗ്‌സ്വില്‍വര്‍ എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ അജിയോ ഉള്‍പ്പെടുത്തി. ഏതാനും മാസം മുന്‍പ് അവതരിപ്പിക്കപ്പെട്ട അജിയോ ഗോള്‍ഡിന്റെ കീഴില്‍ ആ ബ്രാന്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തു. ജി സ്റ്റാര്‍്, എഫ്.സി.ക്, ഗസ്സ്് തുടങ്ങിയ കമ്പനികളാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്.