Latest News

പുനഃചംക്രമണത്തിനായി നല്‍കിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റു; നിയമനടപടിയുമായി ആപ്പിള്‍

Malayalilife
പുനഃചംക്രമണത്തിനായി നല്‍കിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റു; നിയമനടപടിയുമായി   ആപ്പിള്‍

പുനഃചംക്രമണത്തിനും നശിപ്പിക്കാനുമായി നല്‍കിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇടപാടുകാരന്‍ മറിച്ചുവിറ്റെന്ന്  ആരോപണം ഉയർത്തി കൊണ്ട് ആപ്പിള്‍ കമ്പനിയുടെ പരാതി. കാനഡയിലെ ജിഇഇപി എന്ന കമ്പനിക്കെതിരെയാണ് നിലവിൽ  ആരോപണം ഉയർന്നിരിക്കുന്നത്. നിലവിൽ  മറിച്ചുവിട്ടിരിക്കുന്നത് ഒരു ലക്ഷത്തോളം ഐഫോണുകളും ഐപാഡുകളും ആപ്പിള്‍ വാച്ചുകളുമാണ്.

 ഉപഭോക്താക്കള്‍ക്ക് ഡാമേജായ ഉല്‍പ്പന്നങ്ങള്‍ അപായമുണ്ടാക്കിയേക്കാം എന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്.  ഈ വില്‍പ്പനയിലൂടെ കനേഡിയന്‍ കമ്പനി നേടിയ മുഴുവന്‍ ലാഭവും തങ്ങള്‍ക്ക് വേണമെന്നാണ് ആപ്പിളിന്റെ ആവശ്യം.  ഈ തുക 31 ദശലക്ഷം കനേഡിയന്‍ ഡോളര്‍ വരും. ആപ്പിള്‍ നിയമ പോരാട്ടം കനേഡിയന്‍ കമ്പനിക്കെതിരെ  നടത്തുമെന്ന് വ്യക്തമാക്കി.  

 അതേസമയം  കനേഡിയന്‍ കമ്പനി രംഗത്ത് ആപ്പിളിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച് വന്നു. കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ തങ്ങളുടെ അറിവില്ലാതെ  ഈ ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച് വിറ്റുവെന്നാണ് അവരുന്നയിക്കുന്ന  വാദം. കനേഡിയന്‍ കമ്പനിക്ക് 2015 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ  531966 ഐ ഫോണുകളും 25673 ഐപാഡുകളും 19277 ആപ്പിള്‍ വാച്ചുകളും നശിപ്പിക്കാനായി നല്‍കിയെന്നാണ് ആപ്പിളിന്റെ വാദം.  കര്‍ശനമായാണ് ആപ്പിള്‍ ഇ-വേസ്റ്റ് നിയന്ത്രണത്തില്‍ മുന്നോട്ട് പോകുന്നത്. 

recycling apple products reselling

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക