2019 ജൂണ്‍ 16 മുതല്‍ വാuന ഇന്‍ഷുറന്‍സ് പ്രീമീയം ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കാറുകള്‍ക്കും, ഇരു ചക്ര വാഹനങ്ങള്‍ക്കും ജൂണ്‍ 16 മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രമീയം വര്‍ധിപ്പിച്ചേക്കും. പുതിയ നിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജൂണ്‍ നാലിനാണ് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎ) പുറത്തുവിട്ടത്. തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതിയ നിരക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെയാണ്.
കാറുകളിലെ ഇന്‍ഷുറന്‍സ് പ്രീമീയത്തില്‍ വന്ന മാറ്റങ്ങള്‍
1000 സിസിയ്ക്ക് താഴെയുള്ള കാറുകളുടെ പ്രീമിയം ഇന്‍ഷുറന്‍സ് 1,850 രൂപയില്‍ നിന്ന് 2,072 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.
1000-1500 സിസിയിലുള്ള കാറിന് 2863 യില്‍ നിന്ന് 2,221 രൂപയാക്കി.
അതേസമംയ 1500 സിസിയിലുള്ള കാറിന് 7890 രൂപയില്‍ തന്നെ തുടരും.
ഇരുചക്ര വാഹനങ്ങളുടെ നിരക്കില്‍ വന്ന മാറ്റങ്ങള്‍ ഇങ്ങനെയാണ്
75 സിസിക്ക് താഴെയുള്ള പ്രീമിയം ഇന്‍ഷുറന്‍സ് നിരക്ക് 427 ല്‍ നിന്ന് 482 രൂപയാക്കി ഉയര്‍ത്തി.
എന്നാല്‍ 75 സിസി മുതല്‍ 150 സിസി വരെയുള്ള ഇരു ചക്ര വാഹനങ്ങള്‍ക്ക് 720 രൂപയില്‍ നിന്ന് 752 രൂപയാക്കി വര്‍ധിപ്പിച്ചു.
350 സിസിക്ക് മുകളില്‍ വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 2323 രൂപയായി തന്നെ തുടരുമെന്നാണ് പുതിയ റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്.