Latest News

ഓവൻ ഫുൾ ചിക്കൻ റോസ്‌റ്റ്

Malayalilife
ഓവൻ ഫുൾ ചിക്കൻ റോസ്‌റ്റ്

ചിക്കൻ കൊണ്ട് പലതരം വിഭവങ്ങൾ ഒരുക്കാം. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഓവൻ ഫുൾ ചിക്കൻ റോസ്‌റ്റ്. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

ഒരു ചിക്കൻ - രണ്ട് കിലോ

സവാള- രണ്ടെണ്ണം

കാരറ്റ്- രണ്ടെണ്ണം

സെലറി- രണ്ട് തണ്ട്

വെളുത്തുള്ളി- ഒന്ന്
കോൾഡ് പ്രെസ്ഡ് വെർജിൻ കോക്കനട്ട് ഓയിൽ- ആവശ്യത്തിന്

മല്ലിപ്പൊടി- കുറച്ച്

നാരങ്ങ

മിക്സെഡ് ഹെർബ്സ്, തൈം, റോസ്മേരി- ആവശ്യത്തിന്

ഉപ്പ്- പാകത്തിന്

കുരുമുളക് പൊടി- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഓവൻ 240 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്യുക. ചിക്കൻ നന്നായി വൃത്തിയാക്കി മാറ്റി വയ്ക്കാം. കാരറ്റ്, സവാള എന്നിവ അരിഞ്ഞ് വയ്ക്കുക. വെളുത്തുള്ളി തൊലിയോടു കൂടി തന്നെ ചതച്ചെടുക്കാം. ഇനി ഹെർബുകളും നുറുക്കി എടുക്കുക. വലിയ റോസറ്റിങ് ട്രേയിൽ വെർജിൻ കോക്കനട്ട് ഒായിലും മല്ലിപ്പൊടിയും ആദ്യം തയ്യാറാക്കിയ പച്ചക്കറികളും മിക്സ് ചെയ്യുക. ഇനി ബാക്കിയുള്ള മല്ലിപ്പൊടി വെളിച്ചെണ്ണയിൽ കുതിർത്തെടുക്കാം.ഇതും ഉപ്പും കുരുമുളക് പൊടിയും ചിക്കനിൽ നന്നായി പുരട്ടുക. ഇനി ചിക്കൻ പച്ചക്കറികൾക്ക് മുകളിൽ വയ്ക്കാം. ശേഷം മുകളിലായി നാരങ്ങാനീര് ഒഴിക്കണം. ഒരു നാരങ്ങ ചിക്കന് ഉള്ളിലേക്ക് വയ്ക്കണം. ഒപ്പം കുറച്ച ഹെർബ്സും. ഇനി ഓവൻ 200 ഡിഗ്രി സെൽഷ്യസിലേക്ക് ചൂട് കുറക്കാം. ചിക്കൻ ഒന്നര മണിക്കൂർ ഈ ചൂടിൽ വേവിക്കാം. ചിക്കൻ വെന്തുകഴിഞ്ഞാൽ ഒരു ട്രേയിലേക്ക മാറ്റി ഒരു ടിൻ ഫോയിൽ കൊണ്ട് കവർ ചെയ്ത് 15 മിനിറ്റ് വയ്ക്കുക. ഇനി സേർവിങ് പ്ലേറ്റിലേക്ക് മാറ്റിക്കോളൂ.
 

Read more topics: # oven full ,# chicken roast
oven full chicken roast

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES