Latest News

തിരക്കഥാകൃത്തായ യുവതിയെ വീഡിയോ കോള്‍ ചെയ്ത് നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും; വീഡിയോകോള്‍ ചെയ്ത് അശ്ലീലം കാണിച്ച പരാതി ഇത് ആദ്യ സംഭവമെന്ന് മുംബൈ പൊലീസും; സീരിയല്‍ തിരക്കഥാകൃത്തിന്റെ പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

Malayalilife
തിരക്കഥാകൃത്തായ യുവതിയെ വീഡിയോ കോള്‍ ചെയ്ത് നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും; വീഡിയോകോള്‍ ചെയ്ത് അശ്ലീലം കാണിച്ച പരാതി ഇത് ആദ്യ സംഭവമെന്ന് മുംബൈ പൊലീസും; സീരിയല്‍ തിരക്കഥാകൃത്തിന്റെ പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

നിതാ തിരക്കഥാകൃത്തിനെ വീഡിയോ കോള്‍ ചെയ്ത ശേഷം യുവാവിന്റെ 'നഗ്നതാ പ്രദര്‍ശനവും സ്വയം ഭോഗവും. കഴിഞ്ഞ ദിവസം മുംബൈയിലാണ് കേസിനാസ്പതമായ സംഭവം നടന്നത്. വെബ് ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്ക് തിരക്കഥയെഴുതുന്ന യുവതിയുടെ ഫോണിലേക്കാണ് കോളെത്തിയത്.വെള്ളിയാഴ്ച്ച വൈകിട്ട് 4.21നാണ് പ്രതി യുവതിയുടെ ഫോണിലേക്ക് വിളിച്ചത്. സ്‌കൈപ്പ് ആപ്ലിക്കേഷന്‍ വഴി വന്ന കോളില്‍ മുഖം മറച്ചാണ് പ്രതി നിന്നിരുന്നത്.

ഇയാള്‍ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങളും വീഡിയോ കോളിലുണ്ടായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മാത്രമല്ല കോള്‍ കട്ട് ചെയ്ത ഉടന്‍ തന്നെ മുംബൈ പൊലീസിനെ ഈ വിവരം യുവതി ട്വീറ്റ് വഴി അറിയിച്ചു. മാത്രമല്ല ശനിയാഴ്ച്ച രാവിലെ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി.

മുഖം വ്യക്തമായില്ലെന്നും പ്രതി തന്റെ ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വീഡിയോ കോള്‍ വഴി ഇത്തരമൊരു കേസ് മുംബൈയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഇതാദ്യമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, ഐടി ആക്ടിലെ 67 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

sexual harassment against women script writer in mumbai

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക