Latest News

ഹൈദരാബാദില്‍ വണ്‍പ്ലസ് നിക്ഷേപിക്കാനൊരുങ്ങുന്നത് 1000 കോടി

Malayalilife
ഹൈദരാബാദില്‍ വണ്‍പ്ലസ് നിക്ഷേപിക്കാനൊരുങ്ങുന്നത് 1000 കോടി

 ആമസോണ്‍ കമ്പനിയുടെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം വന്നതിന് പിന്നാലെയാണ് 1000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നുവെന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിന്റെ പുതിയ ശാഖ വരുന്നതിന്റെ ഭാഗമായിട്ടാണ് വന്‍ തുക നിക്ഷേപമായും എത്തുന്നത്. കമ്പനി സിഇഒ ആയ പീറ്റെ ലാവോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ആഗോള തലത്തില്‍ തന്നെ കമ്പനിയ്ക്കുള്ള ഡെവലപ്പ്‌മെന്റ് സെന്റുകളില്‍ ഏറ്റവും വലുതായി മാറാന്‍ ഇതിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ 1500 പേര്‍ ഇവിടേയ്ക്ക് ജോലിക്കെത്തുമെന്നും 1000 കോടി നിക്ഷേപം എന്നത് ഈ സമയത്തിനുള്ളിലാകും എത്തുകയെന്നും കമ്പനി അറിയിച്ചു. നിലവില്‍ ഇവര്‍ക്ക് 200 ജീവനക്കാരാണുള്ളത്. 5ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

oneplus to invest rs 1000 cr in hyderabad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക