പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമിയുടെ റെഡ്മി ഫോണുകളാണ് രാജ്യത്തെ വിപണിയിലെ വമ്പന്മാർ. എല്ലാ വർഷവും റെഡ്മി വിവിധ വിലകളിൽ ഫോണുകൾ മാർക്കറ്റിൽ അവതരിപ്പിക്കാറുണ്ട്. റെഡ്മി നോട്ട് പ്രോയും, റെഡ്മി നോട്ട് സീരിസുമെല്ലാം എക്സ്ട്ര പവറും പെർഫോമൻസും പ്രതീക്ഷിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്. റെഡ്മി സീരിസ് അത്രയും മികച്ചതല്ലെങ്കിലും സാധാരണക്കാരായ ഉപഭോക്താക്കൾക്കായി കമ്പനി വിപണിയിൽ എത്തിക്കുന്നതാണ്. റെഡ്മിയുടെ എ സീരിസാണ് വിലയിൽ ഏറെ സ്വീകാര്യമായ ഫോണുകൾ.
ഷവോമിയുടെ റെഡ്മി 5A കമ്പനിയുടെ എക്കാലത്തെയും ബെസ്റ്റ് സെല്ലറാണ്. 2017 ഒക്ടോബർ അവതരിപ്പിച്ച റെഡ്മി 5A ഫോണിന്റെ പത്തു മില്യൺ യൂണിറ്റുകളാണ് ഒറ്റ വർഷത്തിനുള്ളിൽ വിറ്റുപോയത്. ഈ ഗണത്തിലേക്കാണ് റെഡ്മി 8Aയും കമ്പനി അവതരിപ്പിക്കുന്നത്.
ഓറ ഡിസൈനിലെത്തുന്ന ഫോണാണ് റെഡ്മി 8A. സാധാരണ എ സീരിസുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ഡിസ്‌പ്ലേയാണ് ഈ ഫോണിന്രേത്. രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. അതേസമയം 32 ജിബി ഇന്റേണലാണ് ഏറ്റവും ചെറിയ ഇന്റേണല്ലെന്നും എടുത്തുപറയണം. 2GB റാം, 3GB റാം എന്നിയോടൊപ്പമാണ് 32 GB ഇന്റേണൽ മെമ്മറിയും ലഭിക്കുന്നത്. 2GB റാം ഫോണിന് 6499 രൂപയും 3GB റാം ഫോണിന് 6999 രൂപയുമാണ് വില.
6.22 ഇഞ്ച് ഡിസ്‌പ്ലേയിലെത്തുന്ന ഫോണിന്റെ പ്രവർത്തനം ക്വുവൽകോം സ്‌നാപ്ഡ്രാഗൻ 439 പ്രൊസസറിലാണ്. 512 GB വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറിയും വർധിപ്പിക്കാവുന്നതാണ്. പിന്നിൽ 12 MPയുടെയും മുന്നിൽ 8 MPയുടെയും ക്യാമറകളാണ് ഫോണിലുള്ളത്. 5000mAhന്റെ ബാറ്ററിയാണ് ഫോണിന്റെ എടുത്തുപറയേണ്ട ഒരു പ്രത്യേകത. ടൈപ്പ് സി ചാർജർ ഉപയോഗിച്ച് 18W ഫാസ്റ്റ ചാർജിങ്ങും കമ്പനി അവകാശപ്പെടുന്നു.
റെഡ്മി നോട്ട് 8 പ്രോയും കഴിഞ്ർ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചു. മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തുന്നത്. വിലയിലും സമാനമായ മാറ്റങ്ങൾ വ്യക്തമാണ്. 6GB റാം 64 GB ഇന്രേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന്റെ വില 14,999 രൂപയാണ്. The 6GB റാം 128GB ഇന്രേണൽ മെമ്മറിയുമായി എത്തുന്ന ഫോണിന് 15, 999 രൂപയും ഏറ്റവും ഉയർന്ന മെമ്മറി പാക്കേജുമായി എത്തുന്ന 8GB റാം 128GB ഇന്രേണൽ മെമ്മറിയുമുള്ള ഫോണിന് 17, 999 രൂപയുമാണ് വില. ആമസോണിലും എംഐ ഡോട്ട് കോമിലും ഒക്ടോബർ 21ന് ഉച്ചയ്ക്ക് 12 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും.
റെഡ്മി നോട്ട് 8 പ്രോ ഫോണിന്റെ ഡിസ്‌പ്ലേ 6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസാണ്. 2340×1080 പിക്സലാണ് ഫോണിന്റെ റെസലൂഷൻ. ഫോണിന്റെ ഗൊറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നൽകും. 12nm മീഡിയ ടെക് ഹീലിയോ G90T പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 64 MPയുടെ പ്രൈമറി സെൻസറിനു പുറമെ 8 MPയുടെ അൾട്ര വൈഡ് സെൻസറും 2 MP വീതമുള്ള ഡെപ്ത് സെൻസറും ഡെഡിക്കേറ്റഡ് മാക്രോ സെൻസറുമാണ് ഫോണിന്റെ പിൻവശത്തുള്ളത്. 20 MPയുടേതാണ് സെൽഫി ക്യാമറ.