ഇന്ത്യയില്‍ ഗൂഗിളിനെ നേരിടാന്‍ സ്വന്തം മിനി ആപ്പ് സ്റ്റോര്‍ അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്മെന്റ്, സാമ്പത്തീക സേവന പ്ലാറ്റ്ഫോമായ പേടിഎം. പേടിഎമ്മിന്റെ ആപ്പ് സ്റ്റോര്‍ ഗൂഗിളിന്റെ ആധിപത്യത്തിന് നേരിട്ടുള്ള വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇന്ത്യന്‍ ഡെവലപ്പര്‍മാരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് സ്റ്റോര്‍ പുറത്തിറക്കിയതെന്ന് കമ്പനി പറയുന്നു.
കഴിഞ്ഞയാഴ്ച്ചയായിരുന്നു സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായ പേടിഎമ്മിന്റെ വിജയ് ശേഖര്‍ ശര്‍മ, റേസര്‍പെയുടെ ഹര്‍ഷില്‍ മാത്തൂര്‍ എന്നിവരും മറ്റ് അന്‍പത് സ്ഥാപകരും ഗൂഗിളിനെ വെല്ലുവിളിക്കാന്‍ ഒരു ഇന്ത്യന്‍ ആപ്ലിക്കേഷന്‍ സ്റ്റോര്‍ നിര്‍മ്മിക്കാനുള്ള സാധ്യത ചര്‍ച്ച ചെയ്തത്.
ചൂതാട്ട ഗെയിമിങ്ങിനെക്കുറിച്ചുള്ള ഡെവലപ്പര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് സെപ്റ്റംബര്‍ 18 ന് ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ നിന്ന് പേടിഎംഎമ്മിന്റെ പേയ്മെന്റ് അപ്ലിക്കേഷന്‍ താല്‍ക്കാലികമായി നീക്കംചെയ്തിരുന്നു. ഗൂഗിളിന്റെ ഈ നീക്കത്തെ തുടര്‍ന്നാണ് പുതിയ ആപ്പ് സ്റ്റോര്‍ പേടിഎം പുറത്തിറക്കിയത്.
ഗൂഗിള്‍ പ്ലേ സ്റ്റോര്‍ കമ്മീഷന്‍തുകയായി 30 ശതമാനമാണ് ആപ്പ് ഡെവലപ്പര്‍മാരില്‍ നിന്ന് ഈടാക്കുന്നത്. എന്നാല്‍ പുതിയ സ്റ്റോര്‍വഴി ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.ഡെക്കാത്ത്ലോണ്‍, ഓല, റാപ്പിഡോ, നെറ്റ്മെഡ്സ്, 1 എംജി, ഡൊമിനോസ് പിസ്സ, ഫ്രെഷ്മെനു, നോബ്രോക്കര്‍ എന്നിവയുള്‍പ്പെടെ മുന്നൂറിലധികം ആപ്ലിക്കേഷനുകള്‍ പേടിഎം ആപ്പ് സ്റ്റോറില്‍ ചേര്‍ന്നതായി കമ്പനി അറിയിച്ചു.