മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോ തങ്ങളുടെ പുതിയ ഹാന്‍ഡ്സെറ്റ് അവതരിപ്പിക്കാന്‍ ഉളള തയ്യാറെടുപ്പിലാണ്. ബെയ്ജിങ്ങില്‍ വിവോ അപെക്സ് 2020 ഫോണ്‍ ഫെബ്രുവരി 28 ന് അവതരിപ്പിക്കുമെന്ന് വെയ്‌ബോ അക്കൗണ്ട് വഴിയാണ് കമ്പനി അറിയിച്ചത്.വൃത്താകൃതിയിലുള്ള ക്യാമറ റിംഗ്, പിന്‍ പാനലിന്റെ ചുവടെയുള്ള അപെക്സ് ലോഗോ, വശങ്ങളില്‍ വളഞ്ഞ സ്‌ക്രീന്‍ അരികുകള്‍ എന്നിവ കമ്പനി പുറത്തുവിട്ട ടീസറില്‍ കാണിക്കുന്നത്. 5ജി ടെക്നോളജി ഫോണില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫോണിന്റെ പ്രധാന ഫീച്ചറുകള്‍ എന്തെന്നാല്‍ പോപ്അപ് സെല്‍ഫി ക്യാമറ, 12 ജിബി റാം എന്നിവയാണ്. ഇതിനായി ഉപയോഗിച്ചിരിക്കുന്നത് ക്വാല്‍കം ത50 5ജി മോഡമാണ്. 12 ജിബിയും സ്റ്റോറേജ് 256 ജിബിയുമാണ് സ്നാപ്ഡ്രാഗണ്‍ 855 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്സെറ്റിന്റെ റാം പ്രതീക്ഷിക്കുന്നത്. ഇരട്ട ക്യാമറയും ഉള്‍പ്പെടുന്നുണ്ട്. വിവോ ആപെക്സില്‍ ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സ്‌കാനറും പ്രതീക്ഷിക്കാം.